തമിഴ് സിദ്ധമരുത്വ പ്രായോഗിക പരിശീലന പരിപാടി
പിള്ളതാങ്ങി പൊത്തകത്തിന്റെ ആഭിമുഖ്യത്തിൽ 2022 മെയ് 28, 29 തീയതികളിൽ കോഴിക്കോട് വെച്ച് നടത്തുന്ന കളരിയാവിരൈ ശില്പശാലയിൽവെച്ച് (കളരിവിദ്യയും സിദ്ധപാരമ്പര്യവും എന്ന വിഷയത്തിൽ) പാരമ്പര്യ സിദ്ധവൈദ്യത്തിന്റെ പ്രായോഗിക പരിശീലന പരിപാടി ഉദ്ഘാടനം നടക്കുന്നതാണ്. തമിഴ് മരുത്വ പരിശീലനമാകുമത്. തമിഴ്നാട് പാരമ്പര്യ സിദ്ധവൈദ്യ മകാ സംഘത്തിന്റെ സഹകരണത്തോടെ തമിഴ് വൈദ്യന്മാരാകും പരിശീലനം നൽകുന്നത്. തുടർച്ചയായി പരിശീലനം നടത്താൻ തയ്യാറുള്ള 30 പഠിതാക്കൾ ഉണ്ടെങ്കിലേ പരിപാടി നടത്തുകയുള്ളൂ.
മാസത്തിൽ മൂന്ന് ദിവസങ്ങളിലായി ദീർഘകാലത്തിൽ തുടരുന്ന പരിപാടിയാണിത്. 30 പേരുള്ള ഓരോ സംഘങ്ങൾക്ക് വിവിധ പ്രദേശങ്ങളിൽ വെച്ച് പരിശീലനം നൽകും. ഇതിന് ആവശ്യമാകുന്ന ചെലവുകൾ പങ്കിട്ടെടുക്കുന്ന രീതിയാകും.
തമിഴ് ഭാഷയിലെ സിദ്ധർ പാട്ടുകൾ പരിചയപ്പെടുത്തുന്ന തമിഴ് ഭാഷാ പരിശീലനവും ഉണ്ടാകും.
തമിഴ് സിദ്ധമരുത്വ പ്രായോഗിക പരിശീലന പ്രവേശന തുക: ₹ 1000/-
വിശദവിവരങ്ങൾ:
#9447262817
പിള്ളതാങ്ങി പൊത്തകം
ചോമ്പാല, വടകര. 673308
No comments:
Post a Comment