pillathaangi
Wednesday, June 17, 2026
ജനകീയ ആരോഗ്യരക്ഷാ വിചാരകേന്ദ്രം
🌲ജനകീയ ആരോഗ്യരക്ഷാ വിചാരകേന്ദ്രത്തിന്റെ പരിഗണനകളെക്കുറിച്ച് 🌲
(പിള്ളതാങ്ങി - ജനകീയ ആരോഗ്യരക്ഷാ വിചാരകേന്ദ്രം കൂട്ടായ്മ)
https://chat.whatsapp.com/ESuU03MwHk56mTx15y4DMh?s=cl&p=a&ilr=0&amv=2
ഒന്ന്
ആരോഗ്യരക്ഷാകേന്ദ്രത്തെ ഒരു ആശുപത്രിയായോ മരുന്ന് ചികിത്സാകേന്ദ്രമായോ ചുരുക്കികാണാനാകില്ല.
വൈദ്യേതരമായ ആരോഗ്യപരിപാലനത്തെ
ക്കുറിച്ചാലോചിക്കുമ്പോൾ പ്രാഥമികമായി ഉൾപ്പെടുത്താവുന്ന
കാര്യങ്ങളെന്തൊക്കെയാകും?
ആരോഗ്യരക്ഷാ വിചാരകേന്ദ്രം ഇപ്പോൾ ക്രമീകരിക്കാൻ ഉദ്ദേശിക്കുന്ന ചോമ്പാലയിലെ പരിമിതമായ സ്ഥലസൗകര്യത്തെ മുൻനിർത്തിയുള്ള ആലോചനകളാണ് പ്രധാനമായും വേണ്ടത്. അങ്ങനെയല്ലാത്ത പൊതുവായ കാര്യങ്ങളെക്കുറിച്ചുമാകാം. പറ്റിയ മറ്റുസ്ഥലങ്ങളിൽ അവ പരീക്ഷിക്കാവുന്നതാണ്.
ആരോഗ്യപ്രശ്നങ്ങൾ പ്രത്യക്ഷമായ രോഗലക്ഷണങ്ങളായി ആദ്യം
അനുഭവപ്പെടണമെന്നില്ല. നിസ്സാരമെന്ന് തോന്നാവുന്ന ശരീരികമോ മാനസികാമോ ആയ വിഷമതകൾ പിൽക്കാലത്ത് വലിയ രോഗങ്ങളായി മാറാം. ആരോഗ്യരക്ഷയുടെ കാര്യത്തിൽ
ശരീരിക-മാനസിക വേർതിരിവ് അപ്രസക്തമാണ്.
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ മാനസിക സംഘർഷങ്ങൾ ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുണ്ട്. ആരോഗ്യത്തെ രോഗമില്ലാത്ത അവസ്ഥ മാത്രായി കാണാനാവില്ല.
ആരോഗ്യപ്രശ്നങ്ങൾ ഒരാളുടെ വ്യക്തിത്വത്തവുമായും സ്വഭാവരീതിയുമായും ബന്ധപ്പെടുന്നുണ്ട്. അത് പിൽക്കാലത്തെ വലിയ പ്രശ്നങ്ങളുടെ ചെറിയ രൂപമോ ആരംഭഘട്ടമോ ആകാം.
അത്തരം കാര്യങ്ങൾ എത്രയും നേരെത്തേ സ്വയം തിരിച്ചറിയാനായാൽ സാങ്കീണ്ണമാകുന്നതിനുമുൻപേ എളുപ്പത്തിൽ പരിഹരിക്കാനായേക്കും.
എല്ലാവർക്കും തങ്ങളുടെ ശാരീരിക, മാനസിക അവസ്ഥകളിൽ ഉണ്ടാകുന്ന ദോഷകരമായ മാറ്റങ്ങൾ സ്വയം തിരിച്ചറിയാനാകുമെങ്കിലും അവയുടെ യഥാർത്ഥ കാരണമെന്താണെന്നറിയാൻ
ആരോഗ്യപ്രവർത്തകരുടെ അഭിപ്രായങ്ങൾ സഹായകമായേക്കും.
ആവശ്യമായരീതിയിൽ ജീവിതചര്യകൾ ക്രമീകരിക്കാനും തുടർ നിരീക്ഷണങ്ങൾക്കനുസരിച്ച് വേണ്ട
പരിചരണങ്ങൾ നടത്താൻ കഴിയുന്ന ഒരിടമുണ്ടാവുകയാണ് കാര്യം.
അതിനുവേണ്ടി ഏതുരീതിയിലുള്ള ക്രമീകരണങ്ങളാകും ഫലപ്രദമാകുന്നത്?
രണ്ട്
ജനകീയ ആരോഗ്യരക്ഷാ കേന്ദ്രത്തിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താവുന്ന കാര്യങ്ങൾ....
ചെലവുകുറഞ്ഞ ആരോഗ്യരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് എല്ലാവരും ഗൗരവത്തോടെ ആലോചിക്കേണ്ട ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഏതെങ്കിലും ഒരു അടിയന്തര സാഹചര്യമുണ്ടായാൽ അതിനെക്കുറിച്ചൊന്നും ആലോചിക്കാനായെന്നുവരില്ല. .
ഉള്ള സ്വത്തും സമ്പാദ്യവും വിട്ടെറിഞ്ഞുകൊണ്ട് ചികിത്സാ ദുരിതങ്ങളിലേക്ക് ഏവരും ഏതുനിമിഷവും വലിച്ചെറിയപ്പെടാവുന്നതാണ്.
അതുവഴി വലിയ
കടക്കെണിയിൽ
അകപ്പെട്ടുപോകുന്ന, ഗതികേടുകളുടെ തീരാക്കയങ്ങളിൽ വീണുപോകുന്ന സാഹചര്യങ്ങളുടെയിടയിലാണ് എല്ലാവരും ഇന്നുള്ളതെന്നും പറയാം.
ഒന്നും പുറമെ കാണുന്നതുപോലെ അത്ര പകിട്ടാർന്നതല്ലെന്ന് അടുത്തറിയുന്നവരാകും മിക്കവരും.
എങ്കിലും നാടോടുമ്പോൾ നടുവേ ഓടാൻ നിർബന്ധിക്കപ്പെടുന്നതുകൊണ്ട് ഏവരും ഓടിക്കൊണ്ടിരിക്കുകയാണല്ലോ...
ഇങ്ങനെയുള്ള വേവലാതികൾ തന്നെയാണ് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നത്, ക്ഷയിപ്പിക്കുന്നത്, രോഗമുണ്ടാക്കുന്നത്.
'ആധിയും വ്യാധിയും' എന്നാണല്ലോ പറയാറുള്ളത്.
അതുകൊണ്ട് വേവലാതികളെക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് സാധ്യമായ രീതികളിൽ ആശ്വാസം കണ്ടെത്താനാകുന്ന മാർഗ്ഗങ്ങളെക്കുറിച്ചുവേണം ആദ്യമേ ആലോചിക്കേണ്ടത്.
മൂന്ന്
ജനകീയ ആരോഗ്യരക്ഷാ കേന്ദ്രം നടപ്പിൽവരുത്തുന്നതിനെക്കുറിച്ച്....
നമ്മൾ ആഗ്രഹിക്കുന്നതുപോലെ പലവഴികളിലുള്ള ആരോഗ്യരക്ഷാ മാർഗ്ഗങ്ങൾ, അവയടിസ്ഥാനമാക്കിയുള്ള ഉപദേശങ്ങൾ, രോഗപരിശോധനകൾ, വിദ്യാവിനിമയങ്ങൾ, ചികിത്സാ പരിശീലനങ്ങൾ ഒരു കൂരക്കുകീഴിൽ ലഭ്യമാക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഇങ്ങനെയൊരു ആശയത്തെ ആവേശത്തോടെ സ്വീകരിക്കുന്നതിന്റെ ലക്ഷണമായി അവയെ കാണാനാകുമോ എന്നുറപ്പില്ല.
എങ്കിലും ചില പ്രതീക്ഷകൾ നൽകുന്നുണ്ട്.
വളരെ ഗുണകരമായ രീതിയിൽ അത്തരം സേവനങ്ങൾ സജ്ജീകരിക്കണമെങ്കിൽ ആവേശത്തോടെ ധൃതിപിടിച്ചു പ്രവർത്തിക്കാതിരിക്കുന്നതാണ് നല്ലത് എന്നുതോനുന്നു.
വളരെ പ്രായോഗികമായ രീതിയിൽ മുൻവിധികളില്ലാതെ എല്ലാരീതികളുടെയും നന്മകൾ തിരിച്ചറിയാനും യുക്തമായത് സ്വീകരിക്കാനും ഏവർക്കും കഴിയേണ്ടതാണ്.
എങ്കിലേ ആരോഗ്യരക്ഷാ സ്വാതന്ത്ര്യം, ചികിത്സാ സ്വാതന്ത്ര്യം എന്ന ആദർശത്തിലേക്ക് കടക്കാനാവുകയുള്ളൂ.
ഇതൊക്കെ
ആദ്യഘട്ടത്തിൽ ജനകീയമായൊരു പരീക്ഷണമെന്ന നിലയിൽ എടുത്തുകൊണ്ട് ഏതെങ്കിലും ഒരു സ്ഥലത്ത് പ്രായോഗികമാക്കാനായാൽ മറ്റുസ്ഥലങ്ങളിൽ അത്തരം മാതൃക നടപ്പാക്കാനായേക്കും. അതുകൊണ്ട് നമ്മുടെ മാത്രം കാര്യമായി ഇതിനെ കാണേണ്ടതില്ല.
ഓരോന്നിന്റെയും ഗുണദോഷങ്ങൾ സംബന്ധിച്ചുള്ള പരസ്പര മത്സരങ്ങൾ നടക്കുന്ന കാര്യങ്ങളാണ്
ഇപ്പോൾ ഒരിടത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്. അതുകൊണ്ട് അനാവശ്യമായ തർക്കങ്ങളിലേക്ക് പോകാൻ ഏറെ സാധ്യതയുണ്ട്.
അങ്ങനെയല്ലാതെ ഒത്തുപോകാണാകുമോ?
എന്തൊക്കെ കാര്യങ്ങളെയാകും ആദ്യം ചേർത്തുവെക്കാനാക്കുക?
അഅതിനുവേണ്ടി ഏതുരീതിയിലുള്ള ക്രമീകരണങ്ങളാകും ഫലപ്രദമാകുന്നത്?
ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് എല്ലാവരും ആലോചിക്കുകയും പ്രയോഗികമായ നിർദേശങ്ങൾ പങ്കുവെക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ.
വിശദവിവരങ്ങൾ:
https://pillathaangi.blogspot.com/?m=1
9447262817
🌹ഏകദിന പ്രകൃതിജീവന ശില്പശാല🌹
നയിക്കുന്നത് :
ഡോ പി എ കരീം
(ഹൈജിൻ പ്രകൃതി ചികിത്സാകേന്ദ്രം, മുക്കം)
2026 ജൂൺ 28
(രാവിലെ 9 മണി മുതൽ വൈകു. 5 വരെ)
പ്രവേശനം:
മുൻകൂട്ടി പേർനൽകുന്ന 30 പേർക്ക്
സ്ഥലം :
കളരിവിദ്യാ പഠനകേന്ദ്രം
ഹാർബർ റോഡ് ചോമ്പാല
സംഘാടകർ :
പിള്ളതാങ്ങി: ജനകീയ ആരോഗ്യരക്ഷാ വിചാരകേന്ദ്രം
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
Thursday, June 11, 2026
RAVANAMARUTHUVA CONFERENCE
🌹രാവണമരുത്തുവ സമ്മേളനവിഷയങ്ങൾ എന്തൊക്കെയാകാം?🌹
2026 മെയ്യ് 30 ന് വടകരയിൽവെച്ചുനടന്ന രാവണമരുത്തുവ ശില്പശാലയിൽവെച്ച് വിഷയയത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണപ്രവർത്തങ്ങൾ നടക്കേണ്ടതുണ്ടെന്നാണ് ബോധ്യപ്പെട്ടത്. അതിന്റെ വെളിച്ചത്തിലാണ്
ഒരു വൈജ്ഞാനിക സമ്മേളനം കേരളത്തിൽവെച്ചു നടത്താനുള്ള ധാരണയായിട്ടുള്ളത്.
എന്നാൽ രാവണ മരുത്തുവത്തെക്കുറിച്ചുള്ള സമ്മേളനം നടത്താനുള്ള ശ്രമങ്ങളുമായി സഹകരിക്കാൻ തയ്യാറുള്ള ആരെയും ഇതേവരെ കണ്ടെത്തനായിട്ടില്ല.
എങ്കിലും അതിന്റെ നടത്തിപ്പിനായുള്ള ആലോചനകൾ തുടരുകയാണ്.
അതിനുവേണ്ടി ആദ്യമുണ്ടാകേണ്ടത് സമ്മേളനത്തിൽ ചർച്ചചെയ്യാവുന്ന പ്രധാനപ്പെട്ടതും അനുബന്ധവുമായ വിഷങ്ങൾ ഏതൊക്കെയെന്ന് നിശ്ചയിക്കുകയാണ്.
അതിനുശേഷം അവയുമായി ബന്ധപ്പെട്ട വിഷയാവതാരകരെ കണ്ടെത്താനാകണം.
. രാവണമരുത്തുവത്തെക്കുറിച്ച് എന്നതിനേക്കാൾ രാവണചിന്തയുമായി ബന്ധപ്പെട്ട പൊതുവായ ആലോചനകളാണ് ആദ്യമു ണ്ടാകേണ്ടതെന്നും തോന്നിയിട്ടുണ്ട്.
ഇതൊക്കെ നടന്നാലേ സമ്മേളത്തിന്റെ സ്വഭാവം എങ്ങനെയെന്നതിനെക്കുറിച്ചും നടത്തിപ്പിനുള്ള ഒരുക്കങ്ങൾ എങ്ങനെയാണ് വേണ്ടതെന്നുതിനെക്കുച്ചും
കൃത്യമായ ഒരു രൂപമുണ്ടാക്കാനാവുകയുള്ളൂ.
ആ നിലക്കുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ താല്പര്യപ്പെടുന്നു.
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
Friday, June 5, 2026
ഏകദിന പ്രകൃതിജീവന പാഠശാല
ഏകദിന പ്രകൃതിജീവന പാഠശാല
നയിക്കുന്നത് :
ഡോ പി എ കരീം
(ഹൈജിൻ പ്രകൃതി ചികിത്സാകേന്ദ്രം, മുക്കം)
2026 ജൂൺ 28
(രാവിലെ 9 മണി മുതൽ വൈകു. 5 വരെ)
പ്രവേശനം:
മുൻകൂട്ടി പേർനൽകുന്ന 30 പേർക്ക്
സ്ഥലം :
കളരിവിദ്യാ പഠനകേന്ദ്രം
ഹാർബർ റോഡ് ചോമ്പാല
സംഘാടകർ :
പിള്ളതാങ്ങി: ജനകീയ ആരോഗ്യരക്ഷാ വിചാരകേന്ദ്രം
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
Saturday, May 30, 2026
ആരോഗ്യരക്ഷാ വിചാരാകേന്ദ്രം സാധ്യമോ?
🌹🌲ആരോഗ്യരക്ഷാ വിചാരാകേന്ദ്രം സാധ്യമോ?🌹🌲
വർത്തമാനകാല ആരോഗ്യപ്രതിസന്ധികൾ നേരിടുന്നതിന്റെ ഭാഗമായി ജനകീയ മുൻകൈയിൽ ആരോഗ്യോപദേശ കേന്ദ്രങ്ങൾ ഉണ്ടാകേണ്ടതിനെക്കുറിച്ചുള്ള ചിന്തകൾ പൊതുസമൂഹത്തിനിടയിൽനിന്നും പലപ്പോഴും ഉയർന്നുവരാറുണ്ട്.
എന്നാൽ ആശുപത്രി-മരുന്നു ചികിത്സാ കേന്ദ്രിതമായ ആരോഗ്യസേവനത്തിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണല്ലോ
ഇന്നത്ത സമൂഹമൊന്നടങ്കം. ഓരോ വൈദ്യശാഖയും താൻപോരിമയുടെ കൊടുമുടിയിൽ നിന്നുകൊണ്ടുള്ള അവകാശവാദങ്ങളുടെയും കിടമത്സരങ്ങളുടെയും തിരക്കുകളിലാണ്. അതിന്റെഭാഗമായി വൈദ്യയുദ്ധങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുകയുമാണ്.
ജനങ്ങളുടെ സാമ്പത്തികശേഷിയോ മൗലികമായ ആരോഗ്യാവശ്യങ്ങളോ പരിഗണിക്കാതെയുള്ള ചികിത്സകളാണ് അടിച്ചേല്പിക്കപ്പെടുന്നത്. പലപ്പോഴും അനാവശ്യമായ രോഗപരിശോധനകളുടെയും മരുന്ന് സേവയുടേതുമായ ചികിത്സയ്ക്കെണിയിൽ അകപ്പെട്ടുപോയി തകർന്നുപോകുന്നവരെയാണ് എവിടെയും കാണാവുന്നത്.
ഇതു വലിയ സാമൂഹിക സംഘർഷങ്ങളിലേയ്ക്കുമാണെത്തുന്നത്. ഇങ്ങനെയുള്ള കലക്കവെള്ളത്തിൽ മീൻ പിടിക്കലുമായെത്തുന്ന യെത്തുന്ന വിവിധ വൈദ്യാസമ്പ്രദായക്കാർക്കിടയിൽ മറ്റൊരു മീൻകോളുത്തിയാകുകയെന്നതിനേക്കാൾ ജനങ്ങൾക്ക് വിവേകപൂർണ്ണമായ ആരോഗ്യരക്ഷാ സേവനങ്ങളുടെ തിരഞ്ഞെടുപ്പ് സാധ്യമാകുന്ന എന്തെങ്കിലും സംവിധാനമുണ്ടാകുകയാണ് പ്രധാനം.
ഇത് വളരെ ആദർശാത്മകമായ ചിന്തയായി കാണാമെങ്കിലും /തോന്നുന്നുണ്ടെങ്കിലും
അത് സാധ്യമാക്കുകയെന്നത് ഏറെ വെല്ലുവിളികളുള്ളതാണ്.
ഇന്നത്തെ അവസ്ഥയിൽ
തികച്ചും അപ്രായോഗികമായി തോന്നുമ്പോഴും സാധാരണക്കാരുടെ മുന്നിലുള്ള അതിജീവനത്തിന്റെ ഒരു സാധ്യതയായിക്കാണ്ടുള്ള
ശ്രമങ്ങൾ നടത്താവുന്നതാണ്.
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
Wednesday, May 27, 2026
Athijeevanavidya workshop അതിജീവനാവിദ്യാ ശില്പശാല - ആലോചനാ വിഷയങ്ങൾ
🌲ആരോഗ്യരക്ഷാ വിചാരാകേന്ദ്രം എന്തുകൊണ്ട്?🌲
*ആലോചനാ വിഷയങ്ങൾ*
(ജനകീയ ആരോഗ്യോപദേശ കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനെ മുൻനിർത്തിയുള്ള അതിജീവനാ വിദ്യാ ശില്പശാലയുടെ ലക്ഷ്യങ്ങൾ)
(Draft)
* ആരോഗ്യ രക്ഷ്യയുടേതായ ജനകീയമായ പാരമ്പര്യവിദ്യകൾ ആശാസ്ത്രീയതയുടെ പേരിൽ അവഗണിക്കപ്പെട്ടത് ആർക്കാണ് ഗുണകരമായത്?
* അതുവഴി ജനജീവിതത്തെ ശാസ്ത്രീയമായി പരിചരിച്ചുകൊണ്ട് ആരോഗ്യകരമായ ഒരു സമൂഹനിർമ്മിതിലേക്കാണോ നയിക്കപ്പെട്ടത്?
* അതോ ജനങ്ങളെയൊന്നടങ്കം പലതരം ആരോഗ്യപ്രശ്നങ്ങളിലകപ്പെടുത്തുന്നതിലേക്കോ?
* ചൂഷണ താല്പര്യത്തോടെയുള്ള ആശുപത്രി, മരുന്നു വ്യവസായങ്ങൾ പുഷ്ടിപ്പെടുന്നതിലേക്കോ?
* എന്തിനും ഏതിനും ആശുപത്രികളെമാത്രം ആശ്രയിക്കേണ്ടത്തിലേക്കെത്തിച്ചതോ?
* ഒരു ചികിത്സ പത്തുരോഗങ്ങളുണ്ടാക്കുന്ന ചികിത്സാജന്യ രോഗാവസ്ഥ ഉണ്ടാക്കുന്നതിലേക്കോ?
* പാവങ്ങളെ വർദ്ധിച്ച ആശുപത്രിച്ചെലവുകളിലൂടെയുള്ള കടക്കെണിയിൾപ്പെടുത്തുന്നതിലേക്കോ?
* ചികിത്സാക്കെണിയിലൂടെ സാമ്പത്തിക, സാമൂഹിക സംഘർഷങ്ങലുണ്ടാകന്നതിലേക്കോ?
മറ്റൊരു വൈദ്യ സേവനസംരംഭമെന്നതിലുപരി ആരോഗ്യരക്ഷയുടേതായ പലവിധ സാധ്യതകളെക്കുറിച്ച്, അവയുടെ ആവശ്യകത യെക്കുറിച്ചെല്ലാം പ്രാഥമികമായ അഭിപ്രായങ്ങൾ തേടനാവുന്നതിനെക്കുറിച്ച്, യുക്തമായ തീരുമാനങ്ങളെടുക്കുന്നതിനുംവേണ്ടി രോഗികൾക്ക് (ബന്ധുക്കൾക്ക്)
സാധിക്കുന്നതിനെക്കുറിച്ച്, ആവശ്യമായ സേവനങ്ങളെക്കുറിച്ച് അറിയുന്നതിന്,
അവ സാധ്യമായ രീതിയിൽ ലഭ്യമാക്കുന്നതിനെക്കുറിചെല്ലാം ആലോചിക്കേണ്ടത് ഒരു അടിയന്തിര സാമൂഹിക ആവശ്യകതയായിട്ടുണ്ട്.
അങ്ങനെയൊരു സന്ദർഭത്തിലാണ്
ആരോഗ്യരക്ഷാ ഉപദേശകേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി
ജനങ്ങളുടേതായ മുൻകൈ ശ്രമങ്ങൾ ആവശ്യമാകുന്നത്.
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
Monday, May 25, 2026
ATHIJEEVAVIDYA WORKSHOP
ആരോഗ്യരക്ഷാ വിചാരാകേന്ദ്രം
(ജനകീയ ആരോഗ്യോപദേശ കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച്)
🌹 ആസൂത്രണം🌹
(draft)
ആരോഗ്യരക്ഷയെ രോഗാവസ്‌ഥ മാത്രമായിക്കണ്ട് ആലോചിക്കേണ്ട ഒരു സാഹചര്യമല്ല ഇന്നുള്ളത്.
രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യമെന്ന നിർവ്വചനം പൂർണ്ണമല്ലന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണെങ്കിലും നമ്മുടെ ആരോഗ്യരക്ഷാചിന്തയും പദ്ധതികളും ഇപ്പോഴും പ്രധാനമായി രോഗത്തെയും വൈദ്യത്തെയും മുൻനിർത്തിയാണ് നിലനിന്നുവരുന്നത്.
അനാരോഗ്യം അല്ലെങ്കിൽ അസുഖാവസ്ഥ രോഗേതരമായ അല്ലെങ്കിൽ മാരകമായ രോഗങ്ങളിലേക്ക് നയിക്കപ്പെടുന്ന ദൈന്യതയായി കാണാവുന്നതാണ്. പ്രത്യക്ഷമായ രോഗമില്ലാത്തപ്പോഴും വ്യക്തികളുടെയും സമൂഹത്തിന്റെയാകത്തന്നെയും കർമ്മനിരതയെ തളർത്തുന്ന അവസ്ഥയാണത്.
അതുകൊണ്ട്, അനാരോഗ്യത്തിന്റെ അല്ലെങ്കിൽ അസുഖാവസ്ഥയുടെ ആകുലതകൾ പ്രകടമായ ദൈന്യതകൾ രോഗത്തെക്കുറിച്ചുമാത്രമായുണ്ടാകേണ്ടതല്ല.
അതുപോലെ, ആരോഗ്യപരിചരണം രോഗചികിത്സയുടേതുമാത്രമായ കാര്യവുമല്ല.
അതായത്, ആരോഗ്യരക്ഷയെന്നത് രോഗമുണ്ടാകുമ്പോൾമാത്രം ചെയ്യേണ്ടതുമല്ല. ആരോഗ്യരക്ഷയെ രോഗം, ആശുപത്രി, വൈദ്യശാസ്ത്രം, വൈദ്യക്കാർ, മരുന്നുനിർമ്മാണക്കാർ, രോഗപരിശോധന തുടങ്ങിയ സവിശേഷമായ സാങ്കേതികവിദ്യകളുടെയും സ്ഥാപനസംവിധാനങ്ങളുടെയും മാത്രമായ കാര്യങ്ങളായി കാണാനാകില്ല.
പ്രത്യക്ഷമായും പരോക്ഷമായും വിവിധ വൈദ്യവ്യവസായ സംവിധാനങ്ങൾക്ക് വിധേയപ്പെട്ട് ജീവിക്കേണ്ട ഗതികേടിലേക്കാണ് ജനങ്ങൾ മുഴുവൻ എത്തപ്പെട്ടിട്ടുള്ളത്.
സാർവ്വത്രീകരിക്കപ്പെട്ട രോഗാതുരതയുടെ പിടിയിൽനിന്നും ബാധ്യതകളിൽനിന്നും മുക്തമാകനാകുന്ന (അതിന്റെ കടന്നാക്രമങ്ങളെ ചെറുതായി പ്രതിരോധിക്കാനെങ്കിലുമാകുന്ന) ഒരു ആരോഗ്യ സ്വാതന്ത്ര്യ ചിന്തയാണ് ഇപ്പോൾ ഏറെ പ്രസക്തമാകുന്നത്.
ഇത്തരം ബോധ്യങ്ങളെ മുൻനിർത്തിക്കൊണ്ട് ആളുകൾക്ക് വ്യക്തിഗതമായ ആരോഗ്യരക്ഷക്കുതകുന്ന വൈദ്യ, വൈദ്യേതരമായ പരിശോധനകളെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചുമുള്ള പ്രാഥമിക
വിവരങ്ങളും സഹായങ്ങളും ലഭ്യമാകുന്ന ആരോഗ്യോപദേശ കേന്ദ്രങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇതിനെ ഈ കാലഘട്ടത്തിന്റെ അതിജീവനപരമായ ഒരാവശ്യകതയായിക്കണ്ടുള്ള ജനകീയ മുൻകൈ പ്രവർത്തനങ്ങൾ ആവശ്യമാകുന്നുണ്ട്.
വിഷമയമായ പരിസ്ഥിതി, സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങൾ, കൃഷി-ആഹാരരീതികൾ തുടങ്ങി കുട്ടികളുടെയും സ്ത്രീകളുടെയും കായികക്ഷമത ഉൾപ്പെടെയുള്ള പ്രാഥമികമായ ആരോഗ്യരക്ഷാ ഉപാധികളെക്കുറിച്ചാണ് ആലോചിക്കേണ്ടിവരുന്നത്.
പ്രകൃതി ജീവനം, പ്രകൃതി ചികിത്സ, പ്രകൃതി കൃഷി, പാരമ്പര്യ വൈദ്യം, ഗ്രാമീണ സാംസ്‌കാരിക-ഉപജീവന മാർഗ്ഗങ്ങൾ തുടങ്ങിയ ദിശയിലുള്ള ശ്രമങ്ങളെ ഉപയോഗപ്പെടുത്താനാകുന്ന ആരോഗ്യരക്ഷാ വിചാരാകേന്ദ്രങ്ങൾ സാധ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് ഗുണകരമയേക്കും.
ആരോഗ്യ ദായകമായ ആഹാരം രീതികളെയും ജീവിതശൈലികളെയും പൊതുവായ ആരോഗ്യരക്ഷാ മാർഗ്ഗങ്ങളായി നിർദേശിക്കപ്പെടുന്നത് ഇവിടുത്തെ പാരമ്പര്യ വൈദ്യക്രമങ്ങളിലും ബന്ധപ്പെട്ട ഗ്രന്ഥങ്ങളിലും ധാരാളം കാണുന്നുണ്ട്. എന്നാൽ വാണിജ്യ നോട്ടത്തോടെമാത്രം അവ കൈകാര്യം ചെയ്യപ്പെടുന്നതുവഴി അത്തരം കാര്യങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാകാതെ പോകുന്നുണ്ട്.
ഇക്കാലത്ത് പ്രകൃതി ചികിത്സ (പ്രകൃതിജീവനം) എന്ന് വിളിക്കപ്പെടുന്ന ആരോഗ്യപരിചരണരീതിയുടെ ഭാഗമായി വരുന്ന പലകാര്യങ്ങളും അങ്ങനെയുള്ളതാണെന്ന്കാണാം.
ആ നിലക്കുനോക്കുമ്പോൾ പല പാരമ്പര്യ വൈദ്യങ്ങളിലെയും ആരോഗ്യരക്ഷാ രീതികളുടെ തുടർച്ച പ്രധാനമായും നിലനിർത്തിവരുന്നത് പ്രകൃതിജീവന പ്രസ്ഥാനങ്ങളിലൂടെയാണെന്ന് പറയാനാകുമെന്ന് തോനുന്നു.
അതിന്റെ വെളിച്ചത്തിൽ, ആഹാരം, വിശ്രമം, വ്യായാമം, വിനോദം, സംസാരം തുടങ്ങിയ പ്രാഥമിക തലത്തിലുള്ള ആരോഗ്യസ്ഥിതി-വിശകലനങ്ങൾ സാധ്യമാകുന്ന കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
ആരോഗ്യരക്ഷയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപങ്ങങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള പങ്കാളിത്തത്തോടെ മാത്രമേ ഇത്തരമൊരു പ്രവർത്തനം ഫലപ്രദമായി നടത്താനാവുകയുള്ളൂ.
വെറുമൊരു സേവനസംരംഭമെന്നതിലുപരി പൊതുജനാരോഗ്യ കാഴ്ചപ്പാടുകളും പ്രായോഗിക രീതികളും ആവശ്യമായേക്കാം.
ഇങ്ങനെയോരു സംരംഭത്തെക്കുറിച്ച് ആലോചിക്കാൻ താല്പര്യമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നു.
നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
Thursday, May 21, 2026
പ്രകൃതിജീവനവും പാരമ്പര്യവൈദ്യവും ശില്പശാല
🌹അതിജീവനവിദ്യാ ശില്പശാല🌹
പ്രകൃതിജീവനവും പാരമ്പര്യവൈദ്യവും
30 മെയ് 2026
ജനകീയ ആരോഗ്യോപദേശ കേന്ദ്രം (ആരോഗ്യരക്ഷാ വിചാരാകേന്ദ്രം) ഉണ്ടാക്കുന്നതിനെ മുൻനിറുത്തിയുള്ള ആലോചനകൾ. പ്രകൃതി ചികിത്സകരും പാരമ്പര്യവൈദ്യന്മാരും സമ്മേലിക്കുന്നു.
കളരിവിദ്യാപഠനകേന്ദ്രം
ഹാർബർ റോഡ്
ചോമ്പാല
🌹രാവണമരുത്തുവ ശില്പശാല🌹
ചിന്താമണിവൈദ്യത്തിലെ സുഖാധാരവഴികൾ
മെയ് 31- ജൂൺ 1
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
ആരോഗ്യരക്ഷാ വിചാരാകേന്ദ്രം
(ജനകീയ ആരോഗ്യോപദേശ കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച്)
🌹ശില്പശാല🌹
(draft)
ആരോഗ്യരക്ഷയെ രോഗാവസ്‌ഥ മാത്രമായിക്കണ്ട് ആലോചിക്കേണ്ട ഒരു സാഹചര്യമല്ല ഇന്നുള്ളത്.
രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യമെന്ന നിർവ്വചനം പൂർണ്ണമല്ലന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണെങ്കിലും നമ്മുടെ ആരോഗ്യരക്ഷാചിന്തയും പദ്ധതികളും ഇപ്പോഴും പ്രധാനമായി രോഗത്തെയും വൈദ്യത്തെയും മുൻനിർത്തിയാണ് നിലനിന്നുവരുന്നത്.
അനാരോഗ്യം അല്ലെങ്കിൽ അസുഖാവസ്ഥ രോഗേതരമായ അല്ലെങ്കിൽ മാരകമായ രോഗങ്ങളിലേക്ക് നയിക്കപ്പെടുന്ന ദൈന്യതയായി കാണാവുന്നതാണ്. പ്രത്യക്ഷമായ രോഗമില്ലാത്തപ്പോഴും വ്യക്തികളുടെയും സമൂഹത്തിന്റെയാകത്തന്നെയും കർമ്മനിരതയെ തളർത്തുന്ന അവസ്ഥയാണത്.
അതുകൊണ്ട്, അനാരോഗ്യത്തിന്റെ അല്ലെങ്കിൽ അസുഖാവസ്ഥയുടെ ആകുലതകൾ പ്രകടമായ ദൈന്യതകൾ രോഗത്തെക്കുറിച്ചുമാത്രമായുണ്ടാകേണ്ടതല്ല.
അതുപോലെ, ആരോഗ്യപരിചരണം രോഗചികിത്സയുടേതുമാത്രമായ കാര്യവുമല്ല.
അതായത്, ആരോഗ്യരക്ഷയെന്നത് രോഗമുണ്ടാകുമ്പോൾമാത്രം ചെയ്യേണ്ടതുമല്ല. ആരോഗ്യരക്ഷയെ രോഗം, ആശുപത്രി, വൈദ്യശാസ്ത്രം, വൈദ്യക്കാർ, മരുന്നുനിർമ്മാണക്കാർ, രോഗപരിശോധന തുടങ്ങിയ സവിശേഷമായ സാങ്കേതികവിദ്യകളുടെയും സ്ഥാപനസംവിധാനങ്ങളുടെയും മാത്രമായ കാര്യങ്ങളായി കാണാനാകില്ല.
പ്രത്യക്ഷമായും പരോക്ഷമായും വിവിധ വൈദ്യവ്യവസായ സംവിധാനങ്ങൾക്ക് വിധേയപ്പെട്ട് ജീവിക്കേണ്ട ഗതികേടിലേക്കാണ് ജനങ്ങൾ മുഴുവൻ എത്തപ്പെട്ടിട്ടുള്ളത്.
സാർവ്വത്രീകരിക്കപ്പെട്ട രോഗാതുരതയുടെ പിടിയിൽനിന്നും ബാധ്യതകളിൽനിന്നും മുക്തമാകനാകുന്ന (അതിന്റെ കടന്നാക്രമങ്ങളെ ചെറുതായി പ്രതിരോധിക്കാനെങ്കിലുമാകുന്ന) ഒരു ആരോഗ്യ സ്വാതന്ത്ര്യ ചിന്തയാണ് ഇപ്പോൾ ഏറെ പ്രസക്തമാകുന്നത്.
ഇത്തരം ബോധ്യങ്ങളെ മുൻനിർത്തിക്കൊണ്ട് ആളുകൾക്ക് വ്യക്തിഗതമായ ആരോഗ്യരക്ഷക്കുതകുന്ന വൈദ്യ, വൈദ്യേതരമായ പരിശോധനകളെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചുമുള്ള പ്രാഥമിക
വിവരങ്ങളും സഹായങ്ങളും ലഭ്യമാകുന്ന ആരോഗ്യോപദേശ കേന്ദ്രങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇതിനെ ഈ കാലഘട്ടത്തിന്റെ അതിജീവനപരമായ ഒരാവശ്യകതയായിക്കണ്ടുള്ള ജനകീയ മുൻകൈ പ്രവർത്തനങ്ങൾ ആവശ്യമാകുന്നുണ്ട്.
വിഷമയമായ പരിസ്ഥിതി, സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങൾ, കൃഷി-ആഹാരരീതികൾ തുടങ്ങി കുട്ടികളുടെയും സ്ത്രീകളുടെയും കായികക്ഷമത ഉൾപ്പെടെയുള്ള പ്രാഥമികമായ ആരോഗ്യരക്ഷാ ഉപാധികളെക്കുറിച്ചാണ് ആലോചിക്കേണ്ടിവരുന്നത്.
പ്രകൃതി ജീവനം, പ്രകൃതി ചികിത്സ, പ്രകൃതി കൃഷി, പാരമ്പര്യ വൈദ്യം, ഗ്രാമീണ സാംസ്‌കാരിക-ഉപജീവന മാർഗ്ഗങ്ങൾ തുടങ്ങിയ ദിശയിലുള്ള ശ്രമങ്ങളെ ഉപയോഗപ്പെടുത്താനാകുന്ന ആരോഗ്യരക്ഷാ വിചാരാകേന്ദ്രങ്ങൾ സാധ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് ഗുണകരമയേക്കും.
ആരോഗ്യ ദായകമായ ആഹാരം രീതികളെയും ജീവിതശൈലികളെയും പൊതുവായ ആരോഗ്യരക്ഷാ മാർഗ്ഗങ്ങളായി നിർദേശിക്കപ്പെടുന്നത് ഇവിടുത്തെ പാരമ്പര്യ വൈദ്യക്രമങ്ങളിലും ബന്ധപ്പെട്ട ഗ്രന്ഥങ്ങളിലും ധാരാളം കാണുന്നുണ്ട്. എന്നാൽ വാണിജ്യ നോട്ടത്തോടെമാത്രം അവ കൈകാര്യം ചെയ്യപ്പെടുന്നതുവഴി അത്തരം കാര്യങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാകാതെ പോകുന്നുണ്ട്.
ഇക്കാലത്ത് പ്രകൃതി ചികിത്സ (പ്രകൃതിജീവനം) എന്ന് വിളിക്കപ്പെടുന്ന ആരോഗ്യപരിചരണരീതിയുടെ ഭാഗമായി വരുന്ന പലകാര്യങ്ങളും അങ്ങനെയുള്ളതാണെന്ന്കാണാം.
ആ നിലക്കുനോക്കുമ്പോൾ പല പാരമ്പര്യ വൈദ്യങ്ങളിലെയും ആരോഗ്യരക്ഷാ രീതികളുടെ തുടർച്ച പ്രധാനമായും നിലനിർത്തിവരുന്നത് പ്രകൃതിജീവന പ്രസ്ഥാനങ്ങളിലൂടെയാണെന്ന് പറയാനാകുമെന്ന് തോനുന്നു.
അതിന്റെ വെളിച്ചത്തിൽ, ആഹാരം, വിശ്രമം, വ്യായാമം, വിനോദം, സംസാരം തുടങ്ങിയ പ്രാഥമിക തലത്തിലുള്ള ആരോഗ്യസ്ഥിതി-വിശകലനങ്ങൾ സാധ്യമാകുന്ന കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്..
ഇങ്ങനെയോരു സംരംഭത്തെക്കുറിച്ച് ആലോചിക്കാൻ താല്പര്യമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നു.
നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
Subscribe to:
Posts (Atom)