Wednesday, May 27, 2026

Athijeevanavidya workshop അതിജീവനാവിദ്യാ ശില്പശാല - ആലോചനാ വിഷയങ്ങൾ

🌲ആരോഗ്യരക്ഷാ വിചാരാകേന്ദ്രം എന്തുകൊണ്ട്?🌲 *ആലോചനാ വിഷയങ്ങൾ* (ജനകീയ ആരോഗ്യോപദേശ കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനെ മുൻനിർത്തിയുള്ള അതിജീവനാ വിദ്യാ ശില്പശാലയുടെ ലക്ഷ്യങ്ങൾ) (Draft) * ആരോഗ്യ രക്ഷ്യയുടേതായ ജനകീയമായ പാരമ്പര്യവിദ്യകൾ ആശാസ്ത്രീയതയുടെ പേരിൽ അവഗണിക്കപ്പെട്ടത് ആർക്കാണ് ഗുണകരമായത്? * അതുവഴി ജനജീവിതത്തെ ശാസ്ത്രീയമായി പരിചരിച്ചുകൊണ്ട് ആരോഗ്യകരമായ ഒരു സമൂഹനിർമ്മിതിലേക്കാണോ നയിക്കപ്പെട്ടത്? * അതോ ജനങ്ങളെയൊന്നടങ്കം പലതരം ആരോഗ്യപ്രശ്നങ്ങളിലകപ്പെടുത്തുന്നതിലേക്കോ? * ചൂഷണ താല്പര്യത്തോടെയുള്ള ആശുപത്രി, മരുന്നു വ്യവസായങ്ങൾ പുഷ്ടിപ്പെടുന്നതിലേക്കോ? * എന്തിനും ഏതിനും ആശുപത്രികളെമാത്രം ആശ്രയിക്കേണ്ടത്തിലേക്കെത്തിച്ചതോ? * ഒരു ചികിത്സ പത്തുരോഗങ്ങളുണ്ടാക്കുന്ന ചികിത്സാജന്യ രോഗാവസ്ഥ ഉണ്ടാക്കുന്നതിലേക്കോ? * പാവങ്ങളെ വർദ്ധിച്ച ആശുപത്രിച്ചെലവുകളിലൂടെയുള്ള കടക്കെണിയിൾപ്പെടുത്തുന്നതിലേക്കോ? * ചികിത്സാക്കെണിയിലൂടെ സാമ്പത്തിക, സാമൂഹിക സംഘർഷങ്ങലുണ്ടാകന്നതിലേക്കോ? മറ്റൊരു വൈദ്യ സേവനസംരംഭമെന്നതിലുപരി ആരോഗ്യരക്ഷയുടേതായ പലവിധ സാധ്യതകളെക്കുറിച്ച്, അവയുടെ ആവശ്യകത യെക്കുറിച്ചെല്ലാം പ്രാഥമികമായ അഭിപ്രായങ്ങൾ തേടനാവുന്നതിനെക്കുറിച്ച്, യുക്തമായ തീരുമാനങ്ങളെടുക്കുന്നതിനുംവേണ്ടി രോഗികൾക്ക് (ബന്ധുക്കൾക്ക്) സാധിക്കുന്നതിനെക്കുറിച്ച്, ആവശ്യമായ സേവനങ്ങളെക്കുറിച്ച് അറിയുന്നതിന്, അവ സാധ്യമായ രീതിയിൽ ലഭ്യമാക്കുന്നതിനെക്കുറിചെല്ലാം ആലോചിക്കേണ്ടത് ഒരു അടിയന്തിര സാമൂഹിക ആവശ്യകതയായിട്ടുണ്ട്. അങ്ങനെയൊരു സന്ദർഭത്തിലാണ് ആരോഗ്യരക്ഷാ ഉപദേശകേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി ജനങ്ങളുടേതായ മുൻകൈ ശ്രമങ്ങൾ ആവശ്യമാകുന്നത്. വിശദവിവരങ്ങൾക്ക് : 9447262817 www.pillathaangi.blogspot.com

No comments:

Post a Comment