Saturday, September 13, 2025

കളരിയാവിരൈയും പശ്ചിമഘട്ട ജനവിദ്യയും

കളരിയാവിരൈയും പശ്ചിമഘട്ടവും കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ 10-ാം അധ്യായം പശ്ചിമഘട്ടവഴിയെക്കുറിച്ചുള്ളതാണ്. നഷ്ടപ്പെട്ടുവെന്ന് പറയപ്പെടുന്ന ആദ്യ സംഘകൃതി വലിയൊരു അറിവുവഴക്ക പാരമ്പര്യമായി നിലനിന്നുവരുന്നുണ്ടെന്നതിന്റെ തെളിവുകളിലേക്കുള്ള ഒരു പ്രധാന വഴി പശ്ചിമഘട്ടവിദ്യകളുടേതാണെന്നതിന്റെ സൂചനകളാണ് പ്രസ്തുത അധ്യായത്തിലുള്ളത്. കളരിയാവിരൈയുടെ പശ്ചിമഘട്ട പശ്ചാത്തലമെന്ന് പറയുമ്പോൾ അതിനെ സാങ്കേതിമായ അർത്ഥത്തിൽ സഹ്യപർവ്വതമെന്നുകൂടി വിളിക്കപ്പെടുന്ന മലനിരകളും കാട്ടുവ്യവസ്ഥകളും മാത്രം ഉൾപ്പെടുന്നതല്ലെന്നും അതിൽ സൂചിപ്പിച്ചിട്ടുണ്ട്. അത് ആദ്യകാലങ്ങളിൽ പലയിടങ്ങളിലും മലനിരകളോട് ചേർന്നുണ്ടായിരുന്നതും പിന്നീട് നിരവധി ആറുകൾ, തോടുകൾ, കായലുകൾ, പുഴകൾ എന്നിവയാൽ ബന്ധിക്കപ്പെട്ടതുമായ തീരദേശങ്ങളും ഇടനാടുകളും കൂടി ഉൾപ്പെടുന്ന ഒരു വലിയ സാംസ്‌കാരിക ഭൂമികയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയിൽ, കളരിയാവിരൈയുടെ പശ്ചിമഘട്ട പശ്ചാത്തലത്തിന്റെ തുടർച്ചയിൽ കണാവുന്ന ഒരു ഔഷധസസ്യലോകമാണ് പിൽക്കാലത്ത് രചിക്കപ്പെട്ട അതി ബ്രഹത്തായ ഹോർത്തുസ് മലബാറിക്കൂസ് (മലബാറിന്റെ ആരാമം) എന്ന പാശ്ചാത്യ ആധിനിവേശക്കാരുടെ (അറിവുകൊള്ളക്കാരുടെ) കൃതിയിൽ പ്രതിഫലിപ്പിക്കപ്പെട്ടത്. അതുസംബന്ധിച്ച വിവരങ്ങളാണ് കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ 11-ാം അധ്യായമായ ഹോർത്തുസ് വഴിയിൽ കാണിച്ചിട്ടുള്ളത്. പശ്ചിമഘട്ടവിദ്യകൾ: കളരിയാവിരൈ പലശകലങ്ങൾ എന്ന വിവരകോശത്തിന്റെ രണ്ടാംഭാഗം തയ്യാറാക്കുന്നതിന്റെ ഭാഗമായി കളരിയാവിരൈ പാരമ്പര്യങ്ങളും പശ്ചിമഘട്ട പ്രാകൃതിക, സാംസ്‌കാരിക വ്യവസ്ഥകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഒരുപക്ഷേ അത്‌ കളരിയാവിരൈ പാരമ്പര്യത്തെമാത്രമെന്നനിലയിൽ ഒറ്റപ്പെടുത്തി അന്വേഷിക്കാനായെന്ന് വരില്ല. അതിനാൽ, പശ്ചിമഘട്ടവിദ്യകൾ എന്ന പൊതുവായതും വിപുലവുമായ കാഴ്ചപ്പാടിൽ മാത്രം സാധ്യമാകുന്ന ഒരു കാര്യമാകും. പശ്ചിമഘട്ട വ്യവഹാരങ്ങൾ ഇപ്പോൾ പാരിസ്ഥിതിക ചിന്തകളിലും ഒതുങ്ങിപ്പോയിട്ടുമുണ്ട്. കന്യാകുമാരി മുതൽ ഗുജറാത്തുവരെ തുടരുന്ന ഒരു ഭൂമേഖലയാണ് ഇപ്പോൾ വ്യവഹാരിക്കപ്പെടുന്ന ഇന്നത്തെ തമിഴ്നാടിന്റെ പടിഞ്ഞാറുഭാഗം വരുന്ന മലനിരകൾ (മേർക്കുമലൈ നിരൈ) എന്ന നിലക്കാണ് പശ്ചിമഘട്ട നാമത്തിന്റെ സന്ദർഭം. എങ്കിലും അതിന്റെ കളരിയാവിരൈയുമായുള്ള ബന്ധത്തക്കുറിച്ചുള്ള അന്വേഷണത്തിന്റെ സന്ദർഭത്തിൽ അത്‌ മുഖമായും പ്രാചീന തമിഴകത്തിന്റെ ഭാഗമായിവരുന്ന മലനാട്ടു പ്രദേശങ്ങളെയെല്ലാം സൂചിപ്പിക്കുന്ന അർത്ഥത്തിൽ മനസ്സിലാക്കാവുന്നതാണ്. ഉദ്ദേശിക്കുന്നത്. മലൈനാട്, മലവാരം (മലബാർ), മലങ്കര, മലപ്പുറം, മേലകം, മലയം, മലകൊട്, മലയാളം എന്നിങ്ങനെയുള്ള വിശാലമായ സൂചകങ്ങളും പശ്ചിമഘട്ട സാംസ്‌കാരിക ഭൂമികക്ക് ഉണ്ടായിരുന്നതായി കാണുന്നുണ്ട്. ഇപ്പോഴത്തെ കർണ്ണാടക, തമിഴ്നാട്, കേരളം, ആൻഡ്രയുടെ ചിലഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു മലനാടിന്റേതായ (വടവേങ്കടമലൈ = തിരുപ്പതിമല) ഒരു ഭൗമചിന്ത (സ്ഥലരാശിബോധവും) നേരെത്തെ ഉണ്ട്. പൂർവഘട്ട മലനിരകൾ എന്ന സങ്കല്പനവും പ്രാചീന തമിഴകത്തിലുണ്ട്. അതിനാൽ സാങ്കേതികമായ അർത്ഥത്തിൽ ഇന്നത്തെ പശ്ചിമഘട്ടത്തെമാത്രം കാണുന്നതിനെ മറികടക്കേണ്ടതുണ്ട്. നാട്ടറിവ് പഠനം, നരവംശ പഠനം, വംശീയവിദ്യ, ഗോത്രവിദ്യ എന്നിങ്ങനെയുള്ള നിലകളിലും പശ്ചിമഘട്ട സംസ്കൃതികളെയും അറിവുപാരമ്പര്യങ്ങളെയും ജൈവവൈവിദ്യങ്ങളെയും കുറിച്ചുള്ള അന്വേഷണങ്ങൾ ധാരാളമായി നടന്നിട്ടുണ്ട്. വർത്തമാന കാലത്തെ സർക്കാരിന്റെ വികസന പദ്ധത്തികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പഠനപ്രവർത്തനങ്ങളും ഏറെ നടക്കുന്നുമുണ്ട്. എങ്കിലും മലനാട്ടു സമകൃതികളെയും അറിവുപാരമ്പര്യങ്ങളെയും അവയുടേതായ നിലയിൽ നിലനിൽക്കാനും വികസിക്കാനും കഴിയുന്നതിന് സഹായകമാകുന്ന പഠനങ്ങളായിരുന്നോ ഇതുവരെ ഉണ്ടായതെന്നകാര്യം സവിശേഷം പരിശോധിക്കേണ്ടതാണ്. അങ്ങനയൊരു താല്പര്യത്തോടെയാണ് കളരിയാവിരൈയുടെ പശ്ചിമഘട്ട പരിസരങ്ങളെക്കുറിച്ച് ഇപ്പോൾ ലഭ്യമായിട്ടുള്ള സൂചനകളെ അവലംബിച്ചുകൊണ്ടുള്ള അന്വേഷണ പ്രവർത്തനങ്ങൾ നടത്താനുദ്ദേശിക്കുന്നത്. ഇത്തരമൊരു അന്വേഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ താല്പര്യമുള്ളവരുടെ പങ്കാളിത്തം അഭ്യർത്ഥിക്കുന്നു. വിശദവിവരങ്ങൾക്ക്: 9447262817 www.pillathaangi.blogspot.com പശ്ചിമഘട്ട ജനവിദ്യാ കൂട്ടായ്മ https://chat.whatsapp.com/IuFXuKOhMlBHGUFMM5WWGf?mode=ems_copy_c