Saturday, July 2, 2022

WORKSHOP ON COMMUNITY KNOWLEDGE ജനവിദ്യാ  ശില്പശാല

ജനവിദ്യാ  ശില്പശാല


അറിവധികാര പ്രതിരോധവും അറിവവകാശ പ്രഖ്യാപനവും 

2022 നവംബർ മാസത്തിൽ കോഴിക്കോട് ഒരു ത്രിദിന ശില്പശാല നടത്താനുദ്ദേശിക്കുന്നു. വിഷയാവതാരകരെയും
സഹനടത്തിപ്പുകാരെയും അന്വേഷിക്കുകയാണ്.

വിശദവിവരങ്ങൾ :



www.pillathaangi.blogspot.com

#9447262817


                   xxxxxxxxxx



ജനവിദ്യാ ശില്പശാല

ആലോചനാ വിഷയങ്ങൾ (കരട്)

 ..............

എന്തുകൊണ്ട് ജനവിദ്യ?
            

ജനവിദ്യകൾ, സമൂഹവിദ്യകൾ
വെറും നാട്ടറിവുകളായി,
പാരമ്പര്യവിദ്യകളായി
തരംതാഴ്ത്തപ്പെടേണ്ടതുണ്ടോ?

കാലഹരണപ്പെട്ടതെന്ന് പറഞ്ഞ് അമർച്ചചെയ്യപ്പെടേണ്ടതുണ്ടോ?

ആശാസ്ത്രീയവും അന്ധവിശ്വാസവുമെന്നനിലയിൽ അവഗണിക്കേണ്ടതുണ്ടോ?

ശാസ്ത്രീയവിദ്യകൾ അറിവാധിപത്യമാകുന്നില്ലേ?

ശാസ്ത്രവിദ്യകൾ
ചൂഷണവിദ്യകളാകുന്നില്ലേ?

വികസനവിദ്യകൾ വിനാശകരമാകുന്നില്ലേ?

പുരോഗമനവിദ്യകൾ
പരിസ്ഥിതി നാശകരമാകുന്നില്ലേ?

ആരോഗ്യശാസ്ത്രം
അനാരോഗ്യകരമാകുന്നില്ലേ?

അറിവസമത്വം
അന്യായമല്ലേ?

അറിവാധിപത്യം അനീതിയല്ലേ?

അറിവധികാരം ആസ്വാതന്ത്ര്യമല്ലേ?

അറിവനീതി
അസമാധാനമല്ലേ?

സമൂഹവിദ്യകൾ ജനങ്ങളുടെ പൊതുസ്വത്താണ്.
അവരുടെ ജീവിതവും സംസ്കാരവുമാണത്.
തൊഴിലറിവാണ്,
ഉപജീവനമാർഗ്ഗമാണ്.

നൽനിലയെച്ചൊല്ലിയുള്ള
നല്ലറിവാണ്.

ആരോഗ്യം മുതൽ ആത്മീയതയും ധർമ്മവിചാരങ്ങളും 
കല മുതൽ കലഹങ്ങൾവരെയും നൽവാഴ്‌വിനായി
പടക്കപ്പെട്ട നല്ലറിവുകളാണ്.

അവയുടെ പദവിയും പ്രാധാന്യവും
വീണ്ടെടുക്കേണ്ടതാണ്.

ജനസംസ്കാരത്തിന്റെ വീണ്ടെടുപ്പ് അതിജീവനാവകാശമാണ്.
ജനങ്ങളുടെ അറിവാവകാശമാണ്.
അറിവാധിക്കാരത്തിനെതിരെയുള്ള പ്രതിരോധമാണ്.

ജനവിദ്യാ സംവാദ വിഷയങ്ങൾ 
                 .............

അറിവുകളെ ഇകഴ്ത്തിയും പുകഴ്ത്തിയും അവതരിപ്പിക്കുന്നതിൻ്റെ അധികാര താല്പര്യങ്ങൾ. അതിൻ്റെ രീതികൾ, ഭാഷ, ആശയങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, പ്രസ്ഥാനങ്ങൾ, തർക്കങ്ങൾ.

സംസ്കാരിക ചരിത്രത്തിലെ ജനവിദ്യ, കലാസാഹിത്യങ്ങളിലെ ജനവിദ്യ, 
പഠിപ്പറിവിലെ ജനവിദ്യ,
ശാസ്ത്രത്തിലെ ജനവിദ്യ,
ആചാര വിശ്വാസങ്ങളിലെ ജനവിദ്യ. പുരാണ-ഐതിഹ്യ-
അന്ധവിശ്വാസങ്ങളിലെ ജനവിദ്യ.

പ്രകൃതിയിലെ അറിവുകൾ, പ്രകൃതിവിദ്യയുടെ താളലയങ്ങൾ, സമൂഹവിദ്യയിലെ സ്നേഹം-നൈതികത-പ്രാപഞ്ചികത-ആരോഗ്യം-ക്ഷേമം,  

അറിവും ജനതയും, ഉന്മൂലനം ചെയ്യപ്പെടുന്ന അറിവ് ജീവിതങ്ങൾ.
വികസനവിദ്യയും ജനവിദ്യാ സമീപനവും, ഭരണകൂടവും ജനവിദ്യയും, പഠിപ്പറിവും അറിവ് യുദ്ധവും,
അറിവ് ലോകവും അറിവ് വ്യവസായവും, അറിവിൻ്റെ കുത്തകീകരണം, ജനവിദ്യയുടെ ശാസ്ത്രീകരണം.

അറിവ് നിർവ്വചനത്തിൻ്റെ പ്രശ്നങ്ങൾ, അറിവടിമത്തം തൊഴിലടിമത്തം, അറിവുടമകൾ തൊഴിലുടമകൾ.

അറിവ് ചരിത്രത്തിലെ പ്രശ്നങ്ങൾ,
അറിവാശയങ്ങളും അധികാരവും, അറിവ് രാഷ്ട്രീയം, 
അറിവധികാരത്തിൻ്റെ പ്രാദേശിക-ആഗോളതല രൂപങ്ങൾ, അറിവവകാശ രാഷ്ട്രീയം, സാംസ്കാരികാവകാശ രാഷ്ട്രീയം, ജനവിദ്യാ പ്രസ്ഥാനങ്ങൾ, ജനവിദ്യാ പ്രതിരോധങ്ങൾ. 
              
ശാസ്ത്രമാത്രവിദ്യയും വികസന ഭീകരതയും
നാഗരികവിദ്യയും ഗ്രാമവിദ്യയും

ജനവിദ്യയുടെ സ്വായത്തീകരണം,
ജനായാത്തവിദ്യയിലെ ജനകീയത, രാഷ്ട്രീയവിദ്യയുടെ ജനകീയത, വിപ്ലവവിദ്യയിലെ കെണികൾ,
ജാതിമതവിദ്യയിലെ അറിവധികാരം,ജനവിദ്യയും പുരോഗമനപ്പേടിയും,
പുരോഗമനവിദ്യയിലെ കുരുക്കുകൾ, ധാർമ്മികവിദ്യയുടെ അധികാര ഭാരങ്ങൾ.

........

അവഗണിക്കപ്പെട്ട
സമൂഹ അറിവുകളിലേക്കൊരു
തിരിഞ്ഞുനോട്ടം....
വിമർശനാത്മക പഠനങ്ങൾ....

സാദ്ധ്യമായ രീതികളിൽ വീണ്ടെടുപ്പിനായുള്ള അന്വേഷണങ്ങൾ...

ജനമൊഴികൾ,
കലകൾ, കളികൾ,
തൊഴിൽകൾ,
കൂട്ടായ്മകൾ,
പാരമ്പര്യങ്ങൾ,
ആഘോഷങ്ങൾ.....
നേരറിവിന്റെ
കരുത്ത്....

ഗ്രാമീണതയുടെ
സ്വാസ്ഥ്യവും
സമൃധിയും.....

പ്രകൃതിയുടെ
ലാളിത്യവും
സഹവർത്തനവും....

അറിവ് അവകാശ
പ്രഖ്യാപനങ്ങൾ....
അറിവാധികാര
പ്രതിരോധങ്ങൾ...