Monday, October 23, 2023

രസവാദ ശില്പശാല (Rasavada workshop)

വൈദ്യ രസവാദ ശില്പശാല 

2023 നവംബർ 25-26

ചോമ്പാല, വടകര

സ്ഥലം :

കോട്ടക്കൽ കണാരൻഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം

(കറപ്പക്കുന്ന്, ഹാർബർ റോഡ്)


സിദ്ധവൈദ്യവുമായി ബന്ധപ്പെട്ടുവരുന്ന പ്രാചീന രസതന്ത്ര (ആൽക്കെമി) വിദ്യയാണ് രസവാദം.  മൗലികമായ സിദ്ധവൈദ്യ സമ്പ്രദായം രസവാദ വഴിയിലാണുള്ളത്.   എന്നാൽ, വൈദ്യവുമായി ബന്ധപ്പെടുത്താതെ രസവാദവും രസവാദത്തെ ആശ്രയിക്കാതെ വൈദ്യവും ചെയ്യുന്ന പ്രവണതകൾ ഇന്ന് വ്യാപകമായി കാണുന്നുണ്ട്. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് രസവാദത്തെ അടിത്തറയാക്കിക്കൊണ്ട് സിദ്ധവിദ്യാ പാരമ്പര്യത്തെ വീണ്ടുക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. ഏറെ ഗൗരവുള്ള ഈ പ്രവർത്തനത്തിൽ തുടർച്ചയായ പ്രായോഗിക പരിശീലനത്തിൽ താല്പര്യമുള്ളവരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുകയാണ്.   അതിനുവേണ്ടിയാണ് ആദ്യ വൈദ്യ രസവാദ ശില്പശാല നടത്തുന്നത്.  നവംബർ 25ന് രണ്ടുമണി മുതൽ 26 ന് രണ്ടുമണിവരെയാണ് പരിപാടി. (പ്രവേശനം 15-20 പേർക്ക് മാത്രം)

വിശദവിവരങ്ങൾക്ക് :

# 9447262817

http://pillathaangi.blogspot.com/?m=1

 www.pillathaangi.com



.

Monday, June 19, 2023

പാരമ്പര്യ വൈദ്യവിദ്യാ സംവാദം


https://m.facebook.com/story.php?story_fbid=pfbid029EdukRYHSCVa86wzsKMGH9mKsxwUHy5vfsrWadnqN5yFLDyASZSeZQtdKG8jmJadl&id=100001444718031&mibextid=Nif5oz

"മുള്ളുകൊണ്ടെടുക്കാവുന്നത്

 മുള്ളുകൊണ്ട്,

കത്തികൊണ്ട് വെട്ടാവുന്നത് കത്തിക്കൊണ്ടും,

എന്നാൽ കത്തികൊണ്ട് മുള്ളിനെ വെട്ടിയാലോ!


കത്തിക്ക് മുള്ളിനെ പേടിയാണോ

മുള്ളിന് കത്തിയെ 

കുത്താനാകോ...!

കത്തിക്കാകാത്തത് മുള്ളിനാകോ...!"


...............


പാരമ്പര്യ വൈദ്യവിദ്യാ സംവാദം


ജൂൺ 25, 2023

(10 മുതൽ 5 വരെ)


മൂവാറ്റുപുഴ


റോക്ക് ഗാർഡൻ ഹാൾ

(കോളേജുംപടി, നിർമല കോളേജ്)


വിശദവിവരങ്ങൾക്ക് :

9447262817


പിള്ളതാങ്ങി പൊത്തകം


സഹകരണം :

ദിവാകര ഫാർമസി, മൂവാറ്റുപുഴ


...................


പാരമ്പര്യവൈദ്യത്തെ അടിച്ചമർത്തുന്നതിനുള്ള നിയമനടപടികൾ  ശക്തിപ്പെടുത്തുക്കൊണ്ടിക്കുന്ന ഒരു സാഹചര്യമാണല്ലോ ഇന്നുള്ളത്. അതേസമയം വർത്തമാനകാല ആരോഗ്യ പ്രതിസന്ധികൾക്ക് മുമ്പിൽ നേരിയ പ്രതീക്ഷകൾ കാണുന്നത് 

പാരമ്പര്യ വൈദ്യകളിലാണ്. അതിന്റെ വഴികളിലേക്ക് തിരിച്ചുപോകാൻ അനുഭവങ്ങളെ മുൻനിറുത്തിക്കൊണ്ട് പലരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അത്തരം പ്രതീക്ഷകൾക്കൊത്തുയരാനുള്ള കരുത്ത് ഇന്നത്തെ പാരമ്പര്യ സമ്പ്രദായങ്ങൾക്കില്ലാത്ത ഒരു നിസ്സഹായ അവസ്ഥയുമുണ്ട്. അതിന് ആന്തരികവും ബാഹ്യവുമായ കാരണങ്ങളുണ്ടാകാം. അവയെ വേണ്ടരീതിയിൽ മനസ്സിലാക്കിക്കൊണ്ട് പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചാലോചിക്കാൻ വൈദ്യന്മാരും   പൊതുസമൂഹവും തയ്യാറാകേണ്ടതുണ്ട്. ഇങ്ങനെയൊരാവശ്യത്തെ  മുൻനിറുത്തിക്കൊണ്ടാണ് 

പാരമ്പര്യ വൈദ്യവിദ്യകളുടെ

ശക്തിദൗർബല്ല്യങ്ങളെക്കുറിച്ചാലോചിക്കാനുള്ള ഒരു 

സംവാദ പരിപാടി സംഘടിപ്പിക്കുന്നത്.


കലാകാലമായി പലരീതികളിൽ അടിച്ചമർത്തപ്പെട്ടുവരുന്ന പാരമ്പര്യവിദ്യകൾ പലതും അവയുടെ ആന്തരിക നന്മകളുടെ ബലത്തിൽ മാത്രമാണ് ഏറെ തകർന്ന നിലയിലാണെങ്കിലും  അവശേഷിച്ചുവരുന്നത്. ഇന്നത്തെ പലതരം അതിജീവന പ്രതിസന്ധികൾക്ക് ആരോഗ്യപരമായ പരിഹാരമാകാൻ കഴിയുന്ന വഴികളാണ് അവയുടേതെന്ന്   അനുഭവത്തിലൂടെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. എന്നാൽ അവയുടെ ഗുണപരമായ വീണ്ടെടുപ്പിന്റെ സാധ്യതയെക്കുറിച്ചുള്ള വ്യക്തത ഇനിയുമേറെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.


 ഇങ്ങനെയൊരു ചിന്തതന്നെ വളരെ അപ്രസക്തമാണെന്ന് കാണുന്ന ഒരു സമൂഹമാണ് ഇന്ന് പ്രാബലമായുള്ളത്. അത്തരമൊരു സാഹചര്യത്തിൽ അനുഭവസമ്പന്നരായവരെ കേൾക്കുക എന്നതുതന്നെ ഈ രംഗത്തെ അന്വേഷകർക്ക് വളരെ പ്രചോദനകരവും  വഴികാട്ടിയുമാക്കാനിടയുണ്ട്‌.

ആരീതിയിൽ പ്രയോജനപ്രദമാകുന്ന അനൗപചാരിക സംവാദത്തിനുള്ള വേദിയൊരുക്കാനാണ് ശ്രമിക്കുന്നത്ല.


മൂവാറ്റുപുഴ-പാലാ പ്രദേശങ്ങളിലുള്ള വളെരെ പ്രായമായ ചില വൈദ്യ ഗുരുക്കന്മാരുടെ അനുഭവങ്ങൾ കേട്ടറിയാനുള്ള അവസരം ഈ മേഖലയിൽ താല്പര്യമുള്ള പുതുതലമുറക്കുവേണ്ടി ഒരുക്കുകകൂടിയാണ് ഈ പരിപാടിയുടെ ലക്ഷ്യം.


വിശദവിവരങ്ങൾക്ക് :

#9447262817


പിള്ളതാങ്ങി പൊത്തകം

www.pillathaangi.com


http://pillathaangi.blogspot.com/?m=1

Tuesday, January 31, 2023

SIDHAVAIDYA BOOKS IN MALAYALAM



















 

VAIDYAVIDYA SAMVADAM വിഷ വൈദ്യവിദ്യാ സംവാദം

 പാരമ്പര്യ വൈദ്യവിദ്യാ സംവാദം 

പ്രമുഖ വിഷചികിത്സകൻ 

 ശ്രീ മന്മഥൻ വൈദ്യനുമായി അനൗപചാരിക 

വർത്തമാനത്തിനായി  നിലമ്പൂരിലേക്ക്.

2023 ഫെബു 11ന്

സ്ഥലം: അഗസ്ത്യാശ്രമം, നെല്ലിക്കുത്ത് ബസ്സ് സ്റ്റോപ്പ്, വഴിക്കടവ്

സമയം: 9 മുതൽ 4 വരെ


ഗുരുക്കന്മാരെ തേടിപ്പോകൽ പരിപാടിയുടെ ഭാഗമായാണ്‌ ഈ സംവാദയാത്ര.മുൻമ്പ് നമ്മുടെ ഓരോ ഗ്രാമത്തിലും വിഷാരികൾ ഉണ്ടായിരുന്നത് ഇന്ന് അപൂർവ്വമായ കാഴ്ചയായിട്ടുണ്ട്. അങ്ങനെയൊരു ഗുരുവിനെ നേരിൽ കണ്ട് വർത്തമാനം പറയാൻ ഒരവസരം ഒരുക്കുകയാണ്.

(പ്രവേശനം നിയന്ത്രിതം)

വിശദവിവരങ്ങൾക്ക്:

# 9495008151




                         

ഇന്ന് നമ്മുടെ നാട്ടിൽനിന്ന് അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഒരു ജനവിദ്യാ പാരമ്പര്യമാണല്ലോ വിഷചികിത്സയുടേത്.

വിഷവൈദ്യത്തെ പാമ്പ്കടിയുമായിമാത്രം ബന്ധപ്പെടുത്തിക്കൊണ്ടാണ് പ്രധാനമായും കാണുന്നത്.

 പാമ്പും മറ്റ് വിഷജീവികളും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് എന്തിന് ഇങ്ങനെയൊരു ചികിത്സയെന്ന ചോദ്യവുമുണ്ടായേക്കാം. എന്നാൽ വായു, ജലം, മണ്ണ്, മരുന്നുകൾ, ആഹാരം, പാനീയം എന്നിവയെല്ലാം തികച്ചും വിഷമയമാക്കപ്പെട്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ വിഷചികിത്സയുടെ മറ്റുവിധത്തിലുള്ള പ്രാധാന്യം വളരെയേറെയാണ്.

 പലവിധ വിഷബാധയെ തുടർന്നുണ്ടാകുന്ന തൊക്കുരോഗ ചികിത്സകൾ വിഷവൈദ്യ പാരമ്പര്യത്തിന്റെ ഭാഗമായുണ്ട്. 

 വിഷപ്രധാനങ്ങളായ സസ്യധാതുക്കളെ ശുദ്ധിചെയ്തെടുത്ത് ജീവദായകമായ മരുന്നുകളും ആഹാരങ്ങളും ഉണ്ടാക്കുന്ന അതിസമ്പന്നമായ പാരമ്പര്യ ആരോഗ്യരക്ഷാ വിദ്യകൾ ഇവിടെ ഉണ്ടായിരുന്നു. വളരെ അപൂർവ്വമായി അവശേഷിക്കുന്ന അത്തരം വിദ്യകളെ പുതിയ കാലത്തിന്റെ ആവശ്യത്തിനൊത്ത് വീണ്ടെടുക്കേണ്ടതിനെ മുൻനിറുത്തിയുള്ള ആലോചനകളിൽ ഏർപ്പെടാനാണ്  ഈ ശില്പശാലയിൽ ഉദ്ദേശിക്കുന്നത്.

 ദൂതലക്ഷണം പോലുള്ള വളരെ സങ്കീർണ്ണമായ രീതികൾ അവലംബിച്ചുള്ള ചികിത്സാക്രമങ്ങൾ ഉൾപ്പെടുന്ന ഈ വൈദ്യവിദ്യയുടെ പരിശീലനത്തിന് ഗൗരവമായ സമീപനം ആവശ്യമാണ്. 

 വൈദ്യൻമാരും മറ്റ് ബന്ധപ്പെട്ടവരും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടുള്ളആലോചനകൾ നടക്കുന്നതാണ്.

തിമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള  ചികിത്സകരും വിദഗ്ദരും പങ്കെടുക്കുന്നുണ്ട്.

അടുത്തുതന്നെ തുടങ്ങുന്ന  പാരമ്പര്യ വിഷചികിത്സയിൽ ദീർഘകാല പരിശീലന പരിപാടിയുടെ മുന്നോടിയായാണ് ഈ ശില്പശാല നടക്കുന്നത്.

പിള്ളതാങ്ങി പൊത്തകത്തിന്റെ ആഭിമുഖ്യത്തിൽ  ദീർഘകാല തമിഴ് സിദ്ധമരുത്വ പ്രായോഗിക പരിശീലനവും ആസൂത്രണം ചെയ്തുവരുന്നുണ്ട്.

.........

പിള്ളതാങ്ങി പൊത്തകം

ചോമ്പാല, വടകര.

www.pillathaangi.blogspot.com

www.pillathaangi.com

# 9447262817