Saturday, September 27, 2025

Workshop on 96 thatwas and Marmma chikilsa

96 തത്വങ്ങളും മർമ്മ ചികിത്സയും ശില്പശാല 2025 ഒക്ടോബർ 18-19 കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം ചോമ്പാല, വടകര (പ്രവേശനം നിയന്ത്രിതം. 20 പേർക്ക്) 96 തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള രോഗനിർണ്ണയവും ചികിത്സയും എങ്ങിനെ എന്നതിനെക്കുറിച്ചുള്ള അന്വേഷണ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ ശില്പശാല. ഈ ദിശയിലുള്ള തുടർ അന്വേഷണങ്ങളിൽ താല്പര്യമുള്ളവരെയാണ് പ്രതീക്ഷിക്കുന്നത്. ജീവാണുകേന്ദ്രിത വൈദ്യശാസ്ത്രത്തിന്റെ പരിമിതികളെ മറികടക്കാനുള്ളശ്രമങ്ങളാണ് ലക്ഷ്യമാക്കുന്നത്. തമിഴ്നാട്ടിലെ സിദ്ധവൈദ്യന്മാർ പങ്കെടുക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: 9447262817 www.pillathaangi.blogspot.com www.pillathaangi.com പിള്ളതാങ്ങി പൊത്തകം https://chat.whatsapp.com/FUaWVAUtaO69iQ3Wqxz4ea?mode=ems_copy_c 96 ശരീരതത്വങ്ങളെ മനസ്സിലാക്കാൻ.... (96 തത്വങ്ങളെ അടിസ്ഥാനത്തിൽ രോഗനിർണ്ണയവും ചികിത്സയും) ജീവാണുകേന്ദ്രിത വൈദ്യശാസ്ത്രത്തിന്റെ പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങൾ ധാരാളമുണ്ടാകുന്നുണ്ട്. എങ്കിലും തമിൾ സിദ്ധവൈദ്യ പാരമ്പര്യത്തിൽ വരുന്ന 96 ശരീരതത്വങ്ങളെ അവലംബമാക്കി അതിന്റെ സാധ്യതൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഒട്ടുംതന്നെ ഉണ്ടായിട്ടില്ലെന്ന് പറയാം. 96 ശരീരതത്വങ്ങൾ എന്തൊക്കെയാണെന്ന് ആത്മീയചിന്തയുടെ തലത്തിൽ പലരും പലരീതികളിൽ വിശദീകരിക്കുന്നത് കാണാറുണ്ട്. അതിനെക്കുറിച്ച് അറിയുന്നത് തന്നെ മോക്ഷത്തിലേക്കുള്ള വഴിതുറക്കപ്പെടലാണെന്നാണ് ചിലർ പറയുന്നത്. അതിനപ്പുറം ആരോഗ്യരക്ഷയുടെ (ജീവരക്ഷയുടെ) കാര്യത്തിൽ അതിന്റെ ഉപയുക്തത എന്തെന്ന് പറയാൻ ആത്മീയതാ വാദക്കാർക്ക് ഒട്ടുമേ താല്പര്യമില്ലെന്നാണ് തോന്നിയത്. അങ്ങനെയുള്ള ആലോചനകൾ അവജ്ഞയോടെ സമീപിക്കുന്നതും വളരെ പ്രകടമായി കാണാറുണ്ട്. ആത്മീയമോക്ഷം വിചാരം തന്നെയാണ് ആരോഗ്യരക്ഷയുടേതെന്നും അവർ വാദിച്ചേക്കും. കാരണം മോക്ഷവിചാരത്തിൽ നിന്ന് അകന്നുപോയതാണ് മനുഷ്യന്റെ ദുരന്തമെന്നുമാകും അവരുടെ ചിന്ത.. ഇങ്ങനെയൊരു സമീപനത്തിന്റെ ഫലമായി 96 തത്വത്തോട് പ്രത്യക്ഷമായൊരു വിമുഖത പൊതുവായുണ്ടാകാൻ ഇടയാക്കിയിട്ടുണ്ട്. ആത്മീയതയുടെ പരലോക-സൗഖ്യവിചാരങ്ങൾ എന്തൊക്കെ ആയാലും അത് അങ്ങനെത്തന്നെ തുടരട്ടെ. എന്നാൽ അതിന്റെ ഇഹലോക ഉപയുക്തതയെക്കുറിച്ചുള്ള അന്വേഷണത്തെ അപഹസിക്കാതിരുന്നാൽ മാത്രം മതിയാകും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ശരീരതത്വങ്ങളുടെ വ്യാവഹാരിക മാനങ്ങളെക്കുറിച്ചുള്ള ആലോചനകൾക്കായി ശ്രമിക്കുന്നത്. ഇന്ന് 96തത്വങ്ങളെക്കുറിച്ച് അൽപാൽപ്പമായി അറിയാവുന്നവരെയും ഉപയോഗപ്പെടുത്തുന്നവരെയും ധാരാളം കണ്ടിട്ടുണ്ട്. അങ്ങനെയുള്ള കുറച്ചുപേർക്കെങ്കിലും ഒരുമിച്ചിരുന്നുകൊണ്ട് അതിന്റെ വിപുലമായ സാധ്യതകളെക്കുറിച്ച് ആലോചിക്കാനാവുകയാണെങ്കിൽ വളരെ ഗുണകരമായ ആരോഗ്യരക്ഷാ സമീപനം വികസിപ്പിക്കാനായേക്കുമെന്ന് തോന്നുന്നുണ്ട്. ............. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ താല്പര്യമുള്ളവരെ ക്ഷണിക്കുന്നു. (15 മിനുട്ട് സംസാരിക്കാൻ കഴിയുന്നവർക്ക് യാത്രാ ചെലവുകൾ നൽകുന്നതാണ്. ഒരു പുറം കുറിപ്പ് മുൻകൂട്ടി എഴുതി തരേണ്ടതാണ്) 9447262817

Friday, September 26, 2025

WORKSHOP ON 96 BODILY PRINCIPLES

🌲WORKSHOP ON 96 thatwas bodily principles) and Marmma chikilsa🌲 MEANT FOR EXPLORING POSSIBILITIES OF ADVANCING 96 PRINCIPLES FOR DIAGNOSIS AND PROGNOSIS 2025 October 18-19 Chombala, Vadakara For details 9447262817 www.pillathaangi.blogspot.com (Entry is restricted. Expexting 20 persons who are very keen to be part of a continuous engagement for the purpose) We are looking for resource persons to talk/demonstrate the interconnections between 96 principles and marmma therapy. 96 TATTVAS AND TRADITIONAL HEALTH CARING PRACTICES *Exploring Healthcare Potential of the 96 Sareera tattvas (Bodily Constituents)* The following are some general thoughts shared as part of an ongoing effort to advance a perspective for recovering healthcare potential of the 96 bodily principles or constitutive elements of life, which is envisaged in the Tamizh Siddha tradition. South India is a region deeply rooted in a distinctive culture of healthcare based on the 96 bodily principles. However, this social and cultural history of South India has yet to be fully understood or documented at its subtility. Bodily principles can be simply understood as the whole complex of the life of homo sapiens, which is engrossed in the cosmic interconnections. The bodily constitution of life, which is experienced by man is not that entirely of physical existence. Therefore, the term refers not just to the anatomical and physiological functions of the physical body alone. The 96 tattvas refer to various factors and the complex structural connections with cosmic surroundings that sustains a healthy living. As meyypporul (bodytruth) they signify the cosmic dynamics, which operates at the individual formations. Also, it has been understood as embodying macrocosm in microcosm. Taking a closer look at the nature of these 96 factors, it becomes clear that many of them cannot be understood purely as aspects of the physical body. Also, it is still unclear whether the 96 principles are exclusively applicable to the human body alone. The organic life is not exclusive to Anthropocene beings. If we talk about the role of cosmos it could be applicable to all living and even to non living things and their interactions and relationships. Modern biology and medical science tend to emphasise the division of anatomy and physiology for approaching biological processes. However, such a division is not typically seen in the conceptualization of the 96 principles. And even the conceptualisation of body itself transcends these dichotomies of mind and body, or physical and mental. The organism of body (physical complex) has been envisioned to be inclusive of aspects that defy any rigid categorisation into the physical, psychological, and spiritual. It remains to be seen if modern biology and medicine give any importance to such interconnections. Thus, the 96 principles could be seen forming an integrated and interactive concept of bodily structure. They cannot be neatly divided or separated into categories like internal and external principles, or physical, mental, and spiritual principles, based on available explanations. The organic body could be seen as getting conditioned for transforming or getting extended to its alternative levels of expression. The tattvic relationship seems to get built on the continuum of physical and psychical, mental and transcendental, conscious and unconscious, subconscious and superconscious, external and internal, social and personal, individual and collective, subjective and objective, etc at any direction randomly. When examining the functional nature of these 96 bodily principles and how they contribute to health, it becomes apparent that the human body does not function in isolation as an individual entity. Instead, there is a dynamic interplay between the human body and other living and non-living bodies. In the context of today’s complex health crises and the exploitation of a global, drug-dependent medical industry, reflecting on the healthcare potential of the 96 bodily principles is particularly relevant. And thus, it becomes imperative to explore the ways they work at different modes of human life, and particularly how they could be taped for transcending the biomedical regimes, which keep imposing their coercive conditionalities. pksasidharan4@gmail.com 9447262817 www.pillathaangi.blogspot.com www.pillathaangi.com പിള്ളതാങ്ങി പൊത്തകം https://chat.whatsapp.com/FUaWVAUtaO69iQ3Wqxz4ea?mode=ems_copy_t

Saturday, September 13, 2025

കളരിയാവിരൈയും പശ്ചിമഘട്ട ജനവിദ്യയും

കളരിയാവിരൈയും പശ്ചിമഘട്ടവും കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ 10-ാം അധ്യായം പശ്ചിമഘട്ടവഴിയെക്കുറിച്ചുള്ളതാണ്. നഷ്ടപ്പെട്ടുവെന്ന് പറയപ്പെടുന്ന ആദ്യ സംഘകൃതി വലിയൊരു അറിവുവഴക്ക പാരമ്പര്യമായി നിലനിന്നുവരുന്നുണ്ടെന്നതിന്റെ തെളിവുകളിലേക്കുള്ള ഒരു പ്രധാന വഴി പശ്ചിമഘട്ടവിദ്യകളുടേതാണെന്നതിന്റെ സൂചനകളാണ് പ്രസ്തുത അധ്യായത്തിലുള്ളത്. കളരിയാവിരൈയുടെ പശ്ചിമഘട്ട പശ്ചാത്തലമെന്ന് പറയുമ്പോൾ അതിനെ സാങ്കേതിമായ അർത്ഥത്തിൽ സഹ്യപർവ്വതമെന്നുകൂടി വിളിക്കപ്പെടുന്ന മലനിരകളും കാട്ടുവ്യവസ്ഥകളും മാത്രം ഉൾപ്പെടുന്നതല്ലെന്നും അതിൽ സൂചിപ്പിച്ചിട്ടുണ്ട്. അത് ആദ്യകാലങ്ങളിൽ പലയിടങ്ങളിലും മലനിരകളോട് ചേർന്നുണ്ടായിരുന്നതും പിന്നീട് നിരവധി ആറുകൾ, തോടുകൾ, കായലുകൾ, പുഴകൾ എന്നിവയാൽ ബന്ധിക്കപ്പെട്ടതുമായ തീരദേശങ്ങളും ഇടനാടുകളും കൂടി ഉൾപ്പെടുന്ന ഒരു വലിയ സാംസ്‌കാരിക ഭൂമികയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയിൽ, കളരിയാവിരൈയുടെ പശ്ചിമഘട്ട പശ്ചാത്തലത്തിന്റെ തുടർച്ചയിൽ കണാവുന്ന ഒരു ഔഷധസസ്യലോകമാണ് പിൽക്കാലത്ത് രചിക്കപ്പെട്ട അതി ബ്രഹത്തായ ഹോർത്തുസ് മലബാറിക്കൂസ് (മലബാറിന്റെ ആരാമം) എന്ന പാശ്ചാത്യ ആധിനിവേശക്കാരുടെ (അറിവുകൊള്ളക്കാരുടെ) കൃതിയിൽ പ്രതിഫലിപ്പിക്കപ്പെട്ടത്. അതുസംബന്ധിച്ച വിവരങ്ങളാണ് കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ 11-ാം അധ്യായമായ ഹോർത്തുസ് വഴിയിൽ കാണിച്ചിട്ടുള്ളത്. പശ്ചിമഘട്ടവിദ്യകൾ: കളരിയാവിരൈ പലശകലങ്ങൾ എന്ന വിവരകോശത്തിന്റെ രണ്ടാംഭാഗം തയ്യാറാക്കുന്നതിന്റെ ഭാഗമായി കളരിയാവിരൈ പാരമ്പര്യങ്ങളും പശ്ചിമഘട്ട പ്രാകൃതിക, സാംസ്‌കാരിക വ്യവസ്ഥകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഒരുപക്ഷേ അത്‌ കളരിയാവിരൈ പാരമ്പര്യത്തെമാത്രമെന്നനിലയിൽ ഒറ്റപ്പെടുത്തി അന്വേഷിക്കാനായെന്ന് വരില്ല. അതിനാൽ, പശ്ചിമഘട്ടവിദ്യകൾ എന്ന പൊതുവായതും വിപുലവുമായ കാഴ്ചപ്പാടിൽ മാത്രം സാധ്യമാകുന്ന ഒരു കാര്യമാകും. പശ്ചിമഘട്ട വ്യവഹാരങ്ങൾ ഇപ്പോൾ പാരിസ്ഥിതിക ചിന്തകളിലും ഒതുങ്ങിപ്പോയിട്ടുമുണ്ട്. കന്യാകുമാരി മുതൽ ഗുജറാത്തുവരെ തുടരുന്ന ഒരു ഭൂമേഖലയാണ് ഇപ്പോൾ വ്യവഹാരിക്കപ്പെടുന്ന ഇന്നത്തെ തമിഴ്നാടിന്റെ പടിഞ്ഞാറുഭാഗം വരുന്ന മലനിരകൾ (മേർക്കുമലൈ നിരൈ) എന്ന നിലക്കാണ് പശ്ചിമഘട്ട നാമത്തിന്റെ സന്ദർഭം. എങ്കിലും അതിന്റെ കളരിയാവിരൈയുമായുള്ള ബന്ധത്തക്കുറിച്ചുള്ള അന്വേഷണത്തിന്റെ സന്ദർഭത്തിൽ അത്‌ മുഖമായും പ്രാചീന തമിഴകത്തിന്റെ ഭാഗമായിവരുന്ന മലനാട്ടു പ്രദേശങ്ങളെയെല്ലാം സൂചിപ്പിക്കുന്ന അർത്ഥത്തിൽ മനസ്സിലാക്കാവുന്നതാണ്. ഉദ്ദേശിക്കുന്നത്. മലൈനാട്, മലവാരം (മലബാർ), മലങ്കര, മലപ്പുറം, മേലകം, മലയം, മലകൊട്, മലയാളം എന്നിങ്ങനെയുള്ള വിശാലമായ സൂചകങ്ങളും പശ്ചിമഘട്ട സാംസ്‌കാരിക ഭൂമികക്ക് ഉണ്ടായിരുന്നതായി കാണുന്നുണ്ട്. ഇപ്പോഴത്തെ കർണ്ണാടക, തമിഴ്നാട്, കേരളം, ആൻഡ്രയുടെ ചിലഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു മലനാടിന്റേതായ (വടവേങ്കടമലൈ = തിരുപ്പതിമല) ഒരു ഭൗമചിന്ത (സ്ഥലരാശിബോധവും) നേരെത്തെ ഉണ്ട്. പൂർവഘട്ട മലനിരകൾ എന്ന സങ്കല്പനവും പ്രാചീന തമിഴകത്തിലുണ്ട്. അതിനാൽ സാങ്കേതികമായ അർത്ഥത്തിൽ ഇന്നത്തെ പശ്ചിമഘട്ടത്തെമാത്രം കാണുന്നതിനെ മറികടക്കേണ്ടതുണ്ട്. നാട്ടറിവ് പഠനം, നരവംശ പഠനം, വംശീയവിദ്യ, ഗോത്രവിദ്യ എന്നിങ്ങനെയുള്ള നിലകളിലും പശ്ചിമഘട്ട സംസ്കൃതികളെയും അറിവുപാരമ്പര്യങ്ങളെയും ജൈവവൈവിദ്യങ്ങളെയും കുറിച്ചുള്ള അന്വേഷണങ്ങൾ ധാരാളമായി നടന്നിട്ടുണ്ട്. വർത്തമാന കാലത്തെ സർക്കാരിന്റെ വികസന പദ്ധത്തികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പഠനപ്രവർത്തനങ്ങളും ഏറെ നടക്കുന്നുമുണ്ട്. എങ്കിലും മലനാട്ടു സമകൃതികളെയും അറിവുപാരമ്പര്യങ്ങളെയും അവയുടേതായ നിലയിൽ നിലനിൽക്കാനും വികസിക്കാനും കഴിയുന്നതിന് സഹായകമാകുന്ന പഠനങ്ങളായിരുന്നോ ഇതുവരെ ഉണ്ടായതെന്നകാര്യം സവിശേഷം പരിശോധിക്കേണ്ടതാണ്. അങ്ങനയൊരു താല്പര്യത്തോടെയാണ് കളരിയാവിരൈയുടെ പശ്ചിമഘട്ട പരിസരങ്ങളെക്കുറിച്ച് ഇപ്പോൾ ലഭ്യമായിട്ടുള്ള സൂചനകളെ അവലംബിച്ചുകൊണ്ടുള്ള അന്വേഷണ പ്രവർത്തനങ്ങൾ നടത്താനുദ്ദേശിക്കുന്നത്. ഇത്തരമൊരു അന്വേഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ താല്പര്യമുള്ളവരുടെ പങ്കാളിത്തം അഭ്യർത്ഥിക്കുന്നു. വിശദവിവരങ്ങൾക്ക്: 9447262817 www.pillathaangi.blogspot.com പശ്ചിമഘട്ട ജനവിദ്യാ കൂട്ടായ്മ https://chat.whatsapp.com/IuFXuKOhMlBHGUFMM5WWGf?mode=ems_copy_c

Friday, August 29, 2025

PILLATHAANGI POTTHAKAM 16 BOOKS

4 കളരിയാവിരൈ കളരിയാവിരൈ പുസ്തകങ്ങൾ വില്പനക് PRICE DETAILS

കളരിയാവിരൈയുമായി ബന്ധപ്പെട്ട 4 പുസ്തകങ്ങൾ വില്പനക്ക് തയ്യാറായിട്ടുണ്ട്. . പുസ്തകങ്ങൾ: 1. കളരിയാവിരൈ പലശകലങ്ങൾ അഥവാ കളരിവിദ്യയുടെ പലമയും പയമയും (548 പുറങ്ങൾ, ₹950/-) 2. കളരിയാവിരൈ രാവണവഴി (244 പുറങ്ങൾ, ₹370/-) 3. കളരിയാവിരൈ വർമ്മവഴി (272 പുറങ്ങൾ, ₹430/-) 4. കളരിയാവിരൈ വീണ്ടെടുപ്പ് (312 പുറങ്ങൾ, ₹525/-) 🌹 കളരിയാവിരൈ പലശകലങ്ങൾ എന്ന വലിയ പുസ്തകത്തിലെ ബന്ധപ്പെട്ടുവരുന്ന ചില അധ്യായങ്ങൾ ചേർത്തുകൊണ്ടാണ് മറ്റ് മൂന്ന് ചെറിയ പുസ്തകങ്ങൾ തയ്യാറാക്കിയത്. 🌲പലരുടെയും ഭിന്ന താല്പര്യങ്ങളെയും സാമ്പത്തിക ശേഷിയേയും പരിഗണിച്ചുകൊണ്ടാണ് അങ്ങനെ ചെയ്തത്. 🌲 വലുതിന്റെ ആവർത്തനമാണ് മറ്റുള്ളവയെന്നതുകൊണ്ട് പ്രത്യേകമായ ആവശ്യമില്ലങ്കിൽ ചെറിയ പുസ്തകങ്ങൾകൂടി വാങ്ങുന്നത് ഒഴിവാക്കേണ്ടതാണ്.

KALARIYAAVIRAI PALASAKALANGAL കളരിയാവിരൈ പലശകലങ്ങൾ Price details

KALARIYAAVIRAI PALASAKALANGAL കളരിയാവിരൈ പലശകലങ്ങൾ അഥവാ കളരിവിദ്യയുടെ പലമയും പയമയും ( വിവരകോശം ഒന്നാംഭാഗം)

കളരിയാവിരൈ പലശകലങ്ങൾ അഥവാ കളരിവിദ്യയുടെ പലമയും പയമയും ( വിവരകോശം ഒന്നാംഭാഗം) സംമ്പാദകൻ: പി. കെ. ശശിധരൻ 🌹ഉള്ളടക്കം🌹 * എന്തുകൊണ്ട് ഇങ്ങനെയൊരു സമാഹാര പദ്ധതി? *ഒന്നാംഭാഗത്തിന്റെഉള്ളടക്കത്തേക്കുറിച്ച് *രണ്ടാംഭാഗത്തിന്റെഉള്ളടക്കത്തേക്കുറച്ച് * കളരിയാവിരൈയെ കണ്ടെത്തൽ *അഭ്യാസവഴി *വർമ്മബോധവഴി *രാവണവഴി *സിദ്ധർവഴി *തന്ത്രികവഴി *തമിഴ്ചങ്കവഴി * ബൗദ്ധവഴി *തമിൾ വഴി *പശ്ചിമഘട്ടവഴി *ഹോർത്തുസ്ഴി വഴി *അറിവുജീവിതം വഴി

KALARIYAAVIRAI VEENDEDUPPU കളരിയാവിരൈ വീണ്ടെടുപ്

കളരിയാവിരൈ വീണ്ടെടുപ്പ് ( കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ അഞ്ച് അധ്യായങ്ങൾ) 🌹ഉള്ളടക്കം🌹 *കളരിയാവിരൈയെ കണ്ടെത്തൽ *തമിഴ്ചങ്കവഴി *പശ്ചിമഘട്ടവഴി *ഹോർത്തുസ്ഴി വഴി *അറിവുജീവിതം

KALARIYAVIRAI RAVANA VAZHI കളരിയാവിരൈ രാവണവഴി

കളരിയാവിരൈ രാവണവഴി ( കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ നാല് അധ്യായങ്ങൾ) 🌹ഉള്ളടക്കം🌹 *രാവണവഴി *ബൗദ്ധവഴി *തമിൾ വഴി *തന്ത്രികവഴി

KALARIYAAVIRAI VARMA VAZHI കളരിയാവിരൈയ വർമ്മവഴി

കളരിയാവിരൈയ വർമ്മവഴി ( കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ മൂന്ന് അധ്യായങ്ങൾ) 🌹ഉള്ളടക്കം🌹 *വർമ്മബോധവഴി *അഭ്യാസവഴി *സിദ്ധർവഴി

Thursday, July 31, 2025

4 NEW BOOKS കളരിയാവിരൈയെ കുറിച്ചുള്ള നാല് പുസ്തകങ്ങൾ

നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന സംഘ കൃതിയായ കളരിയാവിരൈയെ കുറിച്ചുള്ള നാല് പുസ്തകങ്ങൾ 1.കളരിയാവിരൈ പലശകലങ്ങൾ അഥവാ കളരിവിദ്യയുടെ പലമയും പയമയും ( വിവരകോശം ഒന്നാംഭാഗം) സംമ്പാദകൻ: പി. കെ. ശശിധരൻ 🌹ഉള്ളടക്കം🌹 * എന്തുകൊണ്ട് ഇങ്ങനെയൊരു സമാഹാര പദ്ധതി? *ഒന്നാംഭാഗത്തിന്റെഉള്ളടക്കത്തേക്കുറിച്ച് *രണ്ടാംഭാഗത്തിന്റെഉള്ളടക്കത്തേക്കുറച്ച് * കളരിയാവിരൈയെ കണ്ടെത്തൽ *അഭ്യാസവഴി *വർമ്മബോധവഴി *രാവണവഴി *സിദ്ധർവഴി *തന്ത്രികവഴി *തമിഴ്ചങ്കവഴി * ബൗദ്ധവഴി *തമിൾ വഴി *പശ്ചിമഘട്ടവഴി *ഹോർത്തുസ്ഴി വഴി *അറിവുജീവിതം വഴി 2. കളരിയാവിരൈയുടെ രാവണവഴി ( കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ നാല് അധ്യായങ്ങൾ) 🌹ഉള്ളടക്കം🌹 *രാവണവഴി *ബൗദ്ധവഴി *തമിൾ വഴി *തന്ത്രികവഴി 🌲🌲🌲🌲❤️🌲🌲🌲🌲 3. കളരിയാവിരൈയുടെ വർമ്മവഴി ( കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ മൂന്ന് അധ്യായങ്ങൾ) 🌹ഉള്ളടക്കം🌹 *വർമ്മബോധവഴി *അഭ്യാസവഴി *സിദ്ധർവഴി 🌲🌲🌲🌲❤️🌲🌲🌲🌲 4. കളരിയാവിരൈ വീണ്ടെടുപ്പ് ( കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ അഞ്ച് അധ്യായങ്ങൾ) 🌹ഉള്ളടക്കം🌹 *കളരിയാവിരൈയെ കണ്ടെത്തൽ *തമിഴ്ചങ്കവഴി *പശ്ചിമഘട്ടവഴി *ഹോർത്തുസ്ഴി വഴി *അറിവുജീവിതം വഴി വിശദവിവരങ്ങൾക്ക്: കളരിയാവിരൈ വാട്സാപ്പ് കൂട്ടായ്മയിൽ അംഗങ്ങളാവുക... https://chat.whatsapp.com/ExVZEkDcX3V4AC7AddAaL9 പിള്ളതാങ്ങി പൊത്തകം Gpay no- 8281525817@okbizaxis http://pillathaangi.blogspot.com/ www.pillathaangi.com 9447262817 🌲🌲🌲🌲❤️🌲🌲🌲🌲 വിശദവിവരങ്ങൾക്ക്: കളരിയാവിരൈ വാട്സാപ്പ് കൂട്ടായ്മയിൽ അംഗങ്ങളാവുക... https://chat.whatsapp.com/ExVZEkDcX3V4AC7AddAaL9 പിള്ളതാങ്ങി പൊത്തകം Gpay no- 8281525817@okbizaxis http://pillathaangi.blogspot.com/ www.pillathaangi.com 9447262817 🌲🌲🌲🌲❤️🌲🌲🌲🌲 പിള്ളതാങ്ങി പൊത്തകം, ചോമ്പാല, വടകര)

FOUR NEW BOOKS FOR SALES കളരിയാവിരൈയെ കുറിച്ചുള്ള നാല് പുസ്തകങ്ങൾ

KALARIAVIRAI VEENDEDUPPU book for sale


 

RAVANA MARUTHUVAM WORKSHOP (RAVANA VAIDYA SILPASALA)



🌲രാവണമരുത്തുവ (വൈദ്യ)ശില്പശാല : അവലോകനം🌲 

2025 ജൂലൈ 28 ന് ചോമ്പാല, കോട്ടക്കൽ കണാരൻഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രത്തിൽ
 വെച്ച് നടന്ന രാവണമരുത്തുവ ശില്പശാല ശ്രീ. പുഷ്പരാജ് ആശാനാണ് (മർത്താണ്ഡം)നയിച്ചത്. 

 ഉദ്ദേശിച്ചതുപോലെ ഈ  സമ്പ്രദായത്തെക്കുറിച്ച് പ്രാഥമികമായ പരിചയപ്പെടുത്തലായിരുന്നു നടന്നത്. 

അദ്ദേഹം പങ്കുവെച്ച പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇപ്രകരമാണ്:

* ഇന്ന് തമിഴ്നാട്ടിൽ സിദ്ധവൈദ്യമെന്ന പേരിൽ പ്രചാരത്തിലുള്ള സമ്പ്രദായത്തിൽ വടയിന്ത്യാ ഭാഷയുടെയും വൈദ്യരീതികളുടെയും കലർപ്പുകളാണുള്ളത്. 
* പ്രാചീന കാലത്ത് ചിന്താർമണിമരുത്തുവം, മനോന്മണി മരുത്തുവം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന തനിത്തമിഴ് വൈദ്യ രീതികളെയാണ് രാവണമരുത്തുവമെന്ന് പറയുന്നത്. 
* അത്തരം രീതികൾ ഇന്ന് കുറെയേറെ അവശേഷിക്കുന്നത് കേരളത്തിലാണ്. 
* കേരള ആയുർവേദമെന്ന നിലയിൽ  വിശേഷിപ്പിക്കപ്പെടുന്ന പാരമ്പര്യവൈദ്യത്തിൽ രാവണ മരുത്തുവത്തിന്റെ രീതികൾ അതേ രീതിയിൽ നിലനിൽക്കുന്നുണ്ട്. 
* ആയുർവേദ സംഹിതകളിലെയും സിദ്ധർപാട്ടുകളിലെയുംരീതികളിൽ നിന്ന് വളരെ വ്യത്യസ്തമായ ആരോഗ്യരക്ഷയുടെ, ചികിത്സയുടെ മാർഗ്ഗങ്ങളാണ് ഇവിടെ കാണാവുന്നത്. 
* ചിന്താമണിയെന്ന പേരിൽ ഇപ്പോഴും കേരളത്തിന്റെ പലഭാഗങ്ങളിൽ പഴയ വൈദ്യശാലകൾ കാണാം. 
* അർക്കപ്രകാശം, രാവണ സംഹിത എന്നിങ്ങനെ ധാരാളം ഗ്രന്ഥങ്ങളിലായി രാവണ ശാസ്ത്രങ്ങൾ നിലവിലുണ്ട്. 
* പാരമ്പര്യ വഴക്കങ്ങളിൽ നിലനിൽക്കുന്ന തനിത്തമിഴ് വൈദ്യത്തിന്റെ വായ്മൊഴികൾ സമാഹരിച്ചുകൊണ്ട് അഞ്ച് പുസ്തകങ്ങൾ അദ്ദേഹം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
* രാവണമരുത്തുവത്തെ വീണ്ടെടുക്കുന്നതിനായി തമിഴ്നാട്ടിൽ ഒരു സംസ്ഥാനതല പ്രസ്ഥാനത്തിന് കഴിഞ്ഞവർഷത്തിൽ തുടക്കമിട്ടിട്ടുണ്ട്. 
* സംഘകാലത്തിന് മുൻപത്തെ ഭാഷയിലുള്ള വിദ്യകളാണ് രാവണമരുത്തുവത്തിന്റേത്. 
* സംസ്കൃത കലർപ്പില്ലാത്ത പ്രാചീന തമിഴ്മൊഴി രീതികളും ആചാര വഴക്കങ്ങളും ഇന്നും അതേരീതിയിൽ നിലനിന്നുവരുന്നത് കേരളത്തിലാണ്. 
* പ്രാചീന 'ചേരളത്തമിഴക'ത്തിന്റെ സാംസ്‌കാരിക പരിസരത്തിലാണ് രാവണമരുത്തുവത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഉണ്ടാകേണ്ടത്. 
* രാവണമരുത്തുവത്തെ ക്കുറിച്ചുള്ള തേടലുകൾ വെറും വൈദ്യത്തിന്റെ മാത്രമായ വിഷമായി കാണാനാകില്ല. 

🌲ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ താല്പര്യമുള്ളവരുടെ ഒരു വിപുലമായ സമ്മേളനം അടുത്തുതന്നെ നടത്താനുദ്ദേശിക്കുന്നുണ്ട്. 

വിശദവിവരങ്ങൾക്ക്:
9447262817








 

Sunday, July 13, 2025

RAVANA VAIDYA SILPASALA

വണക്കം 🙏
രാവണവൈദ്യ ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഈ കൂട്ടായ്മയിൽ ചേരാം. 

ജൂലൈ 26-27 ശില്പശാലയിൽ പങ്കെടുക്കുന്ന പുഷ്പരാജ് ആശാൻ (മർത്താണ്ഡം) ആകും 28 ന്റെ പ്രത്യേക പരിപാടി നയിക്കുന്നത്. താല്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ പരിപാടി ആസൂത്രണം ചെയ്യാൻ സൗകര്യമാകും...

🌲🌲🌲🌲❤️🌲🌲🌲🌲

രാവണവൈദ്യ ശില്പശാല ആസൂത്രണത്തിൽ.... 

🌲🌲🌲🌲❤️🌲🌲🌲🌲

 2025 ജൂലൈ 28 ന്  കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം  ചോമ്പാല, വടകര  വിശദവിവരങ്ങൾക്ക് : 9447262817  www.pillathaangi.blogspot.com www.pillathaangi.com  

🌲🌲🌲🌲❤️🌲🌲🌲🌲  
പിള്ളതാങ്ങി പൊത്തകം, 
ചോമ്പാല, വടകര)  
🌲🌲🌲🌲❤️🌲🌲🌲🌲





രാവണമരുത്തുവം


Follow this link to join my WhatsApp group: https://chat.whatsapp.com/HQmJfIQGntNF87KkEvInxp?mode=r_t

Friday, June 20, 2025

KLARIYAVIRAI WORKSHOP, JULY 2025 AT THALASSERY

 പുസ്തക പ്രകാശന പരിപാടി ആസൂത്രണത്തിൽ....


കളരിയാവിരൈ പലശകലങ്ങൾ
അഥവാ
കളരിവിദ്യയുടെ പലമയും പയമയും
(ഒന്നാംഭാഗം)

.........................
കളരിയാവിരൈ ശില്പശാല

2025 ജൂലൈ 26-27 .
(26 ന്  ഫൈനാർട്സ് സൊസൈറ്റി, തലശ്ശേരി.

27 ന് , കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക കളരിവിദ്യാപഠ നകേന്ദ്രം, ചോമ്പാല, വടകര. 

ആലോചനാ വിഷയം-

കളരിവിദ്യ : അയോധനവിദ്യയോ അതിജീവനവിദ്യയോ?


ഈ വിഷയത്തിൽ 15- മിനുറ്റ് സംസാരിക്കാൻ കഴിയുന്നവരെ ക്ഷണിക്കുന്നു. 
(യാത്രാ ചെലവുകൾ വഹിക്കുന്നതാണ്)

വിശദവിവരങ്ങൾക്ക് :
9447262817

Wednesday, April 16, 2025

KALARIYAVIRAI PALASAKALANGAL - ON BOOK RELEASING

 🌹ഉടൻ പ്രസിദ്ധീകരിക്കുന്നു...🌹

കളരിയാവിരൈ പലശകലങ്ങൾ
അഥവാ
കളരിവിദ്യയുടെ പലമയും പയമയും
(ഒന്നാംഭാഗം)

സമ്പാദകൻ:
പി. കെ. ശശിധരൻ
...............
https://www.facebook.com/share/p/18NVGNTHDy/

കളരിവിദ്യയെക്കുറിച്ച് നിലവിലുള്ള ചരിത്ര, സാംസ്‌കാരിക ധാരണകൾ തിരുത്തിയെഴുതാൻ സഹായിക്കുന്ന  സമഗ്രമായ ഗവേഷണത്തെളിവുകളും മറ്റ് വിവരങ്ങളും സമാഹരിച്ചിട്ടുള്ള ഒരു പുസ്തകമാണിത്.

കളരിവിദ്യയെപ്പറ്റി രാജശാസനങ്ങളും ഐതിഹ്യങ്ങളും മാത്രം വെച്ചുകൊണ്ടുള്ള  ഭാഗികമായ കഥകളാണിപ്പോൾ  പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അതിനുപരി പാരമ്പര്യത്തിനുള്ളിൽനിന്നുള്ള വിവരങ്ങളാണിവിടെ ശേഖരിച്ചിട്ടുള്ളത്.

ഒന്നാം തമിഴ്സംഘകാലത്തെ (കി. മു. 400-300) നഷ്ടപ്പെട്ടതെന്നനിലക്കാണ്  കളരിയാവിരൈയെക്കുറിച്ച് പറഞ്ഞുവരുന്നത്.

കളരിയാവിരൈ 'ഒരു ദ്രാവിഡ
വൈദ്യശാസ്ത്ര ഗ്രന്ഥ'മാണെന്ന് (ആരോഗ്യരക്ഷാവിദ്യയാണെന്ന്) ചില സംഘസാഹിത്യ ചരിത്രത്തിൽ കാണുന്നുണ്ട്.

പാരമ്പര്യ അറിവുരൂപങ്ങളെ,  പ്രയോഗമുറകളായാണ് കണ്ടുവന്നിരുന്നത്.  'മുറൈ', 'വിരൈ', 'നൂൽ' എന്നിങ്ങനെയായിരുന്നു
പ്രാചീന തമിഴ് ശാസ്ത്രവിദ്യകളെ കണ്ടിരുന്നത്.

അങ്ങനെയുള്ള പ്രയോഗവഴക്കങ്ങളും മൊഴിവഴക്കങ്ങളും
ഇന്നും പ്രചാരത്തിലിക്കുന്നുണ്ടെന്ന് കാണിക്കുകയാണിവിടെ.  ചിതറിപ്പോയ
കളരിയാവിരൈ പാരമ്പര്യത്തിന്റെ പലശകലങ്ങളാണ് ഇതിൽ സമാഹരിക്കുന്നത്.  .

പാരമ്പര്യക്കാരുടെ  അനുഭവങ്ങളും തെളിവുകളും ശേഖരിച്ചുകൊണ്ടുള്ള ഒരു പുസ്തക പരമ്പരയാണിത്..

ജനങ്ങൾക്ക്‌ കളരിപ്പയമയെക്കുറിച്ചെഴുതാനുള്ള ഒരവസരംകൂടിയാണ് ഇതിലൂടെയുണ്ടാക്കുന്നത്.

ഏകദേശം 500നടുത്ത പുറങ്ങളാണുണ്ടാവുക...
₹900/- വില പ്രതീക്ഷിക്കുന്നു ₹200/- മുൻകൂട്ടിയടക്കുന്നവർക്ക് 20% കിഴിവുണ്ടാകും.

ഇതിലെ വിവിധ അധ്യായങ്ങൾ ചെറിയ പുസ്തകങ്ങളായും പ്രസിദ്ധീകരിക്കുന്നുണ്ട്...

വിശദവിവരങ്ങൾക്ക്:

കളരിയാവിരൈ വാട്സാപ്പ് കൂട്ടായ്മയിൽ അംഗങ്ങളാവുക...

https://chat.whatsapp.com/ExVZEkDcX3V4AC7AddAaL9

പിള്ളതാങ്ങി പൊത്തകം
Gpay no- 8281525817@okbizaxis

http://pillathaangi.blogspot.com/
www.pillathaangi.com
9447262817

VAIDYARASAVADA ASOOTHRANA SILPASALA

 വൈദ്യരസവാദ ശില്പശാല 

ആസൂത്രണം 


കഴിഞ്ഞവർഷം താൽക്കാലികമായി  നിറുത്തിവെച്ച വൈദ്യരസവാദ ശില്പശാല പരിപാടി തുടരുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. പാരമ്പര്യവഴിയിൽ ദീർഘകാലാടിസ്ഥാനത്തിൽ നടത്തിവരുന്ന തമിഴ് മരുത്തുവ പരിശീലനത്തിന്റെ ഭാഗമായാണ് ഈ പരിപാടി.  വൈദ്യരസവാദ വിഷയത്തിന്റെ ഗൗരവത്തോടെ തുടർപരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരുടെ സൗകര്യങ്ങൾക്കനുസരിച്ചാകും 
ശില്പശാലകൾ സംഘടിപ്പിക്കുന്നത്. ആ നിലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒത്തുചേർന്നുള്ള രണ്ടുനാൾ ആസൂത്രണ ശില്പശാലയാണ് ആദ്യം നടത്തുന്നത്. 


വിഷയത്തിൽ തുടക്കക്കാർ,  മുൻപരിചയമുള്ളവർ, ഗവേഷകർ, പൊതുതാൽപ്പര്യക്കാർ എന്നിങ്ങനെയുള്ളവരുടെ പ്രത്യേക ആവശ്യത്തിനനുസരിച്ചുള്ള ശിൽപ്പിശാലകളാകും ആസൂത്രണം ചെയ്യുന്നത്. ആവശ്യമായ വിധത്തിൽ ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധർ പങ്കെടുക്കുന്നതാണ്. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള  പാരമ്പര്യഗുരുക്കന്മാരുടെ തസ്ഥലങ്ങളിലും   പരിപാടികൾ നടത്താനുള്ള ആലോചനയുണ്ട്. തമിഴ് ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള വിദ്യാവിനിമയ പരിപാടിയായതുകൊണ്ട് തമിൾമൊഴി പരിശീലനവും ഇതിന്റെ ഭാഗമായുണ്ടാകും. 

2025 മെയ് അവസാനവാരത്തിലാകും ആസൂത്രണ ശില്പശാല പരിപാടി. 

വിശദവിവരങ്ങൾക്ക്:

9447262817

തമിൾ വൈദ്യരസവാദ സംവാദം

Follow this link to join my WhatsApp group: https://chat.whatsapp.com/HQmeYgXo4URLqIBWWbL9Z6