Monday, July 6, 2026

അതിജീവനവിദ്യകളുടെ അതിജീവനം athijeevanavidya

https://www.facebook.com/share/p/1BQCuDxJyN/ 🌲🌹🌲🌹🌲🌹🌲🌹🌲 അതിജീവനവിദ്യകളുടെ അതിജീവനം 🌲🌹🌲🌹🌲🌹🌲🌹🌲 🌲ജനകീയവൈദ്യത്തെ വീണ്ടെടുക്കാനാകുമോ? 🌲 https://www.facebook.com/share/p/1EThCxQUb7/ പിള്ളതാങ്ങി : ജനകീയ ആരോഗ്യരക്ഷാ വിചാരകേന്ദ്രം കൂട്ടായ്മ https://chat.whatsapp.com/H8vfJHSX2K09ZdkkESIDJm?s=cl&p=a&ilr=0&amv=2 https://www.facebook.com/share/p/1Gsj5kZWvT/ https://www.facebook.com/share/p/1MUrBPqNTU/ https://www.facebook.com/share/p/1BfKywHfhM/ https://www.facebook.com/share/p/1BWoeJU7mp/ 2026 മെയ്യ് മാസം നടത്തിയ അതിജീവനവിദ്യാ ശില്പശാലയുടെ തുടർച്ചയായി ചെയ്യാവുന്ന ധാരാളം കാര്യങ്ങളുണ്ട്. മരുന്നില്ലാ വൈദ്യത്തിന്റെയും രോഗപ്രതിരോധത്തിന്റെയും മാർഗ്ഗങ്ങളിലൂടെ അടിയന്തിരമായി ചെയ്തു തുടങ്ങാവുന്ന കാര്യങ്ങളെന്തൊക്കെയാകുമെന്നാണ് നമുക്കാലോചിക്കാനുള്ളത്. അവക്ക് പ്രാദേശികമായ പ്രാധാന്യം മാത്രമല്ലയുള്ളത്. മനുഷ്യരുടെയും പ്രകൃതിയുടെയും നിലനിൽപ്പ് പലരീതികളിലുള്ള ഭീഷണികൾ നേരിട്ടുവരികയാണല്ലോ. കാലാവസ്ഥാ പ്രശ്നങ്ങളായും രോഗങ്ങളായും അതിന്റെ സൂചനകൾ പലതും നമ്മുടെ നിത്യജീവിതത്തിലേക്ക് വന്നെത്തിയിട്ട് കാലമേറെയായി. അതൊന്നിനെയും അല്പംപോലും പരിഗണിക്കാതെയാണ് അതിജീവനപ്രശ്നങ്ങൾ മൂർച്ചിപ്പിക്കുന്ന വികസന പദ്ധതികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ കുത്തകക്കുവേണ്ടി നടക്കുന്ന മത്സരങ്ങളാണ് പലരീതികളിലുള്ള യുദ്ധങ്ങൾ ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിലേർപ്പെട്ട ലോകശക്തികളുടെ തട്ടിപ്പുകൾക്ക് കൂട്ടിക്കൊടുപ്പുകാരായി നിന്നാൽകിട്ടുന്ന ആനുകൂല്യങ്ങൾക്കുവേണ്ടിയാണ് മറ്റ് ചെറുരാജ്യങ്ങളും വിനാശത്തിന്റെ വികസനപാതയിൽത്തന്നെ, അതിന്റെ പ്രാദേശികതല നടത്തിപ്പുകാരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാർക്ക് സ്വന്തംനിലയിൽ തങ്ങളുടെ ആരോഗ്യവും സ്വാതന്ത്ര്യവും നിലനിർത്താൻ അനുവദിക്കാത്ത പദ്ധതികളാണ് ഓരോദിവസവും ഇവിടെ അടിച്ചേൽപ്പിക്കപ്പെടുന്നത്. അതിൽ ഏറ്റവും അപകടകരമായ കാര്യങ്ങളാണ് ആധൂനിക വൈദ്യത്തെ കേന്ദ്രീകരിച്ചുള്ള ആരോഗ്യനയ പരിപാടികൾ. ജനകീയ ആരോഗ്യപദ്ധതികൾ എന്നുപറഞ്ഞുകൊണ്ട് നടപ്പാക്കുന്ന അത്തരം കാര്യങ്ങൾ എത്രത്തോളം ജനാരോഗ്യരക്ഷയെ സഹായിക്കുന്നതാണെന്ന് നമുക്ക് നിത്യജീവിതത്തിനിന്ന് തിരിച്ചറിയാനാകുന്നുണ്ടല്ലോ. അതുകൊണ്ടാണ് അടിയന്തിര ഘട്ടത്തിലല്ലാതെ ആശുപത്രികളിലേക്കും മരുന്നുചികിത്സകളിലേക്കും ഓടിപ്പോകാതെയുള്ള ആരോഗ്യരക്ഷയെക്കുറിച്ച് നമുക്ക് സഗൗരവം ആലോചിക്കേണ്ടിവരുന്നത്. നമ്മുടെ നിലനിൽപ്പിനെ സഹായിക്കാൻ വലിയ രക്ഷകരാരും ഉണ്ടാകില്ലന്ന തിരിച്ചറിവുണ്ടെങ്കിലേ പാവപ്പെട്ടവർക്ക് സ്വയംപ്രതിരോധിക്കാനാവുന്ന മാർഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കാനാവുകയുള്ളൂ. നമ്മുടെ ചുറ്റുപാടുകളിൽത്തന്നെയുള്ള അതിജീവനമാർഗ്ഗങ്ങളെങ്കിലും ഇനിയും നഷ്ടപ്പെട്ടുപോകാതെ സംരക്ഷിച്ചു പോഷിപ്പിക്കുന്നതാകും വിവേകം. അല്ലെങ്കിൽ അവകൂടി തിരിച്ചുപിടിക്കാനാകാത്തവിധം അന്യനിന്നുപോയേക്കാം. ഇന്ന് അപകടകരമായ വിധത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ കായികാരോഗ്യക്ഷമതാ നിലവാരത്തെക്കുറിച്ച്, പ്രത്യേകിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും, വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. കായികാരോഗ്യരക്ഷക്കുവേണ്ടി അടിയന്തിരമായി ചെയ്യാവുന്ന ഒരുകാര്യം, ചോമ്പാലയിൽ ആരംഭിക്കാൻ പോകുന്ന ആരോഗ്യരക്ഷാകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കളരിവിദ്യാപ്രവർത്തനത്തെ ഉപയോഗപ്പെടുത്താൻ വേണ്ടിയാകണം. യുദ്ധമുറയായും നാടൻകലയായും ചൂഷണംചെയ്ത് ഇല്ലാതാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അതിന്റെ യഥാർത്ഥ സമ്പത്തുകൾ വീണ്ടെടുക്കുന്നതിനെക്കുറിച്ചാണ് നമുക്ക് അടിയന്തിരമായി ചിന്തിക്കാനുള്ളത്. പ്രത്യേകിച്ച് ചെറിയ കുട്ടികളുടെ കായികശേഷി പോഷിപ്പിക്കുന്നതിനെ മുൻനിർത്തിക്കൊണ്ട്. (തുടരും) https://www.facebook.com/share/p/1BeGkK2hHU/ 9447262817 www.pillathaangi.blogspot.com

No comments:

Post a Comment