Wednesday, January 3, 2024

രസശുദ്ധിയും മരുന്ന് നിർമ്മാണവും


വൈദ്യ രസവാദ പരിപാടി - 2

വിഷയം :

രസശുദ്ധിയും മരുന്ന് നിർമ്മാണവും

2024 ജനുവരി 27-28

കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം 

(ഹാർബർ റോഡ്, കറപ്പക്കുന്നു വാട്ടർ ടാങ്ക് സമീപം)

ചോമ്പാല, വടകര

....................

നയിക്കുന്നത്:

രവീന്ദ്രനാശൻ, സെൽവനേശനാശാൻ (തിരുവനന്തപുരം)


*പ്രവേശനം നിയന്ത്രിതം*

വിശദവിരങ്ങൾക്ക്:

9447262817

https://pillathaangi.blogspot.com/

https://www.pillathaangi.com


 വൈദ്യരസവാദ പരിപാടി 

2024 ജനുവരി 27 - 28


രസശുദ്ധിയും മരുന്ന് നിർമ്മാണവും


കഴിഞ്ഞ മാസം ആരംഭിച്ച സിദ്ധ വൈദ്യ രസവാദ പഠനപരിപാടിയുടെ രണ്ടാം ഘട്ട പരിശീലനം 2024 ജനുവരി 27,28 തീയതികളിൽ വടകര കേന്ദ്രത്തിൽ നടക്കും.

പുതുതായി ചേരാൻ ഉദ്ദേശിക്കുന്നവർക്കും പങ്കെടുക്കാൻ സൗകര്യം ഉണ്ടായിരിക്കും.


കഴിഞ്ഞ തവണ തുടങ്ങി വെച്ച, ഇത്തവണത്തെ പരിപാടിയിൽ തയ്യാറാക്കുന്ന അന്നഭേദി സിന്ദൂരം പഠിതാക്കൾക്കിടയിൽ 28നു വിതരണം ചെയ്യുന്നതാണ്.*


10.00 - 12.00

ചായില്യം ശുദ്ധിമുറ, രസം അരച്ച് ശുദ്ധിയാക്കൽ - കഴിഞ്ഞ മാസത്തെ മരുന്നുകൾ ശീലമൺ ചെയ്തത് നീറ്റൽ, പരിശീലനം തുടർച്ച

രവീന്ദ്രൻ ആശാൻ, കുടപ്പനക്കുന്ന്.


2.00 - 5.00

രസം ശുദ്ധീകരണത്തിന്റെ ക്രമങ്ങൾ - ക്ലാസ്, 

രവീന്ദ്രൻ ആശാൻ


6.00 - 9.30

അന്നഭേദി സിന്ദൂരം തയ്യാരിപ്പ് മുറകൾ പരിശീലനം

 രണ്ടാം ദിവസം

ജനുവരി 28

8.30 - 11.00

അന്നഭേദി സിന്ദൂരം തയ്യാറാക്കി പാകപ്പെടുത്തൽ

പരിശീലനം

11.30 - 12.30

പൊതു ചർച്ച

പരിശീലന മുറകൾ തുടരുന്നതിനും പാരമ്പര്യ മുറയിൽ സിദ്ധമരുന്നുകൾ ഉണ്ടാക്കുന്നതിനും വേണ്ടി ഗുരുകുല മാതൃകയിൽ ഈ കൂട്ടായ്മ സ്ഥാപനവൽക്കരിക്കുന്നതിനുള്ള കൂടിയാലോചന

🗼🗼🗼🗼🗼🗼🗼🗼

*കഴിഞ്ഞ മാസം ആരംഭിച്ചതും ഇത്തവണത്തെ പരിപാടിയിൽ പൂർത്തിയാക്കുന്നതുമായ അന്നഭേദി സിന്ദൂരം പഠിതാക്കൾക്ക് തന്നെ വിതരണം ചെയ്യുന്നതാണ്.*

🗼🗼🗼🗼🗼🗼🗼🗼

*വിശദവിവരങ്ങൾക്ക്: 9447262817*

*NB: പങ്കെടുക്കുന്നവർ 2,000 രൂപ *രെജിസ്ട്രേഷൻ ഫീസ്*

*8281525817* *നമ്പറിൽ GPay* (Pillathaangi pothakam Publication House) ചെയ്യുക. അതിന്റെ റസീത് 

*9447262817*

*എന്ന നമ്പറിലേക്ക്* *whatsap ചെയ്ത് അഡ്മിഷൻ ഉറപ്പ് വരുത്തേണ്ടതാണ്.*

രജിസ്റ്റർ ചെയ്തവരെ പഠിതാക്കളുടെ ഗ്രൂപ്പിലേക്ക് ചേർക്കുന്നതായിരിക്കും.

🎋

*സ്ത്രീകൾക്ക് പ്രത്യേക റൂമുകളും പുരുഷന്മാർക്ക് തറയിൽ കിടന്ന് ഉറങ്ങുവാനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ആവശ്യമായ വിരിപ്പുകൾ കൊണ്ടുവരേണ്ടതാണ്*

🎋

താമസ സൗകര്യം ആവശ്യമില്ലാത്തവർ അക്കാര്യം അഡ്മിനെ അറിയിച്ചാൽ നന്നായിരിക്കും.

🎋

*ശില്പശാലയിലേക്കുള്ള പ്രവേശനം രെജിസ്ട്രേഷൻ ഫീസ് മുഖേന നിയന്ത്രിക്കുന്നതാണ്*

🎋

*പഠിതാക്കൾ*

*നോട്ട് ബുക്ക്‌ മുതലായ അവശ്യ സാമഗ്രികൾ കരുതുക*

🎋

*ഹാളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്*

🎋

*ശില്പശാലയിലെ എല്ലാ സെഷനുകളുടെയും വീഡിയോ റെക്കോർഡിംഗുകൾ 'പിള്ളതാങ്ങി പൊത്തകം റഫറൻസ് ലൈബ്രറി'യിൽ നിന്ന് ഭാവിയിൽ ലഭ്യമാകുന്നതാണ്.*

🎋 

*പൊതു ഗ്രൂപ്പ്‌ എന്ന നിലയിൽ മാത്രം ഇപ്പോൾ പ്രവർത്തിക്കുന്ന "തമിഴ് സിദ്ധ മരുത്തുവം" ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഭാവിയിൽ ക്രമേണ വരിസംഖ്യ ഏർപ്പെടുത്തുന്നതാണ്* *അതിനാൽ ശില്പശാലയിൽ പങ്കെടുക്കാൻ സാധിക്കാത്തവരും തുടർന്ന് ഈ ആശയവുമായി സഹകരിക്കാൻ താല്പര്യം ഉള്ളവരുമായ ഗ്രൂപ്പ് അംഗങ്ങൾ തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം 8281525817 എന്ന നമ്പറിൽ GPay ചെയ്തു ഈ മഹത്തായ സംരംഭത്തിന്റെ വിജയത്തിൽ പങ്കാളികൾ ആകണം എന്ന് അഭ്യർത്ഥിക്കുന്നു*

🙏🙏🙏

🗼🗼🗼🗼🗼🗼🗼🗼

*പിള്ളതാങ്ങി പൊത്തകം, സിദ്ധവൈദ്യ രസവാദ പഠന-ഗവേഷണ* *വിഭാഗം,*

വടകര, കോഴിക്കോട് ജില്ല.

🙏🙏🙏🙏

*അഡ്മിൻസ് പാനൽ &*

*സംഘാടക സമിതി*

Monday, January 1, 2024

ബാലവൈദ്യ പരിശീലന പരിപാടി BALAVAIDYA PARISEELANAM

 ബാലവൈദ്യ പരിശീലന പരിപാടി


ഇന്ന് ഏതാണ്ടൊക്കെ അന്യംനിന്നുപോയിരിക്കുന്ന  ഒരു പാരമ്പര്യ വിദ്യയുടെ (ജനവിദ്യയുടെ) മേഖലയാണ് ബാലവൈദ്യത്തിന്റേത്. ബാലവൈദ്യമെന്നത് കുട്ടികളുടേതുമാത്രമായ ആരോഗ്യരക്ഷാ മാർഗ്ഗമല്ല. ഗർഭിണിയുടെയും അമ്മയുടെയും രക്ഷ അതിന്റെ പ്രത്യക്ഷ വിഷയമാണ്. ബാലരക്ഷ ഒരു വ്യക്തിയുടെ ആജീവനാന്ത ആരോഗ്യത്തെ നിർണ്ണയിക്കുന്ന കാര്യം കൂടിയാണ്. പ്രകൃതിയുടെയും ജീവന്റെയും ആന്തരിക താളക്രമങ്ങളറിഞ്ഞുകൊണ്ട് വികസിച്ചുവന്ന ഒരു അപൂർവ്വ പാരമ്പര്യമാണ് പരിഷ്കാരത്തിന്റെ പളപളപ്പുകൾക്കിടയിൽ നമുക്ക് കൈമോശം വന്നിട്ടുള്ളത്. ബാലരക്ഷയുടെ ഉൾക്കാഴചകളിൽ നിന്നുകൊണ്ടാണ് പിള്ളതാങ്ങി കളരിവിദ്യാ സമ്പ്രദായം തന്നെ നമ്മുടെ നാട്ടിൽ വികസിച്ചുവന്നിട്ടുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിലേക്ക്‌ കടന്നുകയറുന്ന ഭക്ഷണ, ജീവിത, വൈദ്യ രീതികളുടെ സ്വാധീനങ്ങൾ വളരെ പ്രബലമായിട്ടുള്ള ഒരു സാഹചര്യമാണ് ഇന്ന് നമുക്കുചുറ്റുമുള്ളത്. അത്തരം അപകടങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിനുള്ള സാധ്യതകൾ തേടുന്നതിന്റെ ഭാഗമായാണ് ബാലവൈദ്യ പാരമ്പര്യത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. കുട്ടികളുടെ കായികവും മാനസികവുമായ ആരോഗ്യരക്ഷാ വിദ്യകളിൽ ഊന്നിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള (അതിജീവനവിദ്യാ സ്വയം പരിശീലന സമ്പ്രദയത്തെക്കുറിച്ചുള്ള) അന്വേഷണങ്ങളുടെ ഭാഗംകൂടി അയാണ് ഈ പരിപാടി നടത്തുന്നത്.

സംഘാടക സമിതി,

പിള്ളതാങ്ങി ബാലവൈദ്യ പരിശീലന വിഭാഗം

രാജൻ വൈദ്യർ

*89401 02041*

വിശദവിവരങ്ങൾക്ക് :

പിള്ളതാങ്ങി പൊത്തകം

ചോമ്പല, വടകര.

*9447262817*

https://pillathaangi.blogspot.com/

https://www.pillathaangi.com