Friday, April 15, 2022

KALARIYAVIRAI WORKSHOP കളരിയാവിരൈ ശില്പശാല

 കളരിയാവിരൈ ശില്പശാല

(കളരിവിദ്യയും സിദ്ധപാരമ്പര്യവും)

2022 മെയ് 28, 29, ഹോട്ടൽ നളന്ദ 
കോഴിക്കോട്

  ........

എന്തുകൊണ്ട്  കളരിയാവിരൈ ശില്പശാല?

മർമ്മവിദ്യയാണ് കളരിവിദ്യയുടെ നെറ്റിക്കണ്ണ് എന്ന് പറയാവുന്ന കാര്യം.

അതിലെ കായികാഭ്യാസം, ചികിത്സ, ആത്മീയത, ജീവിതചര്യ, മര്യാദകൾ, ലോകദർശനം, ശരീരശാസ്ത്രം, ഉർജ്ജതത്വം,  രക്ഷാസങ്കൽപ്പങ്ങൾ, ആചാര വിശ്വാസങ്ങൾ, എന്നിവയുടെയെല്ലാം അന്തർധാരയായി ഒഴുകുന്നത്  മർമ്മനിലകളുടെ സൂക്ഷ്മതല പ്രവർത്തന ബോധമാണ്. എന്നാൽ  അങ്ങനെയൊരു അടിസ്ഥാനഭാവം ഇക്കാലത്ത് വളരെയധികം  അപ്രധാനമായിട്ടുണ്ട്.

 കളരിവിദ്യയുടെ അത്തരമൊരു മൂല്യശോഷണത്തിന്റെ 
അപകടങ്ങളെ  മനസ്സിലാക്കാനും പരിഹാരമുണ്ടാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ശില്പശാല സംഘടിപ്പിക്കുന്നത്.

ജനവിദ്യയുടെ (സമൂഹവിദ്യ, പാരമ്പര്യവിദ്യ) പ്രചാരണത്തിനായുള്ള  
പിള്ളതാങ്ങി പൊത്തകം എന്ന പ്രദ്ധികരണത്തിന്റെ
ആരംഭ പരിപാടികൂടിയാണിത്.

പ്രാചീന തമിഴ് സംഘകാലത്ത് (ബി. സി 300)  നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന കളരിയാവിരൈ എന്ന ഗ്രന്ഥത്തിന്റെ (ശാസ്ത്രത്തിന്റെ) തുടർച്ചയാണ് കേരളത്തിലെയും തമിഴ്‌നാട്ടിലേയും കളരിവിദ്യാ, മർമ്മവിദ്യാ, സിദ്ധവിദ്യാ പാരമ്പര്യങ്ങൾ. ചിതറിപ്പോയ അത്തരം വിദ്യകൾ കളരിയാവിരൈ എന്ന പുസ്തക പരമ്പരയിൽപ്പെടുത്തി സമാഹരിക്കുകയാണ്. തമിഴിൽ താളിയോലകളിലായുള്ള നൂറോളം പുസ്തകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തുകഴിഞ്ഞു.
അതിൽപ്പെട്ട പത്ത്പുസ്തകങ്ങൾ ഇപ്പോൾ പ്രകാശിപ്പിക്കുകയാണ്.

അതിന്റെ ഭാഗമായാണ് തമിഴ് സിദ്ധ മർമ്മ പാരമ്പര്യവുമായി കളരിവിദ്യയുടെ ബന്ധത്തെക്കുറിച്ചുള്ള അന്വേഷങ്ങൾ ശക്തിപ്പെടുത്താൻ ആലോചിക്കുന്നത്. അതിനുവേണ്ടിയുള്ള ഈ ശില്പശാലയിൽ 
കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള പ്രമുഖരായ ഗുരുക്കന്മാർ പങ്കെടുക്കുന്നുണ്ട്.

* ജനവിദ്യാ പ്രസിദ്ധീകരണത്തിന്റെ ഔപചാരിക തുടക്കം.

* 10 പുസ്തകങ്ങളുടെ പ്രകാശനം, വില്പനാരംഭം. 
 
* തമിഴ് സിദ്ധമരുത്വ പ്രായോഗിക പരിശീലനത്തിന്റെ ഉദ്ഘാടനം.

* കളരിയാവിരൈ പാരമ്പര്യങ്ങളുടെ 
വീണ്ടെടുപ്പിനെക്കുറിച്ചുള്ള  ആലോചനകൾ. 

* തമിഴ് മരുത്വ പരിശീലനത്തിന് (സിദ്ധർ പാട്ടുകൾ മനസിലാക്കുന്നതിന്) സഹായകമായ തമിഴ്മൊഴി പഠനത്തിന്റെ ആസൂത്രണം.

ഇങ്ങനെയുള്ള കാര്യങ്ങളാണ് ശില്പശാലയുടെ നടപടികളായി വരുന്നത്.

പ്രവേശന തുക:

* പ്രതിനിധികൾ  ₹ 50/- (താമസം ഇല്ലാതെ)


* പാരമ്പര്യവൈദ്യ, കളരിവിദ്യാ കുടുംബങ്ങളിലെ 25 വിദ്യാർത്ഥികൾക്ക് താമസം ഭക്ഷണം സൗജന്യം.

(താമസ സൗകര്യം വേണ്ട പ്രതിനിധികൾക്ക് ആവശ്യപ്പെട്ടാൽ സ്വന്തം ചെലവിൽ ഏർപ്പെടുത്തിതരുന്നതാണ്)


* തമിഴ് സിദ്ധമരുത്വ പ്രായോഗിക പരിശീലന പ്രവേശനം തുക: ₹ 1000/- ഒരു നിശ്ചിത ദിവസങ്ങളിലായി ദീർഘകാലത്തിൽ തുടരുന്ന പരിപാടിയാണിത്. 30 പേരുള്ള ഓരോ സംഘത്തെയാണ് ഇതിന് പ്രതീക്ഷിക്കുന്നത്. ആവശ്യമാകുന്ന ചെലവുകൾ പങ്കിട്ടെടുക്കുന്ന രീതിയാകും. 

പേര് ചേർക്കേണ്ട അവസാനം തീയ്യതി :
25.05.2022

വിശദവിവരങ്ങൾ:


#9447262817, 8281525817

സഹകരണം :

* കോട്ടക്കൽ കണാരൻഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം.

* മർമ്മസൂത്രം : പാരമ്പര്യ സിദ്ധവൈദ്യവിദ്യാ കുലം

* പിള്ളതാങ്ങി : അതിജീവനവിദ്യാ സ്വയം പരിശീലനശാല.

* തമിഴ്നാട് പാരമ്പര്യ സിദ്ധവൈദ്യ മകാ സംഘം

നഷ്ടപ്പെട്ട കളരിയാവിരൈ വീണ്ടും
Or
കളരിയാവിരൈ ശില്പശാല
ആലോചനാ വിഷയങ്ങൾ
തമിഴ് മരുത്തുവ പ്രായോഗിക പരിശീലന പരിപാടി
കളരിയാവിരൈയുടെ വീണ്ടെടുപ്പ്

No comments:

Post a Comment