Wednesday, May 25, 2022
കളരിയാവിരൈ ശില്പശാല -കാഴ്ചപ്പാട്
കളരിയാവിരൈ ശില്പശാല -കാഴ്ചപ്പാട്
2022 മെയ് 28, 29 കോഴിക്കോട് വെച്ച്
നടക്കുന്ന കളരിയാവിരൈ
ശില്പശാലയുടെ വിഷയം കളരിവിദ്യയും സിദ്ധപാരമ്പര്യവും എന്നതാണല്ലോ.
കളരിവിദ്യയുടെ തമിഴ് സിദ്ധന്മാർ എന്നറിയപ്പെടുന്നവരുടെ പേരിലുള്ള വളരെ ബ്രഹ്ത്തായ അറിവുകളുമായുള്ള ബന്ധങ്ങളാണ് ഇവിടുത്തെ ചർച്ചയുടെ ലക്ഷ്യം.
ഒരുപക്ഷേ, ഇന്നത്തെ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിൽ ഇങ്ങനെയൊരു വിഷയം തികച്ചും അസാധാരണമായേക്കാം. എന്നാൽ സിദ്ധവിദ്യാ പാരമ്പര്യവുമായുള്ള അഭേദ്യമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കളരിവിദ്യയുമായി ബന്ധപ്പെട്ട കായികാഭ്യാസ, വൈദ്യ, ആത്മീയ, ജീവിതചര്യാ രീതികളെല്ലാം തുടർന്നുവരുന്നത്.
പാരമ്പര്യ വൈദ്യം, കേരളാ ആയുർവ്വേദം, ആത്മരാക്ഷാമുറകൾ, കാവ് ആരാധനാ രീതികൾ, അനുഷ്ഠന കലകൾ, കൃഷിരീതികൾ, പാർപ്പിടങ്ങൾ, ഭക്ഷണങ്ങൾ, ആരോഗ്യരക്ഷാ ബോധം തുടങ്ങിയവയുടെയെല്ലാം അന്തർധാര സിദ്ധ പാരമ്പര്യത്തിന്റെതാണ്. ആ രീതിയിൽ അവയെ മനസ്സിലാക്കാനും നിലനിർത്താനും വളരെയധികം വിമുഖത കാണിക്കുന്ന ഒരു സമൂഹമായി കേരളം മാറിത്തീർന്നിട്ട് നൂറ്റാണ്ടുകൾ ഏറെയായി. അങ്ങനെയൊരു സിദ്ധ വിരുദ്ധമായ സാംസ്‌കാരിക പശ്ചാത്തലത്തിലാണ് ദൈനംദിന ജീവിതത്തിന്റെ പ്രയോഗതലത്തിൽ വളരെ പ്രകടമായ തരത്തിൽ നിലനിൽക്കുന്ന ഈ ബന്ധത്തെ തുറന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ പരിപാടി നടക്കുന്നത്. അതായത്, ഈ രണ്ട് പാരമ്പര്യങ്ങളുടെ പരസ്പരാശ്രയത്വത്തിലാണ് കേരളത്തിന്റെ അടിസ്ഥാനതല സാംസ്‌കാരിക ജീവിത രീതികൾ, അവ വളരെയധികം വികൃതമായിട്ടാണെങ്കിലും ഇന്നും തുടരുന്നത്.
ഇങ്ങനെയൊരു വാദമുഖം വളരെ ശക്തമായി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന്റെയും പൊതുസമൂഹത്തിന്റെയും മുമ്പിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ ശില്പശാലയുടെ പ്രധാന ലക്ഷ്യം. പക്ഷേ അതിന് കാര്യമായ സ്വീകരണമുണ്ടാകാനിടയില്ല. മറിച്ച് അതിനെതിരായ വാദമുഖങ്ങൾക്കാകും കൂടുതൽ അനുകൂല അന്തരീക്ഷമുള്ളതും. അതുകൊണ്ടാണ് കളരിവിദ്യയുടെയും ബന്ധപ്പെട്ട അറിവ്,
സാംസ്‌കാരിക രൂപങ്ങളുടെയും പ്രായോഗിക സന്ദർഭങ്ങളെ മുൻ നിറുത്തിക്കൊണ്ടുള്ള ഒരു സംവാദ പരിപാടിയായി ഈ ശില്പശാലയെ കാണുന്നത്.
www.pillathaangi.com
www.pillathaangi.blogspot.com
# 9447262817
Thursday, May 19, 2022
വൈദ്യ ചിന്താമണി 700
2022 മെയ് 28-29 തീയതികളിൽ കോഴിക്കോട് നളന്ദ ഹോട്ടലിൽ വെച്ച് നടക്കുന്ന കളരിയാവിരൈ ശില്പശാലയിൽ പ്രകാശനം ചെയ്യുന്ന 11 സിദ്ധവൈദ്യ പുസ്തകങ്ങളിൽപ്പെട്ട യാക്കോബ് സിദ്ധരുടെ വൈദ്യ ചിന്താമണി 700 ന് എഴുതിയ പ്രസാധകകുറിപ്പ്.
https://m.facebook.com/story.php?story_fbid=5329861020405336&id=100001444718031
https://m.facebook.com/story.php?story_fbid=5312527932138645&id=100001444718031
https://m.facebook.com/story.php?story_fbid=5339579989433439&id=100001444718031
പ്രസാധകക്കുറിപ്പ്
വൈദ്യ ചിന്താമണി 700
യാക്കോബ് സിദ്ധർ
മൊഴിമാറ്റവും വ്യാഖ്യാനവും
പി. പി. എ. ഖാദർ വൈദ്യർ
ഒരു പ്രമുഖ സിദ്ധവൈദ്യനായ ശ്രീ. പി. പി. എ. ഖാദർ വൈദ്യർ മലയാളത്തിലേക്ക്
മൊഴിമാറ്റം ചെയ്ത യാക്കോബ് സിദ്ധരുടെ വൈദ്യ ചിന്താമണി 700 എന്ന തമിഴ് കൃതി രണ്ടു ഭാഗങ്ങളായി മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. (കാപിറ്റൽ ഇന്റർനാഷണൽ പബ്ലിഷേഴ്സ്, കോഴിക്കോട്, 2000, 2002) ആ രണ്ടുഭാഗങ്ങളും ചേർത്തുകൊണ്ടാണ് അതിന്റെ രണ്ടാം പതിപ്പ് ഇപ്പോൾ പിള്ളതാങ്ങി പൊത്തകം ഇറക്കുന്നത്. പതിനെട്ടു തമിഴ് സിദ്ധരിൽപ്പെട്ട രാമദേവർ ആണ് യാക്കോബ് ആയത്.
സിദ്ധവൈദ്യത്തിന്റെ കൈപാക ചെയ്പാക രഹസ്യങ്ങളുടെ വെളിച്ചത്തിൽ യാക്കോബ് സിദ്ധർ പാട്ടുകൾക്ക് ലളിതമായ വിശദീകരണവും യുക്തമായ വ്യാഖ്യാനവും നൽകുന്നതിൽ ഖാദർ വൈദ്യർ എടുത്തിട്ടുള്ള ശ്രമങ്ങൾ ഈ കൃതിയെ വളരെ സമ്പന്നമാക്കുന്നുണ്ട്. പ്രത്യേകിച്ച് രസവാദ സംബന്ധിയായ വിശദീകരണങ്ങൾ. വൈദ്യ ചിന്താമണിയുടെ പതിപ്പിറക്കാൻ പിള്ളതാങ്ങി പൊത്തകത്തിന് അനുമതി നൽകിയതിന് ഖാദർ വൈദ്യരോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
തേരയർ സിദ്ധരും രാമദേവർ ആണെന്ന് ചിലയിടത്ത് കാണുന്നുണ്ട്. മന്ത്രസിദ്ധർ എന്ന മറ്റൊരുപേരും രാമദേവർക്കുണ്ട്. വൈദ്യം, മാന്ത്രികം, ആത്മീയം, രസവാദം, യോഗം എന്നീ വിഷയങ്ങളിൽ നിരവധി കൃതികൾ യാക്കോബ് സിദ്ധരുടേതായുണ്ട്. വൈദ്യകാവ്യം, ശിവയോഗം, ചുന്നം, ചുന്നകാണ്ഡമുറ, വൈദ്യകല്ലാടം, സിന്ദൂരം, വൈദ്യ ചിന്താമണി എന്നിവയാണ് പ്രധാന കൃതികൾ. അഗസ്ത്യൻ, പുലസ്ത്യൻ, ധന്വന്തരി, കാലാംഗി, യുഗിമുനി, ഭോഗർ തുടങ്ങിയ സിദ്ധന്മാരെ ഗുരുക്കന്മാരായികണ്ട്
വൈദ്യ ചിന്താമണിയിൽ സ്തുതിക്കുന്നുണ്ട്. ശട്ടമുനി, കരുവൂരാർ എന്നിവർ രാമദേവരുടെ ശിഷ്യന്മാരാണെന്ന് പറയുന്നുണ്ട്.
അഗസ്ത്യരുടെ ശിഷ്യനായ രാമദേവർ പല നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഗഗനവിദ്യയുടെ മരുന്ന് ഇദ്ദേഹത്തിന്റെതാണെന്ന് പറയുന്നുണ്ട്. ആദ്യം രാമദേവർ എന്നുപേരുള്ള താൻ 'ആടൈവാക കുളിക' (ഗഗന ഗുളിക) കഴിച്ചുകൊണ്ടാണ് മക്കാദേശത്ത് പോയതെന്നും അവിടെവച്ച് തൊപ്പിയിട്ടു സുന്നത്ത് ചെയ്ത് യാക്കോബ് എന്നപേര് സ്വീകരിച്ചെന്നും ഈ കൃതിയിൽ പറയുന്നുണ്ട്. മുഹമ്മദ് നബിയുടെ പേരക്കുട്ടികളുടെ കാലത്താണ് അതുണ്ടായതെന്ന് കരുതുന്നവരുണ്ട്.
മഹാവ്യാധികൾക്കായി സിദ്ധവൈദ്യ സമ്പ്രദായത്തിൽ പറയുന്ന ഉയർന്ന ഔഷധമുറകളാണ് വൈദ്യ ചിന്താമണി 700 ലെ പ്രദിപാദ്യവിഷയം. നീറ്റുമുറയിലൂടെ തയ്യാറാക്കുന്ന
ഭസ്മ, സിന്ദൂരാദി മരുന്നുകൾ, പാദാർത്ഥഗുണങ്ങൾ, ഉപയോഗക്രമങ്ങൾ എന്നിവയെപ്പറ്റിയാണ് ഇതിൽ വിവരിക്കുന്നത്. താഴ്ന്ന ലോഹങ്ങളായ ഇരുമ്പ്, ഈയ്യം തുടങ്ങിയവ ചെമ്പ്, വെള്ളി, സ്വർണ്ണം തുടങ്ങിയ കട്ടികൂടിയ ലോഹങ്ങളാക്കിമാറ്റുന്ന രാസമറ്റ പ്രക്രിയയാണ് രസവാദം. ചെടികളിലും ജീവികളിലുമുള്ള ലോഹമൂലകങ്ങളെയും പിരിച്ചെടുത്ത് ലോഹമാക്കുന്ന വയ്പ്മുറകളും ഇത്തിൾപ്പെടുന്നുണ്ട്.
പ്രാചീന രസതന്ത്രവിദ്യയും ലോഹാവിദ്യയുമാണിത്.
സസ്യ ജീവജാലങ്ങളിൽ ഉള്ള ജൈവികമായ ലോഹലവണ മൂലകങ്ങൾ വേർതിരിച്ചെടുത്ത് ശുദ്ധിചെയ്ത് വീര്യവർദ്ധിതമാക്കിയെടുത്ത് ശരീരകോശങ്ങൾക്ക് ആഗിരണം ചെയ്യാവുന്ന മരുന്നുകളാക്കുന്ന പ്രക്രിയയും രസവാദത്തിന് സമാനമാണ്. അതായത്, കൃത്രിമമായി ലോഹരാസമാറ്റം വരുത്തുന്നതിന്റെ തത്വപ്രകാരത്തിലാണ് പ്രകൃതിയിലെ സസ്യ, ജന്തു, ധാതു വസ്തുക്കളിലെ ലോഹലവണാദി മൂലകങ്ങൾ സ്വരൂപിച്ചെടുത്ത് ജീവാമൃത (കല്പ) മരുന്നുകൾ ഉണ്ടാക്കുന്നത്. പ്രായാധിക്യത്താൽ ജീർണ്ണിച്ചുപോകുന്ന ശരീരകോശങ്ങളെയും അവയവങ്ങളെയും ബാലപ്പെടുത്തി ആയുസ്സ് നീട്ടുന്ന, ജരാനരകളകറ്റുന്ന, മരണത്തെയകറ്റുന്ന വിദ്യകളുടെ ഭാഗമായാണ് സിദ്ധ ഔഷധങ്ങൾ ഉണ്ടായിട്ടുള്ളത്. അത്തരം വിദ്യകളുമായി ബന്ധപ്പെട്ട വൈദ്യമുറയും ആരോഗ്യരക്ഷാവിദ്യകളുമാണ് വൈദ്യ ചിന്താമണിയുടെ ഉള്ളടക്കമായി വരുന്നത്. ഗഗന ഗുളിക, രസമണി എന്നിവയുടെ നിർമ്മാണത്തിലൂടെ
മാന്ത്രിക സിദ്ധികൾ അർജിക്കുന്നതിന്റെ വഴികൂടിയാണ് രസവാദത്തിലൂടെയുള്ള വൈദ്യത്തിന്റെയും ആത്മീയതയുടെയും.
വൈദ്യ ചിന്താമണി 700 എന്ന കൃതിയുടെ
ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങളുടെ പശ്ചാത്തലത്തിൽ
വൈദ്യ ചിന്താമണി എന്ന തലക്കെട്ടിന്റെ അർത്ഥത്തെക്കുറിച്ച് പ്രത്യേകമായ ചില ആലോചനകൾക്കുകൂടി ഇവിടെ പ്രസക്തിയുണ്ട്. 'വൈദ്യ ചിന്താമണി' എന്ന പ്രയോഗത്തിൽ 'ചിന്താമണി വൈദ്യ'മെന്ന ഒരാശയം അടങ്ങിയിട്ടുള്ളതായി കാണാം. അപ്പോൾ 'ചിന്താമണി' എന്നതുകൊണ്ട് എന്താകുമിവിടെ അർത്ഥമാക്കുന്നത്? വൈദ്യേതരമായ ഒരു ചിന്താമണിവിദ്യയുണ്ടെന്ന് ഊഹിക്കാം. അങ്ങനെയെങ്കിൽ ചിന്താമണി എന്നത് വൈദ്യത്തിനും വൈദ്യേതരമായതിനും ഒരുപോലെ ബാധകമാകുന്ന കാര്യമായി വരാം. ചിന്താമണി വൈദ്യമാണ് ഈ കൃതിയുടെ ഉള്ളടക്കമെങ്കിൽ
വൈദ്യേതരമായ ചിന്താമണിയുടെ സ്വഭാവമെന്താകുമെന്ന് ഊഹിക്കാനുള്ള സൂചനകൾ വൈദ്യ ചിന്താമണിയിൽ കണ്ടെത്താനാകുമോ?
'മണി, മന്ത്രം, മരുന്ന്' എന്നതാണ് സിദ്ധവിദ്യയുടെ അടിസ്ഥാന ഘടകങ്ങളെന്നാണ് പറഞ്ഞുവരുന്നത്. മണിയിലും മന്ത്രത്തിലും അധിഷ്ഠിതമാണ് സിദ്ധവിദ്യയും സിദ്ധവൈദ്യവും. പ്രത്യക്ഷമായ ഔഷധങ്ങളിലൂടെയുള്ള രോഗനിവാരണവും ആരോഗ്യരക്ഷയും എന്നതിനപ്പുറം മനോബലത്തിലും ആത്മീയ സിദ്ധിയിലും അധിഷ്ഠിതമായ ഒരു സമീപനമാണ് ഇവിടെ വരുന്നതെന്ന് കാണാം. കായസിദ്ധിയിലൂടെയുള്ള മനസിദ്ധിയുടെയും ആത്മീയസിദ്ധിയുടെയും സാധ്യതയെക്കുറിച്ചുള്ള സൂചനകൾ 'മണി, മന്ത്രം, മരുന്ന്' എന്ന തത്വത്തിലടങ്ങിയിട്ടുണ്ട്. ഈ 'മ'കാര തത്വങ്ങളുടെ പരസ്പര ബന്ധത്തെ കണ്ടുകൊണ്ട് മാത്രമേ ചിന്താമണിയുടെ അർത്ഥത്തെ മനസ്സിലാക്കനാവുകയുള്ളൂ. വൈദ്യ ചിന്താമണിക്ക് അവലംബമായ വൈദ്യേതരമായ ചിന്താമണിയുടെ സൂചനയാണ് ഇവിടെയുള്ളത്. അങ്ങനെയൊരു വൈദ്യേതരമായ ചിന്താമണിവിദ്യയെ മുകളിൽ പറഞ്ഞ രസവാദ വിദ്യയെന്നനിലയിൽ മനസ്സിലാക്കുന്നത് തികച്ചും യുക്തമായേക്കാം.
ലോഹമാറ്റ വിദ്യയെ (ലോഹമൂലക സമ്പുഷ്ടീകരണത്തെ)
അവലംബമാക്കിയാണ് ചിന്താമണി വൈദ്യമുള്ളത്. അപ്പോൾ ജീർണ്ണശരീരത്തെ വജ്രകായമെന്ന് പറയാവുന്ന അരോഗാവസ്ഥയിലേക്ക് മാറ്റുന്ന ലോഹ രസമാറ്റത്തിന്റേതായ ഒരു വിദ്യയാണ് ചിന്താമണി വൈദ്യത്തിന്റേത് എന്ന് പറയാം. അങ്ങനെയൊരു
ലോഹരസമാറ്റവിദ്യയാണ് ഇവിടെ വൈദ്യേതരമായ ചിന്താമണിവിദ്യയായി വരാവുന്നത്. വജ്രകായത്തെ ലക്ഷ്യമാക്കുന്ന ഒരു ശരീരകേന്ദ്രിത ആത്മീയതയിലൂടെ ജീവരക്ഷയും (ആത്മരക്ഷയും) പ്രാണരക്ഷയും ആരോഗ്യരക്ഷയും സാധ്യമാക്കുന്നതിന്റെ മാർഗ്ഗമാണ് ചിന്താമണിവിദ്യയുടേത് എന്നും ഗണിക്കാം. രസവാദ പരമായ മരുത്വമായ ചിന്താമണി വൈദ്യവും രസവാദ പരമായ ലോഹമാറ്റ വിദ്യായായ വൈദ്യേതര ചിന്താമണിയും തമ്മിലുള്ള വ്യത്യാസം രണ്ടുതരം എന്നതിനേക്കാൾ രണ്ടുതോതുകളുടേതാണെന്നും കാണാം. ഒരു തത്വത്തെ രണ്ട് മാർഗ്ഗങ്ങൾക്കായി സ്വീകരിക്കുമ്പോഴുണ്ടാകുന്ന ഭിന്നതയാകാം ഇവിടെ കാണാനാവുന്നത്.
വൈദ്യ ചിന്താമണി എന്ന പേരിന്റെ രഹസ്യത്തെക്കുറിച്ചുള്ള ചിന്ത മറ്റുചില ആലോചനകളിലേക്കുള്ള സൂചനകൾകൂടി തരുന്നുന്നുണ്ട്.
സിദ്ധവൈദ്യമെന്നപേരിൽ ഇന്ന് പ്രചാരത്തിലുള്ള സമ്പ്രദായം മുമ്പ് മറ്റുപല പേരുകളിലുമാണ് അറിയപ്പെട്ടിരുന്നതെന്ന് പറയുന്നുണ്ട്. സിദ്ധവൈദ്യം എന്നത് താരതമ്യേനെ സമീപ ഭൂതകാലത്താണുണ്ടായത്.
ചിന്താർമണി മരുത്വം എന്നപേര് അടുത്ത കാലങ്ങൾവരെ ഉണ്ടായിരുന്നു. ആ നിലയിൽ സിദ്ധവൈദ്യമെന്നത്തിന് പകരം ചിന്താമണി വൈദ്യമെന്ന പേരിൽത്തന്നെ ഈ സമ്പ്രദായം അറിയപ്പെട്ടിരുന്നതിന്റെ സൂചനയാണോ
വൈദ്യ ചിന്താമണി എന്ന ഈ കൃതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സിദ്ധവൈദ്യത്തിന് ആയുർവേദത്തിൽ നിന്നുള്ള വ്യത്യാസത്തെപ്പോലെ സിദ്ധവൈദ്യത്തിന് തന്നെ തനിത്തമിഴ് വൈദ്യ പാരമ്പര്യങ്ങളായ മനോന്മണി മരുത്വത്തിൽനിന്നും ചിന്താർമണി
മരുത്വത്തിൽനിന്നുമുള്ള വ്യത്യാസത്തെക്കുറിച്ച് പറയുന്ന വൈദ്യന്മാരും തമിഴ്‌നാട്ടിലുണ്ട്. ചിന്താർമണി മരുത്വവിദ്യ രാവണമരുത്വത്തിന്റേതാണെന്നാണ് അത്തരക്കാർ പറയുന്നത്. ശിവൻ, മുരുകൻ എന്നിവരിൽനിന്ന് തുടങ്ങി അകത്തിയർ മുതലുള്ള പത്തിനെട്ടുസിദ്ധരുടേതായ പാരമ്പര്യത്തിലും ധാരാളം കലർപ്പുകളും അപഹരണവും ഉണ്ടായിട്ടുണ്ടെന്നാണവർ വാദിക്കുന്നത്. അഖണ്ഡ തമിഴകകാലത്ത് (കടലെടുക്കപ്പെട്ട കുമരിക്കണ്ടത്തിൽ) ഉണ്ടായിരുന്ന ചിന്താർമണി മരുത്വത്തിന്റെ ഭാഗങ്ങൾ തമിഴിലേതിനേക്കാൾ മറ്റുപല ഭാഷകളിലുമായാണ് ഇപ്പോഴുള്ളതെന്ന് അവർ പറയുന്നു. പിൽക്കാലത്ത് ഭാരത ഖണ്ഡമുണ്ടായതിന് ശേഷമാണ് (ഇപ്പോഴത്തെ ഉത്തരേന്ത്യയുടെ ഭാഗമായിരുന്നില്ല കുമരിക്കണ്ടം എന്ന് പറയുന്നുണ്ട്) തനിത്തമിഴ് വിദ്യാപാരമ്പര്യങ്ങളിൽ കലർപ്പുണ്ടായതെന്നുമാണ് വാദം.
ഇത് മുഖ്യമായും ഒരു വൈദ്യശാസ്ത്ര സംബന്ധമായ പുസ്തകമാണെങ്കിലും വൈദ്യരംഗത്തെ വിദഗ്ദ്ധരെ മാത്രം മുന്നിൽ കണ്ടുകൊണ്ടല്ല പിളളതാങ്ങി പൊത്തകം ഇതിൻ്റെ പ്രസാധനം ഏറ്റെടുത്തിട്ടുള്ളത്. താല്പര്യമുള്ള പൊതു വായനക്കാർക്കും ഭാഷാ-സാംസ്കാരിക മേഖലകളിലെ ഗവേഷണ പഠിതാക്കൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യമാണുള്ളത്. അതിനാവശ്യമായ അനുബന്ധകുറിപ്പുകൾ ആവശ്യമാണ്.
ചിന്താമണിവിദ്യ ഉൾപ്പെടെയുള്ള അനവധിയായ ജനകീയ പാരമ്പര്യവിദ്യകൾക്ക് (ജനവിദ്യകൾക്ക്)
വർത്തമാനകാലത്ത് അതിജീവനപരമായ പ്രാധാന്യങ്ങൾ ഏറെയുണ്ട്. അവയുടെ വീണ്ടെടുപ്പിനെ മുൻനിറുത്തിയുള്ള ഒരു സംവാദ വേദിയാണ് പിള്ളതാങ്ങി പൊത്തകം എന്ന പ്രസാധക സംരംഭം. അതിൻ്റെ വിപുലമായ സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള ഒരു പ്രത്യേക കുറിപ്പ് ഈ പുസ്തകത്തിലുണ്ട്. അതുപോലെ ഈ പുസ്തകം ഉൾപ്പെടെ തെന്നിന്ത്യയിലെ പാരമ്പര്യ ആരോഗ്യരക്ഷാ വിദ്യകൾ സംബന്ധിച്ച
പുസ്തകങ്ങൾ കളരിയാവിരൈ എന്ന പ്രത്യേക പരമ്പരയിൽപ്പെടുത്തിയാണ് പ്രസിദ്ധീകരിക്കുന്നത്.
കളരിയാവിരൈ എന്ന അറിവ് പാരമ്പര്യത്തിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചുള്ള ഒരുകുറിപ്പും ഇതിലുണ്ട്.
പതിവു രീതിയിൽ തൊഴിലറിവുകളായോ കൈപ്പുസ്തകങ്ങളായോ കരുതിവരുന്ന വിഷയങ്ങളെ വിശാലമായ അറിവു (സാംസ്കാരിക) രാഷ്ട്രീയത്തിൻ്റെ ആശയസംവാദ മേഖലയിലേക്ക് കൊണ്ടുവരാനാണ് ഇവിടെ ശ്രമിക്കുന്നത്. ആ നിലയിലുള്ള സംവാദങ്ങൾക്ക് സഹായകമാകുന്ന രീതിയിൽ തുടർ പതിപ്പുകൾ തയ്യാറാക്കാൻ ബന്ധപ്പെട്ടവരുടെ പങ്കാളിത്തം ആവശ്യമാണ്. തക്കതായ അഭിപ്രായ നിർദേശങ്ങൾ അറിയിക്കാൻ താൽപ്പര്യപ്പെടുന്നു.
9447262817
www.pillathaangi.blogspot.com
web.pillathaangi. com
ശില്പശാലയോടുള്ള പ്രതികരണങ്ങൾ
കളരിയാവിരൈ
ശില്പശാലയോടുള്ള
പ്രതികരണങ്ങൾ
2022 മെയ് 28, 29 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന
കളരിയാവിരൈ ശില്പശാലയോട് കളരിവിദ്യക്കാരിൽനിന്നും മറ്റും പല വിമർശനാത്മകമായ പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ട്.
"ഇത് തമിഴ്‌നാട്ടിൽ വെച്ച് നടത്തേണ്ട പരിപാടിയാണ്"
"വടക്കൻ കളരിപ്പയറ്റിൽ ഇപ്പറയുന്ന മർമ്മബോധമൊന്നുമില്ല"
"അയ്യോ ഇതൊന്നും പരസ്യമാക്കാൻ പാടില്ലാത്ത വിഷയങ്ങളാണ്"
"ഡി.എം.കെ.യുടെയും സ്റ്റാലിന്റെയും പണം വാങ്ങിയുള്ള പരിപാടിയാണിത്"
"ഈ പരിപാടിയിൽ പങ്കെടുക്കുന്ന കളരിപ്പയറ്റുകാരുടെ സംഘടനാ അംഗത്വം റദ്ദാക്കപ്പെടും"
കളരിവിദ്യയുടെ അറിവ്, സാംസ്‌കാരികരിക പശ്ചാത്തലത്തെക്കുറിച്ച് നടക്കുന്ന ഒരു സംവാദ പരിപാടിയെക്കുറിച്ചുള്ള ചില പ്രതികരണങ്ങളുടെ സ്വഭാവം ഇങ്ങനെയൊക്കെയാണ്. കേരള ആയുർവേദ, പാരമ്പര്യവൈദ്യ, കളരിവിദ്യ, ആചാരാനുഷ്ഠനങ്ങൾ, ആഹാരങ്ങൾ തുടങ്ങി എല്ലാം അടിസ്ഥാനതല സാംസ്‌കാരിക ധാരകളുടെയും അടിയോഴുക്കായി ഇന്നും തുടരുന്നത് പ്രാചീന ചേരത്തമിഴകത്തിലെ സിദ്ധപാരമ്പര്യത്തിന്റെ അവശേഷിപ്പുകളാണ്. അതിൽ ഏറ്റവും പ്രബലമായത് മർമ്മവിദ്യയുടേതാണ്. അതിലുണ്ടായിക്കൊണ്ടിരിക്കുന്ന അപചയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സംവാദ പരിപാടി സംഘടിപ്പിക്കുന്നത്.
കളരിവിദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെല്ലാം വളരെ പ്രത്യക്ഷത്തിൽ ആശ്രയിക്കുന്നത് തമിഴിലെ
മർമ്മവിദ്യയെയാണ്. മർമ്മബോധത്തോടെയല്ലാത്ത ഒന്നും അവിടെയില്ല. അപ്പോൾ അതിന്റെ അപചയത്തെ തടയുന്നതിനെക്കുറിച്ച് അന്വേഷിക്കുക എന്നത് ഈ പാരമ്പര്യത്തിന്റെ അതിജീവനപരമായ ഏറ്റവും പ്രയോഗികമായുണ്ടാകുന്ന ഒരാവശ്യകതയാണ്. എന്നാൽ അതുമായി ബന്ധപ്പെട്ട ചിലർ മർമ്മവിദ്യയെക്കുറിച്ച് ഇങ്ങനെ തുറന്ന് സംസാരിക്കുന്ന പരിപാടി ഫലത്തിൽ അതിനെ ശക്തിപ്പെടുത്തുന്നതിനുപകരം ദുരുപയോഗം ചെയ്യാനാണ് ഉപകരിക്കുക എന്നാണ് പറയുന്നത്. അതുകൊണ്ട് ഇങ്ങനെയുള്ള പരിപാടി പാടുള്ളതല്ല എന്ന് പറഞ്ഞുകൊണ്ട് സഹകരിക്കാൻ പറ്റില്ലന്ന് പറഞ്ഞ് ഒഴിയുന്നവരുണ്ട്.
മർമ്മവിദ്യാ പരിശീലനവും അതിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തലും പരസ്പരം അടുത്തറിയാത്തവരുടേതായ ഒരു പൊതുസദസ്സിൽവെച്ച് ചെയ്യാനാവില്ല. ചെയ്ത് കാണിക്കാനേ പാടില്ല. അതിനുള്ള അപകടരഹിതമായ ചില പാരമ്പര്യ ചിട്ടകളും ക്രമങ്ങളുമുണ്ട്. ചെയ്ത് കാണിക്കുന്നത്പോയിട്ട് പൊതുവായി പറയാനേ പാടില്ല. പറഞ്ഞുകേൾക്കുന്ന അറിവുകൾവെച്ചു പരീക്ഷണം നടത്തിയാൽ അത് പാരമ്പര്യത്തിന് ആകെത്തന്നെ ദോഷകരമാകും. ഇങ്ങനെയൊക്കെയാണ് അവരുടെ വാദങ്ങൾ പോകുന്നത്. തീർച്ചയായും മർമ്മവിദ്യ കൈകാര്യം ചെയ്യുന്നതിന് വേണ്ട പാരമ്പര്യ ചിട്ടകൾ അതുപോലെ പാലിക്കപ്പെടേണ്ടതാണ്. അതില്ലാതെയാണ് ഇക്കാലത്ത് അവ കൈകാര്യം ചെയ്യപ്പെടുന്നത്. അതുകൊണ്ടുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള ബോധ്യത്തിൽ നിന്നാണ് അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യേണ്ടി വരുന്നത്.
ശില്പശാല വിഷയത്തിനെതിരെ ഇപ്പോഴുണ്ടായിട്ടുള്ള അഭിപ്രായങ്ങളുടെയും പ്രതികരങ്ങളുടെയും ഭാവം ഈ പരിപാടി നിറുത്തിവെക്കണമെന്ന നിലയിലാണ്.
തമിഴ് ഭാഷയിലെ നൂറുകണക്കിന് ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമാണ് ഈ ശില്പശാല. എന്നാൽ ഈ ശ്രമം മലയാളത്തെയും കേരളീയതയേയും അപകീർത്തിപ്പെടുത്തുന്നതിലേക്കാകും നയിക്കുക എന്നനിലക്കാണ് പ്രതികരണങ്ങൾ ഉണ്ടാകുന്നത്.
"എന്തുകൊണ്ട് കളരിയാവിരൈ ശില്പശാല?" എന്ന ചോദ്യത്തിനുള്ള വിശദീകരണം ശില്പശാലയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് പ്രസിദ്ധപ്പെടുത്തിയ കുറിപ്പുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. അറിവ് പാരമ്പര്യങ്ങളുടെ ശോഷണത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ കൂടിയാലോചനകൾക്കാണ് ഈ ശില്പശാല. അല്ലാതെയുള്ള വിഭാഗീയതകൾ പെരുപ്പിക്കുന്നതിനല്ല.
.........
കളരിയാവിരൈ ശില്പശാല
(കളരിവിദ്യയും സിദ്ധപാരമ്പര്യവും)
2022 മെയ് 28, 29, ഹോട്ടൽ നളന്ദ
കോഴിക്കോട്
........
എന്തുകൊണ്ട് കളരിയാവിരൈ ശില്പശാല?
മർമ്മവിദ്യയാണ് കളരിവിദ്യയുടെ നെറ്റിക്കണ്ണ് എന്ന് പറയാവുന്ന കാര്യം. അതിലെ കായികാഭ്യാസം, ചികിത്സ, ആത്മീയത, ജീവിതചര്യ, മര്യാദകൾ, ലോകദർശനം, ശരീരശാസ്ത്രം, ഉർജ്ജതത്വം, രക്ഷാസങ്കൽപ്പങ്ങൾ, ആചാര വിശ്വാസങ്ങൾ, എന്നിവയുടെയെല്ലാം അന്തർധാരയായി ഒഴുകുന്നത് മർമ്മനിലകളുടെ സൂക്ഷ്മതല പ്രവർത്തന ബോധമാണ്. എന്നാൽ അങ്ങനെയൊരു അടിസ്ഥാനഭാവം ഇക്കാലത്ത് വളരെയധികം അപ്രധാനമായിട്ടുണ്ട്. കളരിവിദ്യയുടെ അത്തരമൊരു മൂല്യശോഷണത്തിന്റെ അപകടങ്ങളെ മനസ്സിലാക്കാനും പരിഹാരമുണ്ടാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ശില്പശാല സംഘടിപ്പിക്കുന്നത്.
ജനവിദ്യയുടെ (സമൂഹവിദ്യ, പാരമ്പര്യവിദ്യ) പ്രചാരണത്തിനായുള്ള പിള്ളതാങ്ങി പൊത്തകം എന്ന പ്രദ്ധികരണത്തിന്റെ ആരംഭ പരിപാടികൂടിയാണിത്.
പ്രാചീന തമിഴ് സംഘകാലത്ത് (ബി. സി 300) നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന കളരിയാവിരൈ എന്ന ഗ്രന്ഥത്തിന്റെ (ശാസ്ത്രത്തിന്റെ) തുടർച്ചയാണ് കേരളത്തിലെയും തമിഴ്‌നാട്ടിലേയും കളരിവിദ്യാ, മർമ്മവിദ്യാ, സിദ്ധവിദ്യാ പാരമ്പര്യങ്ങൾ. ചിതറിപ്പോയ അത്തരം വിദ്യകൾ കളരിയാവിരൈ എന്ന പുസ്തക പരമ്പരയിൽപ്പെടുത്തി സമാഹരിക്കുകയാണ്. തമിഴിൽ താളിയോലകളിലായുള്ള നൂറോളം പുസ്തകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തുകഴിഞ്ഞു.
അതിൽപ്പെട്ട പത്ത്പുസ്തകങ്ങൾ ഇപ്പോൾ പ്രകാശിപ്പിക്കുകയാണ്.
അതിന്റെ ഭാഗമായാണ് തമിഴ് സിദ്ധ മർമ്മ പാരമ്പര്യവുമായി കളരിവിദ്യയുടെ ബന്ധത്തെക്കുറിച്ചുള്ള അന്വേഷങ്ങൾ ശക്തിപ്പെടുത്താൻ ആലോചിക്കുന്നത്. അതിനുവേണ്ടിയുള്ള ഈ ശില്പശാലയിൽ
കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള പ്രമുഖരായ ഗുരുക്കന്മാർ പങ്കെടുക്കുന്നുണ്ട്.
വിശദവിവരങ്ങൾ:
www.pillathaangi.blogspot.com
Email: pillathaangi@gmail.com
web.pillathaangi.com
#9447262817, 8281525817
സഹകരണം :
* കോട്ടക്കൽ കണാരൻഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം.
* മർമ്മസൂത്രം : പാരമ്പര്യ സിദ്ധവൈദ്യവിദ്യാ കുലം
* പിള്ളതാങ്ങി : അതിജീവനവിദ്യാ സ്വയം പരിശീലനശാല.
* തമിഴ്നാട് പാരമ്പര്യ സിദ്ധവൈദ്യ മകാ സംഘം
.......................
നഷ്ടപ്പെട്ട കളരിയാവിരൈ വീണ്ടും
https://m.facebook.com/story.php?story_fbid=5290234517701320&id=100001444718031
Or
http://pillathaangi.blogspot.com/.../note-on-kaliriavirai...
Or
https://drive.google.com/.../1TSTNXOHQxXSqbJBxFWN.../view...
കളരിയാവിരൈ ശില്പശാല
https://m.facebook.com/story.php?story_fbid=5253045161420256&id=100001444718031
ആലോചനാ വിഷയങ്ങൾ
https://m.facebook.com/story.php?story_fbid=5269446693113436&id=100001444718031
കാര്യപരിപാടി
https://m.facebook.com/story.php?story_fbid=5308610392530399&id=100001444718031
നടപടിഅക്രമങ്ങൾ
https://m.facebook.com/story.php?story_fbid=5304030669655038&id=100001444718031
തമിഴ് മരുത്തുവ പ്രായോഗിക പരിശീലന പരിപാടി
https://m.facebook.com/story.php?story_fbid=5288767697848002&id=100001444718031
കളരിയാവിരൈയുടെ വീണ്ടെടുപ്പ്
https://m.facebook.com/story.php?story_fbid=5290234517701320&id=100001444718031
സ്വാഗത സംഘ യോഗം
https://m.facebook.com/story.php?story_fbid=5269419749782797&id=100001444718031
പുസ്തകങ്ങൾ
https://m.facebook.com/story.php?story_fbid=5329861020405336&id=100001444718031
Saturday, May 14, 2022
Monday, May 9, 2022
Saturday, May 7, 2022
Friday, May 6, 2022
കാര്യപരിപാടികൾ WORKSHOP SCHEDULE
https://drive.google.com/file/d/1bKZ8sTNbSR6lM6ROO76WszDYf5IES7vb/view?usp=sharing
കാര്യപരിപാടികൾ
കളരിയാവിരൈ ശില്പശാല
-കളരിവിദ്യയും
സിദ്ധപരമ്പര്യവും-
........
2022 മേയ് 28-29
നളന്ദ ഹോട്ടൽ
കോഴിക്കോട്
..........
ഒത്തുചേരലും
സംവാദവും
..............
facebook link
https://m.facebook.com/story.
REGISTRATION
https://web.pillathaangi.com/
Tuesday, May 3, 2022
Subscribe to:
Posts (Atom)