Saturday, June 27, 2026

ജനകീയവൈദ്യത്തെ വീണ്ടെടുക്കാനാകുമോ

🌲ജനകീയവൈദ്യത്തെ വീണ്ടെടുക്കാനാകുമോ? 🌲 https://www.facebook.com/share/p/1EThCxQUb7/ മൂന്ന് വലിയ വൈദ്യ സമ്പ്രദായങ്ങളിലെ വൈദ്യന്മാർ (ഡോക്ടർമാർ) ഉള്ള ഒരു വീട്ടിലെ അമ്മക്ക് കാലിന് ഒരസുഖമുണ്ടായിരുന്നു. മൂന്നുപേരും അവരുടെ രീതികളെല്ലാം നോക്കിയിട്ടും ഫലിച്ചില്ല. ഒരു ദിവസം ആ വീട്ടിൽ അടുക്കളപ്പണിക്ക് വരുന്ന ചേച്ചി അല്പം പരുങ്ങലോടെ അമ്മയോട് ചോദിച്ചു: "എല്ലാരും നോക്കീട്ട് നടക്കാതെപോയ കാര്യമല്ലേ. ഇങ്ങനെത്തെ പ്രശ്നമുണ്ടായാൽ ഞങ്ങളൊക്കെ ചെയ്യുന്ന ഒരു കാര്യമുണ്ട്. ഞാനതൊന്ന് ചെയ്തുനോക്കിക്കോട്ടെ?" അവർക്കറിയുന്ന മരുന്നുചെടി പ്രയോഗിച്ചുനോക്കിയപ്പോൾ ഫലംകണ്ടു. ഇതൊരു കെട്ടുകഥയല്ല. ഒരു സുഹൃത്തിന്റെ അമ്മയായിരുന്നു ഇവിടുത്തെ രോഗി. അവർതന്നെ പറഞ്ഞറിഞ്ഞ കാര്യമാണിത്. ഇതിലെ രോഗത്തിന്റെയോ മരുന്നിന്റെയോ വിശദാമ്ശങ്ങളൊന്നും ഓർമ്മയില്ല. ഈ 'കഥ'യിലേതുപോലെ വിസ്മയകരമായ ധാരാളം അനുഭവങ്ങളെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. നിസ്സാരമായ ഒരു കാര്യത്തിനുപോലും സങ്കീർണ്ണമായ ചികിത്സകൾക്കായി വലിയ വലിയ ആശുപത്രികളിലേക്ക് ഓടിപ്പിടിച്ചു പോകേണ്ടിവരുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. അങ്ങനെയല്ലാതെ ആശ്വാസം തേടാൻ കഴിഞ്ഞിരുന്ന ഒരു ആരോഗ്യരക്ഷാ സംസ്ക്കാരം ഇവിടെയുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കാനാണ് മുകളിലെ കഥ പറഞ്ഞത്. എല്ലാ വലിയ ചികിത്സകളുംനടത്തി മുടിഞ്ഞശേഷമാണ് ഇന്ന് നാമെല്ലാം പാരമ്പര്യക്കാരെയും പ്രകൃതിക്കാരെയും തേടിപ്പോകുന്നത്. അങ്ങനെയൊരവസ്ഥക്കുപകരം ലളിതമാർഗ്ഗത്തിലൂടെയുള്ള പരിശോധനകൾ നടത്തിപ്പോകാനാകുന്ന ഒരു സാഹചര്യമുണ്ടാക്കാനാകുമോ? അതിനായുള്ള ചെറിയ ശ്രമങ്ങൾ തുടങ്ങിവെക്കാനാകുമോ? താല്പര്യമുള്ളവർക്ക് കുട്ടിക്കാലംമുതൽക്കേ ലളിതമായ ആരോഗ്യരക്ഷബോധമുണ്ടാക്കാൻ കഴിയുന്ന പരിപാടികളെക്കുറിച്ച് ആലോചിക്കാനാകുമോ? പുസ്തകങ്ങളിലൂടെയും ബിരുദങ്ങളിലൂടെയും മാത്രമാണ് വൈദ്യന്മാരാകാൻ പറ്റുന്നതെന്ന വിചാരത്തെ തിരുത്താനാകുമോ? പിള്ളതാങ്ങി : ജനകീയ ആരോഗ്യരക്ഷാ വിചാരകേന്ദ്രം കൂട്ടായ്മ 9447262817 pillathaangi.blogspot.com/?m=1 https://chat.whatsapp.com/H8vfJHSX2K09ZdkkESIDJm?s=cl&p=a&ilr=0&amv=2 https://www.facebook.com/share/p/1Gsj5kZWvT/ https://www.facebook.com/share/p/1MUrBPqNTU/ https://www.facebook.com/share/p/1BfKywHfhM/ https://www.facebook.com/share/p/1BWoeJU7mp/

No comments:

Post a Comment