Tuesday, April 21, 2026
Bodymind workshop
മെയ്യ്ക്കണ്ണുശില്പശാല
25-26 ഏപ്രിൽ 2026
യോഗഹാൾ
സി വി എൻ കളരി
തിരുവനന്തപുരം
പിള്ളതാങ്ങി പൊത്തകം, കോട്ടക്കൽ കണാരൻഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം, (ചോമ്പാല, വടകര), തിരുവനന്തപുരത്തെ സി വി എൻ കളരിയുടെ സഹകരണത്തോടെ മെയ്യ്ക്കണ്ണ് എന്നവിഷയത്തിൽ ദ്വിദിന ശില്പശാല നടത്തുന്നു. ഏപ്രിൽ 25-26 തീയതികളിൽ. രാവിലെ 10 മണിമുതൽ വൈ: 5 മണിവരെ.
കോട്ടക്കകത്തെ സി വി എൻ കളരിയിലെ യോഗ ഹാളിൽ വെച്ച്.
കളരിയാഭ്യാസ പാരമ്പര്യത്തിൽ പറഞ്ഞുവരുന്ന ഒരു മൊഴിവഴക്കമാണ് 'മെയ്യ്കണ്ണാകുക' എന്നത് .
കായികാഭ്യാസ പരിശീലനത്തിൽ സിദ്ധിവരുത്താനുള്ള ഒരു നിഷ്കർഷയെന്ന നിലയിലാണ് ഈ ആദർശത്തേക്കുറിച്ച് പറഞ്ഞുവരുന്നത്. അഭ്യാസപരിശീലനത്തിലൂടെ ആർജിക്കാവുന്ന മാനസികവും ആത്മീയവുമായ ശേഷികളെക്കുറിച്ചുള്ള ആശയങ്ങൾ ഇതിൽ ഉൾക്കൊണ്ടിട്ടുണ്ട്.
ഇങ്ങനെയൊരു ആശയവുമായി ബന്ധപ്പെട്ട പ്രയോഗവഴക്കങ്ങളുടെ വർത്തമാനകാല സാധ്യതകളെക്കുറിച്ചുള്ള അന്വേഷണത്തെ മുൻനിർത്തിയാണ് ഈ ശില്പശാല നടത്തുന്നത്.
മെയ്യ്ക്കണ്ണ് എന്ന ആശയത്തെ സംബന്ധിച്ച അവ്യക്തതകൾ കാരണം പാരമ്പര്യത്തിന്റെ ക്ഷേമപരമായ നന്മകൾ പലതും ഇന്നത്തെ പൊതുസമൂഹത്തിന് തിരിച്ചറിയാനായിട്ടില്ല.
ബൗദ്ധികവെല്ലുവിളികൾ, പഠനവൈകല്യങ്ങൾ നേരിടുന്ന കുട്ടികളുടെ പരിചരണത്തിനുവേണ്ടിയുള്ള പ്രവർത്തനത്തിൽ ഇത്തരം പാരമ്പര്യവിദ്യകളെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ഇവിടെ ആലോചിക്കുന്നുണ്ട്.
ചർച്ച നയിക്കുന്നവർ :
കിഷോർ ഗുരുക്കൾ, അജിത് ഗുരുക്കൾ, മുരുകൻ ഗുരുക്കൾ, മാനുവെൽ ആശാൻ, റിച്ചാഡ് ആശാൻ, ഷൈജു ഗുരുക്കൾ, സത്യനാരായണൻ ഗുരുക്കൾ, കൃഷ്ണമുത്തി ആശാൻ, പുഷ്പരാജ് ആശാൻ, അമ്പരീഷ് ഗുരുക്കൾ, ജയകുമാർ ആശാൻ, കൃഷ്ണകുമാർ ഗുരുക്കൾ തുടങ്ങിയ വിദഗ്ധർ ചർച്ച നയിക്കും.
താല്പര്യമുള്ളവർക്ക് സ്വാഗതം.
https://www.facebook.com/share/p/179Hr61bD1/
വിശദവിവരങ്ങൾക്ക് :
9447262817
https://pillathaangi.blogspot.com/?m=1
Subscribe to:
Post Comments (Atom)

No comments:
Post a Comment