Wednesday, July 15, 2026
പഞ്ചപക്ഷി ജ്യോതിഷ ശില്പശാല
https://www.facebook.com/share/p/1B3enzmQEH/
🌲പഞ്ചപക്ഷിജ്യോതിഷ ശില്പശാല🌲
(ആസൂത്രണം)
പഞ്ചപക്ഷിവിദ്യയെക്കുറിച്ച്
അടുത്തുതന്നെ വടകരയിൽ ഒരു ദ്വിദിന ശില്പശാല നടത്താനുദ്ദേശിക്കുകയാണ്. അതിൽ വിഷയാവതാരകരായും നിരീക്ഷകരായും പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു.
വളരെ പ്രാചീനമായ ഒരു സുഭാശുഭ (മുഹൂർത്ത) കാലഗണനാ രീതിയെയാണ് പഞ്ചപക്ഷിശാസ്ത്രമെന്ന് പറയുന്നത്.
ഇന്ന് പ്രചാരത്തിലുള്ള ജ്യോതിഷ രീതികളിൽനിന്ന് പലനിലകളിലും വിഭിന്നമാണത്. ഇക്കാലത്ത് അതിന്റെ പ്രയോഗരീതികൾ തീരേയില്ലാതായിട്ടുണ്ട്. അതിനെക്കുറിച്ചുള്ള കേട്ടുകേൾവിതന്നെ അപൂർവ്വമാണ്. അഗസ്ത്യമുനിയുടെ പേരിലുള്ള പഞ്ചസൂത്രം 500 എന്ന കൃതിയിൽ പ്രധാനമായി വിവരിക്കപ്പെടുന്ന ഒരു വിഷയമാണ് പഞ്ചപക്ഷി. തമിഴ് സിദ്ധപാരമ്പര്യത്തിൽവരുന്ന ഒരു പ്രോയോഗവഴക്കാമായാണ് ഒറ്റപ്പെട്ട നിലയിലെങ്കിലും അതിനെക്കുറിച്ച് പറഞ്ഞുവരുന്നതും ഭാഗികമായി ഉപയോഗത്തിലുള്ളതും.
'വേദ ജ്യോതിഷ'ത്തിന്റെ ഒരു രൂപമാണതെന്ന് ചിലരൊക്കെ പറയുന്നുണ്ടെങ്കിലും തമിഴക സംസ്കൃതിയിലാണതിന്റെ ആഴത്തിലുള്ള വേരോട്ടമുള്ളത്. ഹോരാ സംഹിതയിലും ഫലജ്യോതിഷ പാരമ്പര്യത്തിലും അതിനെക്കുറിച്ചുള്ള പരാമർശമെന്തെങ്കിലുമുള്ളതായി കാണാനായിട്ടില്ല.
ഫലപ്രവചനമെന്നതിനേക്കാൾ പഞ്ചഭൂതാത്മകമായ പ്രപഞ്ചശക്തികളും ജീവജാലമൂലകങ്ങളും തമ്മിലുള്ള സ്വാധീനബന്ധത്തിന്റെ തോത് അല്ലെങ്കിൽ അനുകൂലപ്രതികൂലാവസ്ഥകൾ ഗണിച്ചെടുക്കുന്നതിനാണത്തിൽ പ്രാധാന്യമെന്നാണ് തോന്നിയത്. സിദ്ധപാരമ്പര്യത്തിലെ വൈദ്യം, മാന്ത്രികം, ആത്മീയത, ധർമ്മികത, മനോവിചാരം എന്നിവയുമായി ബന്ധപ്പെട്ട അറിവുശകലങ്ങളും പ്രയോഗങ്ങളുമായി അവശേഷിക്കുന്ന പഞ്ചപക്ഷിവിദ്യയെക്കുറിച്ചുള്ള സവിശേഷമായ മൗലിക ഗ്രന്ഥങ്ങളോ
ആധികാരിക പഠനങ്ങളോ കണ്ടിട്ടില്ല.
പ്രകൃതിപ്രപഞ്ച ശക്തികളും ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യത്തെ മനസ്സിലാക്കിക്കൊണ്ടുള്ള പലതരം വിശ്വാസ, ധാർമിക, അനുഷ്ഠാന പദ്ധതികളും മാനവരാശി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവന്റെ പ്രാചീനകാല അതിജീവനമാർഗ്ഗമെന്നനിലയിലുണ്ടായ വിദ്യകൾ പലതും പിൽക്കാലത്ത് അപ്രസക്തമായിട്ടുണ്ട്. ആ രീതിയിൽ വികസിക്കപ്പെട്ട ഒന്നാകാം ജ്യോതിഷ ചിന്തകൾ. അതിന്റെ പല പല വകഭേദങ്ങൾ എല്ലാസംസ്കാരങ്ങളിലും നിലനിന്നിരുന്നതായി കാണുന്നുണ്ട്. അങ്ങനെയൊരു രീതിയുടെ അവശേഷിപ്പകാം പഞ്ചാപക്ഷിയുടേത്.
ജ്യോതിഷം ശാസ്ത്രീയമാണോ കപടവിദ്യയാണോ എന്ന ചർച്ചയുടെ പരിസരത്തിൽനിന്നുകൊണ്ടല്ലാതെ ഒരു പ്രാചീന ജനവിദ്യാപാരമ്പര്യത്തെ മനസിലാക്കുന്നതിനും അതിൽ അതിജീവനപരമായ ഉൾക്കാഴ്ചകൾ വല്ലതുമുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ താല്പര്യത്തിൽ നിന്നുകൊണ്ടാണ് ഈ ശില്പശാല നടത്തുന്നത്.
ശ്രീ. വലിയറത്തല ശ്രീധരൻ നായർ മൊഴിമാറ്റംചെയ്ത (1960) അഗസ്ത്യർ പഞ്ചസുത്രം 500 എന്നകൃതിയുടെ പ്രസിദ്ധീകരണത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ഈ പരിപാടി.
വിശദവിവരങ്ങൾ :
9447262817
Subscribe to:
Post Comments (Atom)
No comments:
Post a Comment