വൈദ്യ രസവാദ ശില്പശാല
2023 നവംബർ 25-26
ചോമ്പാല, വടകര
സ്ഥലം :
കോട്ടക്കൽ കണാരൻഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം
(കറപ്പക്കുന്ന്, ഹാർബർ റോഡ്)
സിദ്ധവൈദ്യവുമായി ബന്ധപ്പെട്ടുവരുന്ന പ്രാചീന രസതന്ത്ര (ആൽക്കെമി) വിദ്യയാണ് രസവാദം. മൗലികമായ സിദ്ധവൈദ്യ സമ്പ്രദായം രസവാദ വഴിയിലാണുള്ളത്. എന്നാൽ, വൈദ്യവുമായി ബന്ധപ്പെടുത്താതെ രസവാദവും രസവാദത്തെ ആശ്രയിക്കാതെ വൈദ്യവും ചെയ്യുന്ന പ്രവണതകൾ ഇന്ന് വ്യാപകമായി കാണുന്നുണ്ട്. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് രസവാദത്തെ അടിത്തറയാക്കിക്കൊണ്ട് സിദ്ധവിദ്യാ പാരമ്പര്യത്തെ വീണ്ടുക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. ഏറെ ഗൗരവുള്ള ഈ പ്രവർത്തനത്തിൽ തുടർച്ചയായ പ്രായോഗിക പരിശീലനത്തിൽ താല്പര്യമുള്ളവരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുകയാണ്. അതിനുവേണ്ടിയാണ് ആദ്യ വൈദ്യ രസവാദ ശില്പശാല നടത്തുന്നത്. നവംബർ 25ന് രണ്ടുമണി മുതൽ 26 ന് രണ്ടുമണിവരെയാണ് പരിപാടി. (പ്രവേശനം 15-20 പേർക്ക് മാത്രം)
വിശദവിവരങ്ങൾക്ക് :
# 9447262817
http://pillathaangi.blogspot.com/?m=1
www.pillathaangi.com
.
No comments:
Post a Comment