Wednesday, November 27, 2024

സിദ്ധ മരുത്തുവം അട്ടിമറിക്കപ്പെടുന്നത് എന്തുകൊണ്ട്

 തമിഴ്‌ സിദ്ധ മരുത്തുവ ശില്പശാല പരിപാടികൾ അട്ടിമറിക്കപ്പെടുന്നത് എന്തുകൊണ്ട്? 


2023 നവംബർ മാസത്തിൽ വടകരയിൽ പിള്ളതാങ്ങി പൊത്തകത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വൈദ്യ രസവാദ ശില്പശാല പരിപാടികൾക്കെതിരെ കടുത്ത എതിർപ്പുകളാണ് നേരിട്ടുകൊണ്ടിരുന്നത്. 

സിദ്ധവൈദ്യത്തിലെ ഉയർന്ന ചികിത്സാരീതിയായ വൈദ്യ രസവാദത്തെ (നീറ്റുമുറകളിലൂടെയുള്ള ഭസ്മ സിന്ദൂരാദി മരുന്നുകൾ) പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഒരു ശില്പശാല പരമ്പരയായിരുന്നു അത്. വർത്തമാനകാല ആരോഗ്യ പ്രതിസന്ധികളെ പ്രതിരോധിക്കാൻ ഏറെ സാധ്യതകളുള്ള അതിനെ അവഗണിക്കപ്പെട്ട നിലയിൽ നിന്ന് വീണ്ടെടുക്കുകകൂടിയായിരുന്നു ലക്ഷ്യം.

 ഏറെക്കാലത്തെ പരിശ്രമങ്ങൾ ആവശ്യമായ ഒരു പ്രവർത്തനത്തെ പാരമ്പര്യ വൈദ്യവിദ്യകൾ തട്ടിയെടുക്കാനുള്ള സിദ്ധവൈദ്യ, ആയുർവ്വേദ ബിരുദക്കാരുടെയും മറ്റ് അധോലോക വൈദ്യ വാണിജ്യക്കാരുടെയും ഗൂഡനീക്കങ്ങളെതുടർന്ന് 5 പരിപാടികൾക്ക് ശേഷം താൽക്കാലത്തേക്ക് നിറുത്തിവെക്കേണ്ടിവന്നു. 

 രസവാദമെന്നാൽ തങ്കവിദ്യ (ആൾക്കെമി) യാണെന്നും അത് സിദ്ധാന്മരല്ലാത്തവർക്ക് പരസ്യമായി കൊടുക്കാൻ പാടില്ലെന്നും പറഞ്ഞുകൊണ്ട് പരിപാടികൾ തുടങ്ങുന്നതിനെതിരെത്തന്നെ വലിയ കോലാഹലങ്ങളായിരുന്നു.

 പിന്നീട്, "വൈദ്യ രസവാദ"മെന്ന ഒരു ആശയം തന്നെ ശരിയല്ലന്നും രസവാദമെന്നാൽ തങ്കവിദ്യയാണെന്നും പറഞ്ഞുകൊണ്ട് ആൽക്കെമി അക്കാദമി എന്ന അന്തർദേശീയ സംഘടയുണ്ടാക്കികൊണ്ടാണ് ആക്രമണം തുടങ്ങിയത്. 

മരുന്നിന്റെ പരിപാടികൾക്ക് പകരം തങ്കം, രസമണി, നവപാഷാണശില തുടങ്ങിയ നിഗൂഢ വിദ്യകൾക്കായുള്ള ഓട്ടമായി. ഇപ്പോൾ  അതെല്ലാം "പ്രാചീന ഭാരത വൈദ്യ പൈതൃകം" എന്ന സംഘടയുടെയുടെ ഭാഗമാക്കിയാണ് നടത്താൻ തുടങ്ങിയിട്ടുള്ളത്. 

പ്രാചീന തനിത്തമിഴ് മരുത്തുവ പാരമ്പര്യത്തെ അവഗണിക്കുകയും അമർച്ചചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നതിനോടുള്ള ഒരു പ്രതിരോധമെന്ന നിലയിൽ കുറേകാലമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വൈദ്യ രസവാദ പരിപാടികൾ തുടങ്ങിയത്. അതിനെയാണ് ഇപ്പോൾ അട്ടിമറിച്ചുകൊണ്ട് "പ്രാചീന ഭാരതീയ വൈദ്യ"മെന്ന നിലയിൽ അവതരിപ്പിക്കുന്നത്.

 തമിഴ്‌ സിദ്ധ മരുത്തുവത്തിലെ "ആയുൾവിദ്യ" എന്ന ആശയത്തെ ആയുർവേദമെന്ന പ്രത്യേക വൈദ്യമാക്കിമാറ്റി തമിഴ് വിദ്യയെ അവഗണിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളേറെയായി. (ഇന്ത്യയുടെ വൈദ്യ ചരിത്രത്തിൽ തമിഴ്‌ സിദ്ധവൈദ്യമില്ല). അതിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. 

ശാസ്ത്രീയതയുടെ പേരുപറഞ്ഞുകൊണ്ട് രംഗത്തുവന്നിട്ടുള്ള "പാരമ്പര്യ ബിരുദക്കാർ" ഗതിമുട്ടിയ നിലക്കാണ് അവർ യോഗ്യതയില്ലന്നു പറയുന്ന "നാട്ടുവൈദ്യ"ന്മാരിൽ നിന്ന് വിദ്യകൾ തട്ടിയെടുക്കാനായി വെപ്രാളപ്പെട്ട് ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് തമിഴ്‌ മരുത്തുവ പരിപാടികൾ പിടിച്ചെടുത്ത് വികൃതമാക്കിക്കൊണ്ടിരിക്കുന്നത്. 

http://pillathaangi.blogspot.com/?m=1

www.pillathaangi.com

9447262817


https://www.facebook.com/share/p/1MiLxK7JMs/

No comments:

Post a Comment