Wednesday, May 25, 2022
കളരിയാവിരൈ ശില്പശാല -കാഴ്ചപ്പാട്
കളരിയാവിരൈ ശില്പശാല -കാഴ്ചപ്പാട്
2022 മെയ് 28, 29 കോഴിക്കോട് വെച്ച്
നടക്കുന്ന കളരിയാവിരൈ
ശില്പശാലയുടെ വിഷയം കളരിവിദ്യയും സിദ്ധപാരമ്പര്യവും എന്നതാണല്ലോ.
കളരിവിദ്യയുടെ തമിഴ് സിദ്ധന്മാർ എന്നറിയപ്പെടുന്നവരുടെ പേരിലുള്ള വളരെ ബ്രഹ്ത്തായ അറിവുകളുമായുള്ള ബന്ധങ്ങളാണ് ഇവിടുത്തെ ചർച്ചയുടെ ലക്ഷ്യം.
ഒരുപക്ഷേ, ഇന്നത്തെ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിൽ ഇങ്ങനെയൊരു വിഷയം തികച്ചും അസാധാരണമായേക്കാം. എന്നാൽ സിദ്ധവിദ്യാ പാരമ്പര്യവുമായുള്ള അഭേദ്യമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കളരിവിദ്യയുമായി ബന്ധപ്പെട്ട കായികാഭ്യാസ, വൈദ്യ, ആത്മീയ, ജീവിതചര്യാ രീതികളെല്ലാം തുടർന്നുവരുന്നത്.
പാരമ്പര്യ വൈദ്യം, കേരളാ ആയുർവ്വേദം, ആത്മരാക്ഷാമുറകൾ, കാവ് ആരാധനാ രീതികൾ, അനുഷ്ഠന കലകൾ, കൃഷിരീതികൾ, പാർപ്പിടങ്ങൾ, ഭക്ഷണങ്ങൾ, ആരോഗ്യരക്ഷാ ബോധം തുടങ്ങിയവയുടെയെല്ലാം അന്തർധാര സിദ്ധ പാരമ്പര്യത്തിന്റെതാണ്. ആ രീതിയിൽ അവയെ മനസ്സിലാക്കാനും നിലനിർത്താനും വളരെയധികം വിമുഖത കാണിക്കുന്ന ഒരു സമൂഹമായി കേരളം മാറിത്തീർന്നിട്ട് നൂറ്റാണ്ടുകൾ ഏറെയായി. അങ്ങനെയൊരു സിദ്ധ വിരുദ്ധമായ സാംസ്‌കാരിക പശ്ചാത്തലത്തിലാണ് ദൈനംദിന ജീവിതത്തിന്റെ പ്രയോഗതലത്തിൽ വളരെ പ്രകടമായ തരത്തിൽ നിലനിൽക്കുന്ന ഈ ബന്ധത്തെ തുറന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ പരിപാടി നടക്കുന്നത്. അതായത്, ഈ രണ്ട് പാരമ്പര്യങ്ങളുടെ പരസ്പരാശ്രയത്വത്തിലാണ് കേരളത്തിന്റെ അടിസ്ഥാനതല സാംസ്‌കാരിക ജീവിത രീതികൾ, അവ വളരെയധികം വികൃതമായിട്ടാണെങ്കിലും ഇന്നും തുടരുന്നത്.
ഇങ്ങനെയൊരു വാദമുഖം വളരെ ശക്തമായി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന്റെയും പൊതുസമൂഹത്തിന്റെയും മുമ്പിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ ശില്പശാലയുടെ പ്രധാന ലക്ഷ്യം. പക്ഷേ അതിന് കാര്യമായ സ്വീകരണമുണ്ടാകാനിടയില്ല. മറിച്ച് അതിനെതിരായ വാദമുഖങ്ങൾക്കാകും കൂടുതൽ അനുകൂല അന്തരീക്ഷമുള്ളതും. അതുകൊണ്ടാണ് കളരിവിദ്യയുടെയും ബന്ധപ്പെട്ട അറിവ്,
സാംസ്‌കാരിക രൂപങ്ങളുടെയും പ്രായോഗിക സന്ദർഭങ്ങളെ മുൻ നിറുത്തിക്കൊണ്ടുള്ള ഒരു സംവാദ പരിപാടിയായി ഈ ശില്പശാലയെ കാണുന്നത്.
www.pillathaangi.com
www.pillathaangi.blogspot.com
# 9447262817
Subscribe to:
Post Comments (Atom)
No comments:
Post a Comment