Friday, March 13, 2026
മെയ്യ്ക്കണ്ണുശില്പശാല WORKSHOP on BODYMIND
മെയ്യ്ക്കണ്ണുശില്പശാല
(ആസൂത്രണം)
2026 ഏപ്രിൽ രണ്ടാംവരാം
കോട്ടക്കൽ കണാരൻഗുരുക്കൾ
സ്മാരക കളരിവിദ്യാ പഠനകേന്ദ്രം, ചോമ്പാല
'മെയ്യ്കണ്ണാകുക' എന്നതാണ് കളരിവിദ്യയുടെ അഭ്യാസലക്ഷ്യമായി പാരമ്പര്യത്തിൽ പറഞ്ഞുവന്നത്.
കായസിദ്ധി, വജ്രകായം, കായവിദ്യ, കായമനം, കായബുദ്ധി, കായതന്ത്ര എന്നിങ്ങനെയുള്ള ആശയങ്ങളെ മെയ്യ്ക്കണ്ണുമായി ബന്ധപ്പെടുത്തി കണ്ടുവരുന്നുണ്ട്. കായസിദ്ധി ആത്മീയതയുടെ കാര്യം കൂടിയാണിത്.
കളരിവിദ്യയെ വെറും യുദ്ധമുറമാത്രമാക്കി ചരിത്രവൽക്കരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരംകാര്യങ്ങൾ പാടേ അവഗണിക്കപ്പെട്ടിരിക്കുകയാണ്.
കളരിപാരമ്പര്യത്തെ ഒരു നാടൻ വിനോദകലാ പ്രദർശന പരിപാടിയായി പുഷ്ഠിപ്പെടുത്തുന്ന ആഗോളതല "കളരിപ്പയറ്റ് വ്യവസായ"ത്തിന്റെ സന്ദർഭത്തിൽ അദൃശ്യമാക്കപ്പെടുന്ന വിദ്യകളെ വീണ്ടെടുന്നതിനുള്ള സാധ്യതകളെക്കുറിച്ചാകും ഈ ശില്പശാലയിൽ അന്വേഷിക്കുന്നത്.
കളരിയാവിരൈ പാരമ്പര്യത്തേക്കുറിച്ച് അടുത്തകാലത്തുണ്ടായ കണ്ടെത്തലുകളുകലുകളുടെ വെളിച്ചത്തിലുള്ള അന്വേഷണംകൂടിയാണിത്.
കളരിവിദ്യയുടെ യുദ്ധമുറാവ്യാഖ്യാനത്തിന്റെപരിമിതികളെ മറികടക്കാനുള്ള അന്വേഷണമേക്കണ്ടതണിത്.
ബന്ധപ്പെട്ടവിഷയത്തിൽ 15 നിമിഷം സംസാരിക്കാൻ കഴിയുന്നവരെ പ്രത്യേകം ക്ഷണിക്കുന്നു (അങ്ങനെ യുള്ളവർക്ക് സാധാരണ യാത്രാ ചെലവുകൾ നൽകുന്നതാണ്. സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു പുറത്തിലുള്ള കുറിപ്പ് മുൻകൂട്ടി അയക്കേണ്ടതാണ്)
വിശദവിവരങ്ങൾക്ക് :
9447262817
https://pillathaangi.blogspot.com/?m=1
Subscribe to:
Post Comments (Atom)

No comments:
Post a Comment