പാരമ്പര്യവിദ്യാ സംവാദം:
പരമ്പര - I
കളരിവിദ്യയും സമൂഹവും.
പ്രാചീനമായ പാരമ്പര്യവിദ്യകൾക്ക് പുതിയ സാങ്കേതിക വിദ്യകളുടെ കാലത്ത് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ?
കളരിവിദ്യയെ മുൻ നിറുത്തികൊണ്ടുള്ള ആലോചനകൾക്ക് വേണ്ടി ഒത്തു ചേരുന്നു.
2018 ഒക്ടോബർ 13 ഉച്ചയ്ക്ക് 2 മണി മുതൽ 14 ഉച്ചയ്ക്ക് 2 മണി വരെ.
സ്ഥലം : കളരിവിദ്യാ പഠനകേന്ദ്രം (കറപ്പക്കുന്ന് വാട്ടർ ടാങ്കിന് സമീപം )
ഹാർബർ റോഡ്, ചോമ്പാല
കളരിവിദ്യയും സമൂഹവും.
കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക കളരിവിദ്യാപഠനകേന്ദ്രം, പിള്ളതാങ്ങി : അതിജീവനവിദ്യാ സ്വയം പരിശീലനശാല (ചോമ്പാല, വടകര) എന്നിവയുടെ നേതൃതത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി നടത്തി വരുന്ന ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ആലോചന യോഗം.
കഴിഞ്ഞ കാല പ്രവർത്തനങ്ങളിലൂടെ ഉണ്ടായിട്ടുള്ള നിരീക്ഷണങ്ങൾ പൊതു സമൂഹവുമായി പങ്കിടാനുദ്ദേശിച്ച് കൊണ്ടാണ് ഇങ്ങനെ ഒരു "പാരമ്പര്യവിദ്യാ സംവാദ പരമ്പര" നടത്താൻ ഉദ്ദേശിക്കുന്നത്.
കളരിവിദ്യയും ബന്ധപ്പെട്ട പാരമ്പര്യ വിദ്യകളും ആധുനിക സാങ്കേതികവിദ്യയുടെയും വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെയും കാലത്ത് നിലനില്പിന് വേണ്ടിയുള്ള കടുത്ത വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ? കളരിവിദ്യ മാത്രമായി അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയല്ല ഇത്.
പ്രാചീനമായി നിലനിന്നു വരുന്ന പാരമ്പര്യ വിദ്യകൾക്ക് എല്ലാം ഇത് ബാധകമാണ്.
ആരോഗ്യകരമായ ജീവിതത്തിനും സാമൂഹിക ക്ഷേമത്തിനും സഹായകമായ നിരവധി അറിവുകളും അവയ്ക് അനുകൂലമായ സാഹചര്യങ്ങളും ഇപ്പോൾ തന്നെ ഇല്ലാതായി കഴിഞ്ഞിട്ടുണ്ട്.
അവശേഷിക്കുന്നവയെ പരിപാലിച്ച് കൊണ്ട് തന്നെ മാറിവരുന്ന കാലത്തിനൊത്ത് പോകാനാകുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. അതിന് സഹായകമായ സമീപനങ്ങളും പ്രവർത്തനങ്ങളും രൂപീകരിക്കാനാവുമോ?

നിലവിലുള്ള സമീപന രീതികളുടെ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
No comments:
Post a Comment