Saturday, September 27, 2025
Workshop on 96 thatwas and Marmma chikilsa
96 തത്വങ്ങളും മർമ്മ ചികിത്സയും
ശില്പശാല
2025 ഒക്ടോബർ 18-19
കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക
കളരിവിദ്യാ പഠനകേന്ദ്രം
ചോമ്പാല, വടകര
(പ്രവേശനം നിയന്ത്രിതം.
20 പേർക്ക്)
96 തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള രോഗനിർണ്ണയവും ചികിത്സയും എങ്ങിനെ എന്നതിനെക്കുറിച്ചുള്ള അന്വേഷണ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ ശില്പശാല. ഈ ദിശയിലുള്ള തുടർ അന്വേഷണങ്ങളിൽ താല്പര്യമുള്ളവരെയാണ് പ്രതീക്ഷിക്കുന്നത്.
ജീവാണുകേന്ദ്രിത വൈദ്യശാസ്ത്രത്തിന്റെ പരിമിതികളെ മറികടക്കാനുള്ളശ്രമങ്ങളാണ് ലക്ഷ്യമാക്കുന്നത്.
തമിഴ്നാട്ടിലെ സിദ്ധവൈദ്യന്മാർ പങ്കെടുക്കുന്നതാണ്.
വിശദവിവരങ്ങൾക്ക്:
9447262817
www.pillathaangi.blogspot.com
www.pillathaangi.com
പിള്ളതാങ്ങി പൊത്തകം
https://chat.whatsapp.com/FUaWVAUtaO69iQ3Wqxz4ea?mode=ems_copy_c
96 ശരീരതത്വങ്ങളെ മനസ്സിലാക്കാൻ....
(96 തത്വങ്ങളെ അടിസ്ഥാനത്തിൽ രോഗനിർണ്ണയവും ചികിത്സയും)
ജീവാണുകേന്ദ്രിത വൈദ്യശാസ്ത്രത്തിന്റെ പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങൾ ധാരാളമുണ്ടാകുന്നുണ്ട്.
എങ്കിലും തമിൾ സിദ്ധവൈദ്യ പാരമ്പര്യത്തിൽ വരുന്ന
96 ശരീരതത്വങ്ങളെ അവലംബമാക്കി അതിന്റെ സാധ്യതൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഒട്ടുംതന്നെ ഉണ്ടായിട്ടില്ലെന്ന് പറയാം.
96 ശരീരതത്വങ്ങൾ എന്തൊക്കെയാണെന്ന് ആത്മീയചിന്തയുടെ തലത്തിൽ പലരും പലരീതികളിൽ വിശദീകരിക്കുന്നത് കാണാറുണ്ട്.
അതിനെക്കുറിച്ച് അറിയുന്നത് തന്നെ മോക്ഷത്തിലേക്കുള്ള വഴിതുറക്കപ്പെടലാണെന്നാണ് ചിലർ പറയുന്നത്.
അതിനപ്പുറം ആരോഗ്യരക്ഷയുടെ (ജീവരക്ഷയുടെ) കാര്യത്തിൽ അതിന്റെ ഉപയുക്തത എന്തെന്ന് പറയാൻ ആത്മീയതാ വാദക്കാർക്ക് ഒട്ടുമേ താല്പര്യമില്ലെന്നാണ് തോന്നിയത്. അങ്ങനെയുള്ള ആലോചനകൾ അവജ്ഞയോടെ സമീപിക്കുന്നതും വളരെ പ്രകടമായി കാണാറുണ്ട്.
ആത്മീയമോക്ഷം വിചാരം തന്നെയാണ് ആരോഗ്യരക്ഷയുടേതെന്നും അവർ വാദിച്ചേക്കും. കാരണം മോക്ഷവിചാരത്തിൽ നിന്ന് അകന്നുപോയതാണ് മനുഷ്യന്റെ ദുരന്തമെന്നുമാകും അവരുടെ ചിന്ത..
ഇങ്ങനെയൊരു സമീപനത്തിന്റെ ഫലമായി 96 തത്വത്തോട് പ്രത്യക്ഷമായൊരു വിമുഖത പൊതുവായുണ്ടാകാൻ ഇടയാക്കിയിട്ടുണ്ട്.
ആത്മീയതയുടെ പരലോക-സൗഖ്യവിചാരങ്ങൾ എന്തൊക്കെ ആയാലും അത് അങ്ങനെത്തന്നെ തുടരട്ടെ. എന്നാൽ അതിന്റെ ഇഹലോക ഉപയുക്തതയെക്കുറിച്ചുള്ള അന്വേഷണത്തെ അപഹസിക്കാതിരുന്നാൽ മാത്രം മതിയാകും.
ഇങ്ങനെയൊരു സാഹചര്യത്തിലാണ് ശരീരതത്വങ്ങളുടെ വ്യാവഹാരിക മാനങ്ങളെക്കുറിച്ചുള്ള ആലോചനകൾക്കായി ശ്രമിക്കുന്നത്.
ഇന്ന് 96തത്വങ്ങളെക്കുറിച്ച് അൽപാൽപ്പമായി അറിയാവുന്നവരെയും ഉപയോഗപ്പെടുത്തുന്നവരെയും ധാരാളം കണ്ടിട്ടുണ്ട്.
അങ്ങനെയുള്ള കുറച്ചുപേർക്കെങ്കിലും ഒരുമിച്ചിരുന്നുകൊണ്ട് അതിന്റെ വിപുലമായ സാധ്യതകളെക്കുറിച്ച് ആലോചിക്കാനാവുകയാണെങ്കിൽ വളരെ ഗുണകരമായ ആരോഗ്യരക്ഷാ സമീപനം വികസിപ്പിക്കാനായേക്കുമെന്ന് തോന്നുന്നുണ്ട്.
.............
ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ താല്പര്യമുള്ളവരെ ക്ഷണിക്കുന്നു.
(15 മിനുട്ട് സംസാരിക്കാൻ കഴിയുന്നവർക്ക് യാത്രാ ചെലവുകൾ നൽകുന്നതാണ്. ഒരു പുറം കുറിപ്പ് മുൻകൂട്ടി എഴുതി തരേണ്ടതാണ്)
9447262817
Subscribe to:
Post Comments (Atom)
No comments:
Post a Comment