Monday, June 22, 2026

ജനകീയ ആരോഗ്യരക്ഷാ പ്രവർത്തങ്ങൾ

🌲ആരോഗ്യരക്ഷാ പ്രവർത്തകർ ഉണ്ടാകുന്നതെങ്ങനെ?🌲 രോഗചികിത്സയെ കേന്ദ്രീകരിച്ചുള്ള ആരോഗ്യരക്ഷാസംവിധാനങ്ങളാണല്ലോ ഇന്ന് ഏറെയും പ്രചാരത്തിലുള്ളത്. ഒരു രോഗത്തെ ചികിത്സിക്കുന്നതുവഴി പുതിയ പല രോഗങ്ങളുമുണ്ടാകുന്നതിന്റെ ആഭാസത്തരമാണ് രോഗപ്രതിരോധനചിന്തയുടെ ഇന്നത്തെ ഉയർത്തെഴുന്നേൽപ്പിനുകാരണമെന്നുപറയാം. ചികിത്സാജന്യരോഗങ്ങൾ മിക്കവാറും മരുന്നാശ്രിത, മരുന്നുമാത്ര ആരോഗ്യരക്ഷാരീതിയുടെ ഫലമായുണ്ടാകുന്നതാണ്. രോഗചികിത്സയെക്കാൾ രോഗപ്രതിരോധമാണ് വേണ്ടതെന്ന ആദർശം മിക്കവാറും എല്ലാതരം വൈദ്യവ്യവസായങ്ങളെയും കാപട്യമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ആധൂനിക ചികിത്സാക്കൊള്ളക്കെതിരെയെന്നു പറഞ്ഞുകൊണ്ടുവരുന്ന 'ബദൽവൈദ്യ' (പാരമ്പര്യവൈദ്യ വ്യവസായത്തിന്റെ) പ്രസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുള്ളത്. അത്തരം പകൾക്കൊള്ളകളിൽനിന്നും ആദർശ കാപട്ട്യങ്ങളിൽനിന്നും ആശ്വാസം കണ്ടെത്താനുള്ള ജനകീയവഴികളെക്കുറിച്ചാലോചിക്കാൻ നാം നിർബന്ധിതരാവുകയാണ്. എല്ലാ വൈദ്യ സമ്പ്രദായങ്ങളിലും ആരോഗ്യരക്ഷയുടേതായ നിരവധി മാർഗ്ഗങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട്. എന്നാലവക്കൊന്നുമല്ല ഇന്നത്തെ ആരോഗ്യവ്യവസായം പ്രാധാന്യം കൽപ്പിക്കുന്നത്. അതുകൊണ്ട്, ജനകീയ ആരോഗ്യരക്ഷാ വിചാരാകേന്ദ്രത്തെക്കുറിച്ചാലോചിക്കുമ്പോൾ അത്തരം കാര്യങ്ങൾ വീണ്ടെടുക്കാനുള്ള ചിന്തക്കുതന്നെയാകണം മുൻഗണനകൊടുക്കേണ്ടതെന്നുതോനുന്നു. നിലവിലത്തെ വ്യവസ്ഥകൾക്കുള്ളിലുള്ള അത്തരമൊരുധാരയെ വീണ്ടുക്കാനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാകും? അത്‌ വ്യവസ്ഥകൾക്കുള്ളിലുള്ളവർക്ക് കഴിയുമോ? ബഹ്യമായ ഇടപെടലുകളിലൂടെ വ്യവസ്ഥകളെ തിരുത്തിക്കാനാക്കുമോ? അല്ല പൂർണ്ണമായും വ്യവസ്ഥകൾക്ക് പുറത്തു നിന്നുകൊണ്ടാകുമോ അത്‌ സാധ്യമാക്കാനാവുക? ഇത്തരം ചോദ്യങ്ങൾക്കുമുന്നിൽ നിന്നുകൊണ്ടാണ് ജനകീയ ആരോഗ്യരക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടത്. അതിന്റെ ഭാഗമായാണ് നിലവിലുള്ള ആരോഗ്യരക്ഷാ പ്രവർത്തകർ ഉണ്ടാകുന്നതെങ്ങനെയെന്ന ചോദ്യമുയരുന്നത്. അല്ലെങ്കിൽ, ഇന്ന് അനിവാര്യമാകുന്ന ജനകീയമായ ആരോഗ്യരക്ഷാ പ്രവർത്തനത്തെയും പ്രവർത്തകരെയും ഉണ്ടാക്കാനാകുന്നതെങ്ങനെയെന്ന ചോദ്യമുയരേണ്ടത്. അഭിപ്രായ നിർദ്ദേശങ്ങൾ താല്പര്യപ്പെടുന്നു. (പിള്ളതാങ്ങി - ജനകീയ ആരോഗ്യരക്ഷാ വിചാരകേന്ദ്രം കൂട്ടായ്മ) https://chat.whatsapp.com/H8vfJHSX2K09ZdkkESIDJm?s=cl&p=a&ilr=0&amv=2 https://www.facebook.com/share/p/1Gsj5kZWvT/ https://www.facebook.com/share/p/1MUrBPqNTU/ https://www.facebook.com/share/p/1BfKywHfhM/ വിശദവിവരങ്ങൾക്ക് : 9447262817 www.pillathaangi.blogspot.com

No comments:

Post a Comment