Thursday, May 19, 2022
ശില്പശാലയോടുള്ള പ്രതികരണങ്ങൾ
കളരിയാവിരൈ
ശില്പശാലയോടുള്ള
പ്രതികരണങ്ങൾ
2022 മെയ് 28, 29 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന
കളരിയാവിരൈ ശില്പശാലയോട് കളരിവിദ്യക്കാരിൽനിന്നും മറ്റും പല വിമർശനാത്മകമായ പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ട്.
"ഇത് തമിഴ്‌നാട്ടിൽ വെച്ച് നടത്തേണ്ട പരിപാടിയാണ്"
"വടക്കൻ കളരിപ്പയറ്റിൽ ഇപ്പറയുന്ന മർമ്മബോധമൊന്നുമില്ല"
"അയ്യോ ഇതൊന്നും പരസ്യമാക്കാൻ പാടില്ലാത്ത വിഷയങ്ങളാണ്"
"ഡി.എം.കെ.യുടെയും സ്റ്റാലിന്റെയും പണം വാങ്ങിയുള്ള പരിപാടിയാണിത്"
"ഈ പരിപാടിയിൽ പങ്കെടുക്കുന്ന കളരിപ്പയറ്റുകാരുടെ സംഘടനാ അംഗത്വം റദ്ദാക്കപ്പെടും"
കളരിവിദ്യയുടെ അറിവ്, സാംസ്‌കാരികരിക പശ്ചാത്തലത്തെക്കുറിച്ച് നടക്കുന്ന ഒരു സംവാദ പരിപാടിയെക്കുറിച്ചുള്ള ചില പ്രതികരണങ്ങളുടെ സ്വഭാവം ഇങ്ങനെയൊക്കെയാണ്. കേരള ആയുർവേദ, പാരമ്പര്യവൈദ്യ, കളരിവിദ്യ, ആചാരാനുഷ്ഠനങ്ങൾ, ആഹാരങ്ങൾ തുടങ്ങി എല്ലാം അടിസ്ഥാനതല സാംസ്‌കാരിക ധാരകളുടെയും അടിയോഴുക്കായി ഇന്നും തുടരുന്നത് പ്രാചീന ചേരത്തമിഴകത്തിലെ സിദ്ധപാരമ്പര്യത്തിന്റെ അവശേഷിപ്പുകളാണ്. അതിൽ ഏറ്റവും പ്രബലമായത് മർമ്മവിദ്യയുടേതാണ്. അതിലുണ്ടായിക്കൊണ്ടിരിക്കുന്ന അപചയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സംവാദ പരിപാടി സംഘടിപ്പിക്കുന്നത്.
കളരിവിദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെല്ലാം വളരെ പ്രത്യക്ഷത്തിൽ ആശ്രയിക്കുന്നത് തമിഴിലെ
മർമ്മവിദ്യയെയാണ്. മർമ്മബോധത്തോടെയല്ലാത്ത ഒന്നും അവിടെയില്ല. അപ്പോൾ അതിന്റെ അപചയത്തെ തടയുന്നതിനെക്കുറിച്ച് അന്വേഷിക്കുക എന്നത് ഈ പാരമ്പര്യത്തിന്റെ അതിജീവനപരമായ ഏറ്റവും പ്രയോഗികമായുണ്ടാകുന്ന ഒരാവശ്യകതയാണ്. എന്നാൽ അതുമായി ബന്ധപ്പെട്ട ചിലർ മർമ്മവിദ്യയെക്കുറിച്ച് ഇങ്ങനെ തുറന്ന് സംസാരിക്കുന്ന പരിപാടി ഫലത്തിൽ അതിനെ ശക്തിപ്പെടുത്തുന്നതിനുപകരം ദുരുപയോഗം ചെയ്യാനാണ് ഉപകരിക്കുക എന്നാണ് പറയുന്നത്. അതുകൊണ്ട് ഇങ്ങനെയുള്ള പരിപാടി പാടുള്ളതല്ല എന്ന് പറഞ്ഞുകൊണ്ട് സഹകരിക്കാൻ പറ്റില്ലന്ന് പറഞ്ഞ് ഒഴിയുന്നവരുണ്ട്.
മർമ്മവിദ്യാ പരിശീലനവും അതിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തലും പരസ്പരം അടുത്തറിയാത്തവരുടേതായ ഒരു പൊതുസദസ്സിൽവെച്ച് ചെയ്യാനാവില്ല. ചെയ്ത് കാണിക്കാനേ പാടില്ല. അതിനുള്ള അപകടരഹിതമായ ചില പാരമ്പര്യ ചിട്ടകളും ക്രമങ്ങളുമുണ്ട്. ചെയ്ത് കാണിക്കുന്നത്പോയിട്ട് പൊതുവായി പറയാനേ പാടില്ല. പറഞ്ഞുകേൾക്കുന്ന അറിവുകൾവെച്ചു പരീക്ഷണം നടത്തിയാൽ അത് പാരമ്പര്യത്തിന് ആകെത്തന്നെ ദോഷകരമാകും. ഇങ്ങനെയൊക്കെയാണ് അവരുടെ വാദങ്ങൾ പോകുന്നത്. തീർച്ചയായും മർമ്മവിദ്യ കൈകാര്യം ചെയ്യുന്നതിന് വേണ്ട പാരമ്പര്യ ചിട്ടകൾ അതുപോലെ പാലിക്കപ്പെടേണ്ടതാണ്. അതില്ലാതെയാണ് ഇക്കാലത്ത് അവ കൈകാര്യം ചെയ്യപ്പെടുന്നത്. അതുകൊണ്ടുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള ബോധ്യത്തിൽ നിന്നാണ് അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യേണ്ടി വരുന്നത്.
ശില്പശാല വിഷയത്തിനെതിരെ ഇപ്പോഴുണ്ടായിട്ടുള്ള അഭിപ്രായങ്ങളുടെയും പ്രതികരങ്ങളുടെയും ഭാവം ഈ പരിപാടി നിറുത്തിവെക്കണമെന്ന നിലയിലാണ്.
തമിഴ് ഭാഷയിലെ നൂറുകണക്കിന് ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമാണ് ഈ ശില്പശാല. എന്നാൽ ഈ ശ്രമം മലയാളത്തെയും കേരളീയതയേയും അപകീർത്തിപ്പെടുത്തുന്നതിലേക്കാകും നയിക്കുക എന്നനിലക്കാണ് പ്രതികരണങ്ങൾ ഉണ്ടാകുന്നത്.
"എന്തുകൊണ്ട് കളരിയാവിരൈ ശില്പശാല?" എന്ന ചോദ്യത്തിനുള്ള വിശദീകരണം ശില്പശാലയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് പ്രസിദ്ധപ്പെടുത്തിയ കുറിപ്പുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. അറിവ് പാരമ്പര്യങ്ങളുടെ ശോഷണത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ കൂടിയാലോചനകൾക്കാണ് ഈ ശില്പശാല. അല്ലാതെയുള്ള വിഭാഗീയതകൾ പെരുപ്പിക്കുന്നതിനല്ല.
.........
കളരിയാവിരൈ ശില്പശാല
(കളരിവിദ്യയും സിദ്ധപാരമ്പര്യവും)
2022 മെയ് 28, 29, ഹോട്ടൽ നളന്ദ
കോഴിക്കോട്
........
എന്തുകൊണ്ട് കളരിയാവിരൈ ശില്പശാല?
മർമ്മവിദ്യയാണ് കളരിവിദ്യയുടെ നെറ്റിക്കണ്ണ് എന്ന് പറയാവുന്ന കാര്യം. അതിലെ കായികാഭ്യാസം, ചികിത്സ, ആത്മീയത, ജീവിതചര്യ, മര്യാദകൾ, ലോകദർശനം, ശരീരശാസ്ത്രം, ഉർജ്ജതത്വം, രക്ഷാസങ്കൽപ്പങ്ങൾ, ആചാര വിശ്വാസങ്ങൾ, എന്നിവയുടെയെല്ലാം അന്തർധാരയായി ഒഴുകുന്നത് മർമ്മനിലകളുടെ സൂക്ഷ്മതല പ്രവർത്തന ബോധമാണ്. എന്നാൽ അങ്ങനെയൊരു അടിസ്ഥാനഭാവം ഇക്കാലത്ത് വളരെയധികം അപ്രധാനമായിട്ടുണ്ട്. കളരിവിദ്യയുടെ അത്തരമൊരു മൂല്യശോഷണത്തിന്റെ അപകടങ്ങളെ മനസ്സിലാക്കാനും പരിഹാരമുണ്ടാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ശില്പശാല സംഘടിപ്പിക്കുന്നത്.
ജനവിദ്യയുടെ (സമൂഹവിദ്യ, പാരമ്പര്യവിദ്യ) പ്രചാരണത്തിനായുള്ള പിള്ളതാങ്ങി പൊത്തകം എന്ന പ്രദ്ധികരണത്തിന്റെ ആരംഭ പരിപാടികൂടിയാണിത്.
പ്രാചീന തമിഴ് സംഘകാലത്ത് (ബി. സി 300) നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന കളരിയാവിരൈ എന്ന ഗ്രന്ഥത്തിന്റെ (ശാസ്ത്രത്തിന്റെ) തുടർച്ചയാണ് കേരളത്തിലെയും തമിഴ്‌നാട്ടിലേയും കളരിവിദ്യാ, മർമ്മവിദ്യാ, സിദ്ധവിദ്യാ പാരമ്പര്യങ്ങൾ. ചിതറിപ്പോയ അത്തരം വിദ്യകൾ കളരിയാവിരൈ എന്ന പുസ്തക പരമ്പരയിൽപ്പെടുത്തി സമാഹരിക്കുകയാണ്. തമിഴിൽ താളിയോലകളിലായുള്ള നൂറോളം പുസ്തകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തുകഴിഞ്ഞു.
അതിൽപ്പെട്ട പത്ത്പുസ്തകങ്ങൾ ഇപ്പോൾ പ്രകാശിപ്പിക്കുകയാണ്.
അതിന്റെ ഭാഗമായാണ് തമിഴ് സിദ്ധ മർമ്മ പാരമ്പര്യവുമായി കളരിവിദ്യയുടെ ബന്ധത്തെക്കുറിച്ചുള്ള അന്വേഷങ്ങൾ ശക്തിപ്പെടുത്താൻ ആലോചിക്കുന്നത്. അതിനുവേണ്ടിയുള്ള ഈ ശില്പശാലയിൽ
കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള പ്രമുഖരായ ഗുരുക്കന്മാർ പങ്കെടുക്കുന്നുണ്ട്.
വിശദവിവരങ്ങൾ:
www.pillathaangi.blogspot.com
Email: pillathaangi@gmail.com
web.pillathaangi.com
#9447262817, 8281525817
സഹകരണം :
* കോട്ടക്കൽ കണാരൻഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം.
* മർമ്മസൂത്രം : പാരമ്പര്യ സിദ്ധവൈദ്യവിദ്യാ കുലം
* പിള്ളതാങ്ങി : അതിജീവനവിദ്യാ സ്വയം പരിശീലനശാല.
* തമിഴ്നാട് പാരമ്പര്യ സിദ്ധവൈദ്യ മകാ സംഘം
.......................
നഷ്ടപ്പെട്ട കളരിയാവിരൈ വീണ്ടും
https://m.facebook.com/story.php?story_fbid=5290234517701320&id=100001444718031
Or
http://pillathaangi.blogspot.com/.../note-on-kaliriavirai...
Or
https://drive.google.com/.../1TSTNXOHQxXSqbJBxFWN.../view...
കളരിയാവിരൈ ശില്പശാല
https://m.facebook.com/story.php?story_fbid=5253045161420256&id=100001444718031
ആലോചനാ വിഷയങ്ങൾ
https://m.facebook.com/story.php?story_fbid=5269446693113436&id=100001444718031
കാര്യപരിപാടി
https://m.facebook.com/story.php?story_fbid=5308610392530399&id=100001444718031
നടപടിഅക്രമങ്ങൾ
https://m.facebook.com/story.php?story_fbid=5304030669655038&id=100001444718031
തമിഴ് മരുത്തുവ പ്രായോഗിക പരിശീലന പരിപാടി
https://m.facebook.com/story.php?story_fbid=5288767697848002&id=100001444718031
കളരിയാവിരൈയുടെ വീണ്ടെടുപ്പ്
https://m.facebook.com/story.php?story_fbid=5290234517701320&id=100001444718031
സ്വാഗത സംഘ യോഗം
https://m.facebook.com/story.php?story_fbid=5269419749782797&id=100001444718031
പുസ്തകങ്ങൾ
https://m.facebook.com/story.php?story_fbid=5329861020405336&id=100001444718031
Subscribe to:
Post Comments (Atom)
No comments:
Post a Comment