Thursday, February 1, 2024

VAIDYA RASAVADAM WORKSHOP-report

https://m.facebook.com/story.php?story_fbid=pfbid0eyYtfxgsvCUv5pwrGgKHZiUFCMbDe3ixHet4zUaK3A58FbiNRRoCJ9brVDySdRFl&id=100001444718031&mibextid=Nif5oz



കഴിഞ്ഞ 'രസ ശുദ്ധിയും മരുന്ന് നിർമ്മാണവും' എന്ന വിഷയത്തിലുള്ള പരിശീലന പരിപാടിയുടെ അനുഭവങ്ങളും വിലയിരുത്തലുകളും പങ്കെടുത്തവരിൽനിന്ന് നേരിട്ട് അറിയാൻ താല്പര്യമുണ്ട്. 

സമയചിട്ട വേണ്ടതുപോലെ പാലിക്കപ്പെട്ടിട്ടില്ലന്ന അഭിപ്രായം ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ ധാരാളം കാര്യങ്ങൾ ഒരുമിച്ച് ചെറിയ സമയത്തിനുള്ളിൽ ചെയ്യാൻ ശ്രമിക്കുന്നത് കൊണ്ടാകാം അത് സംഭവിക്കുന്നത്. യാഥാർത്ഥ ബോധത്തോടെ നടത്തിയാൽ നന്നാകും.


വളരെ സങ്കീർണ്ണമായ അറിവുകളാണ് വൈദ്യ രസവാദത്തിൽ ഉള്ളത്. പ്രായോഗിക പ്രവർത്തനങ്ങളിലൂടെ മാത്രമേ അതിന്റെ സങ്കീർണ്ണതകളിലേക്ക് കടക്കാനാകൂയെന്ന് തോന്നിയിട്ടുണ്ട്.


 ഗ്രന്ഥങ്ങളിൽ പറയുന്ന കാര്യങ്ങൾ മാത്രം വിവരിച്ചുകൊണ്ട് പോയാൽ യഥാർത്ഥത്തിൽ ഒന്നും പിടികിട്ടില്ലന്നാണ് തോന്നിയത്. പ്രയോഗത്തിന്റെ ഓരോ നിമിഷത്തിലും അനുഭവത്തിൽ നിന്നുകൊണ്ട് പറയുന്ന കാര്യങ്ങളാണ് പ്രധാനം. ആരെങ്കിലും ഒരു ചെറിയ സംശയം ചോദിക്കുമ്പോഴാകും ആശാന്മാർ അത് പറയുന്നത്. അപ്പോൾ പലരെയും സമീപത്തിലെവിടെയും കാണാറില്ല. ഇത് കൈപാക, ചെയ്പാക രീതിയുടെ പ്രാധാന്യത്തെ മനസ്സിലാക്കാത്തതുകൊണ്ടാണ് സംഭവിക്കുന്നത്. അനൗപചരിക സംസാരങ്ങളെ ശ്രദ്ധിക്കുന്ന രീതി വളരെ പ്രധാനമാണെന്ന് തോന്നിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കുടുംബവഴിയിൽപ്പെടാത്തവർക്ക്, ഗുരുപാരമ്പര്യത്തിൽപ്പെടാത്തവർക്ക് എങ്ങിനെയാണ് അറിയാനാവുക!!!

പുസ്തകങ്ങൾ, കോളേജ് ക്ലാസ്സ്‌ മുറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊന്നും ഇത്തരം കാര്യങ്ങൾ പരിഗണിക്കുന്നില്ല. വൈദ്യ സംഘടനകളിൽ ഈ രീതിയിലുള്ള വിദ്യാവിനിമയത്തിന് വേണ്ട ക്രമീകരണം നടക്കുന്നുണ്ടോ? സർക്കാർ, സർവ്വകലാശാലകൾ, മരുന്ന് കമ്പനിക്കാർ, പാരമ്പര്യ പ്രേമികൾ, പ്രസ്ഥാനങ്ങൾ, ദേശീയവാദികൾ തുടങ്ങിയ ആരെങ്കിലും ചെയ്യുന്നുണ്ടോ?


ഇങ്ങനെയല്ലാതെ ഫലസിദ്ധിയുണ്ടാകുന്ന വിദ്യകൾ വീണ്ടെടുക്കാൻ, നിലനിർത്താൻ മറ്റ് മാർഗ്ഗങ്ങളുണ്ടോ?


വിലപിടിച്ച ചരക്കുകൾ ആവശ്യമുള്ള ഈ പരിശീലന രീതിയിൽ പങ്കെടുക്കാൻ നല്ല താല്പര്യമുള്ളവർക്കുപോലും ഒരുപക്ഷേ കഴിഞ്ഞെന്നുവരില്ല. അത്തരം പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരമെന്നും ആലോചിക്കേണ്ടതാണ്...

......


 രണ്ട് പരിപാടികളിലൂടെ നാലുദിവസമായി നടന്നുകഴിഞ്ഞ വൈദ്യ രസവാദത്തിന്റെ ബാലപാഠങ്ങളിൽ ഊന്നിയുള്ള പ്രായോഗിക പ്രവർത്തനങ്ങളും താത്വിക വിവരണങ്ങളും ഈ പാരമ്പര്യത്തിന്റെ അടിത്തറയിലേക്ക് കടക്കാൻ വളരെ സഹായകമായിട്ടുണ്ട്. ഏറെ കാലമായി വർത്തമാനങ്ങളിലൂടെ കേട്ടുകൊണ്ടിരുന്നതും പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞതുമായ പല പ്രാഥമിക കാര്യങ്ങൾക്കും ഉണ്ടായിരുന്ന അവ്യക്തതതകൾ തെളിഞ്ഞുകിട്ടുന്ന ഒരു അനുഭവമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ നേരിട്ടുള്ള കാഴ്ചക്കുപരിയായി പ്രായോഗിക പ്രക്രിയകളിൽ ഏർപ്പെടുന്നതിലൂടെയാകും

അതിസൂക്ഷ്മത

  പലകാര്യങ്ങളും മനസ്സിലേക്കുറപ്പിക്കാനാവുകയുള്ളൂ എന്നും തിരിച്ചറിയാനാകുന്നുണ്ട്.

........

വിലപിടിച്ച ചരക്കുകൾകൊണ്ടുള്ള രസവാദ മരുന്ന് പരിശീലനം നല്ലരീതിയിൽ തുടരാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് കാര്യമായി ആലോചിക്കേണ്ടതാണ്. ഉണ്ടാക്കുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധനകൾ നടത്തിയശേഷം അതുപയോഗിച്ച് വൈദ്യം ചെയ്യുന്നവർക്ക് കൊടുത്തുകൊണ്ട് പരിപാടിക്കുള്ള പണം സ്വരൂപിക്കാനാകുമോ എന്ന് നോക്കേണ്ടതുണ്ട്. ഇപ്പോൾ പരിശീലനത്തിന് താല്പര്യപ്പെട്ട് വന്നിട്ടുള്ള മിക്കവരും കാര്യമായ സാമ്പത്തിക ശേഷിയില്ലാത്തവരാണ്. അങ്ങനെയുള്ളവർക്ക് അമിതഭാരമായാൽ അവർക്കിപ്പോഴുള്ള താല്പര്യം തന്നെ നശിപ്പിക്കാനിടയായേക്കും. പാരമ്പര്യവിദ്യകൾ (ജനവിദ്യകൾ) പലതും ഇന്ന് നിലനിറുത്തപ്പെടുന്നത് പാവപ്പെട്ടവരുടെ ത്യാഗങ്ങളിലൂടെയാണ്. ദരിദ്രരാക്കപ്പെട്ടവരുടെ നിലനിൽപ്പിന്റെ മാർഗ്ഗമെന്നനിലക്കുകൂടിയാണ് അവർ തങ്ങളുടെ പാരമ്പര്യത്തെ ആശ്രയിക്കുന്നത്. ആരോഗ്യ സേവന വ്യവസായത്തോടുള്ള പ്രതിരോധ ശക്തികളും അവർ തന്നെയാണ്. ജനവിദ്യകൾ സംരക്ഷിക്കാനുള്ള ജനകീയ മുൻകൈകൾ തകർന്നുപോകാതിരിക്കേണ്ടതുണ്ട്.

......

എ. മോഹൻകുമാർ :


ഉള്ളിൽ സ്പർശിക്കുന്ന, ആത്മാർത്ഥതയുടെ , വാഗ്മയത. ഒരു മനുഷ്യന്റെ എത്രയോ വർഷങ്ങളായുള്ള പ്രയത്നമാണ് ഇതിനു പിന്നിലുള്ളതു്. അത് മനസ്സിലാക്കി ഈ അവസരത്തിൽ ഈ പ്രവർത്തനത്തെ നിലനിർത്താൻ സാമ്പത്തിക ശേഷിയുള്ള സഹജീവികൾ ആവുംവിധം സഹകരിക്കണം. പല മാറാവ്യാധികൾക്കും ഏറ്റവും ഫലപ്രദമായ ചികിത്സയുള്ള സിദ്ധ വൈദ്യത്തെ നിലനിർത്താൻ മറ്റു വഴികൾ കാണുന്നില്ല. ചിലർ തീയും പുകയും കരിയും ഏൽക്കുകയും കായിക മാനസ്സികപ്രയത്നങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്നതു് ഒരു മഹാത്തായ വിദ്യയെ നിലനിർത്താനാണു്. ഈ ബോദ്ധ്യം എല്ലാവർക്കും ഉണ്ടാകട്ടെ!


# 9447262817

Email : Pillathaangi@gmail.com

www.pillathaangi.com 

No comments:

Post a Comment