Monday, January 1, 2024

ബാലവൈദ്യ പരിശീലന പരിപാടി BALAVAIDYA PARISEELANAM

 ബാലവൈദ്യ പരിശീലന പരിപാടി


ഇന്ന് ഏതാണ്ടൊക്കെ അന്യംനിന്നുപോയിരിക്കുന്ന  ഒരു പാരമ്പര്യ വിദ്യയുടെ (ജനവിദ്യയുടെ) മേഖലയാണ് ബാലവൈദ്യത്തിന്റേത്. ബാലവൈദ്യമെന്നത് കുട്ടികളുടേതുമാത്രമായ ആരോഗ്യരക്ഷാ മാർഗ്ഗമല്ല. ഗർഭിണിയുടെയും അമ്മയുടെയും രക്ഷ അതിന്റെ പ്രത്യക്ഷ വിഷയമാണ്. ബാലരക്ഷ ഒരു വ്യക്തിയുടെ ആജീവനാന്ത ആരോഗ്യത്തെ നിർണ്ണയിക്കുന്ന കാര്യം കൂടിയാണ്. പ്രകൃതിയുടെയും ജീവന്റെയും ആന്തരിക താളക്രമങ്ങളറിഞ്ഞുകൊണ്ട് വികസിച്ചുവന്ന ഒരു അപൂർവ്വ പാരമ്പര്യമാണ് പരിഷ്കാരത്തിന്റെ പളപളപ്പുകൾക്കിടയിൽ നമുക്ക് കൈമോശം വന്നിട്ടുള്ളത്. ബാലരക്ഷയുടെ ഉൾക്കാഴചകളിൽ നിന്നുകൊണ്ടാണ് പിള്ളതാങ്ങി കളരിവിദ്യാ സമ്പ്രദായം തന്നെ നമ്മുടെ നാട്ടിൽ വികസിച്ചുവന്നിട്ടുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിലേക്ക്‌ കടന്നുകയറുന്ന ഭക്ഷണ, ജീവിത, വൈദ്യ രീതികളുടെ സ്വാധീനങ്ങൾ വളരെ പ്രബലമായിട്ടുള്ള ഒരു സാഹചര്യമാണ് ഇന്ന് നമുക്കുചുറ്റുമുള്ളത്. അത്തരം അപകടങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിനുള്ള സാധ്യതകൾ തേടുന്നതിന്റെ ഭാഗമായാണ് ബാലവൈദ്യ പാരമ്പര്യത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. കുട്ടികളുടെ കായികവും മാനസികവുമായ ആരോഗ്യരക്ഷാ വിദ്യകളിൽ ഊന്നിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള (അതിജീവനവിദ്യാ സ്വയം പരിശീലന സമ്പ്രദയത്തെക്കുറിച്ചുള്ള) അന്വേഷണങ്ങളുടെ ഭാഗംകൂടി അയാണ് ഈ പരിപാടി നടത്തുന്നത്.

സംഘാടക സമിതി,

പിള്ളതാങ്ങി ബാലവൈദ്യ പരിശീലന വിഭാഗം

രാജൻ വൈദ്യർ

*89401 02041*

വിശദവിവരങ്ങൾക്ക് :

പിള്ളതാങ്ങി പൊത്തകം

ചോമ്പല, വടകര.

*9447262817*

https://pillathaangi.blogspot.com/

https://www.pillathaangi.com

No comments:

Post a Comment