Tuesday, September 6, 2022

RARE SIDHAVAIDYA BOOKS IN MALAYALAM

കളരിയാവിരൈയുടെ വീണ്ടെടുപ്പ്

 നഷ്ടപ്പെട്ട കളരിയാവിരൈ ഗ്രന്ഥത്തിന്റെ വീണ്ടെടുപ്പ്

അഥവാ

സാഹിത്യ-സാംസ്‌കാരിക ചരിത്രത്തിൽ വിട്ടുപോയ ഒരു കൃതിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ 

                         ...........

തമിഴ്, മലയാള സാഹിത്യ-സാംസ്‌കാരിക ചരിത്ര രചനകളിൽ ശ്രദ്ധിക്കപ്പെടാതെപോയ ഒരു ഗ്രന്ഥമാണ് കളരിയാവിരൈ. അത് വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പിള്ളതാങ്ങി പൊത്തകം എന്ന ജനവിദ്യാ പ്രസിദ്ധീകരണശാല  കളരിയാവിരൈ പാരമ്പരയിൽ വരുന്ന പത്ത് പുസ്തകങ്ങൾ പ്രകാശിപ്പിക്കുന്നത്. പ്രാചീന തമിഴ് സംഘകാലത്ത് (ബി. സി 300)  നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന കളരിയാവിരൈ എന്ന ഗ്രന്ഥത്തിന്റെ (ശാസ്ത്രത്തിന്റെ) തുടർച്ചയാണ് കേരളത്തിലെയും തമിഴ്‌നാട്ടിലേയും കളരിവിദ്യാ, മർമ്മവിദ്യാ, സിദ്ധവിദ്യാ പാരമ്പര്യങ്ങൾ. ചിതറിപ്പോയ അത്തരം വിദ്യകൾ കളരിയാവിരൈ എന്ന പുസ്തക പരമ്പരയിൽപ്പെടുത്തി സമാഹരിക്കുകയാണ്. തമിഴിൽ താളിയോലകളിലായുള്ള നൂറോളം പുസ്തകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തുകഴിഞ്ഞു.

അതിൽപ്പെട്ട പത്ത് പുസ്തകങ്ങളാണ്  ഇപ്പോൾ പ്രകാശിപ്പിക്കുന്നത്.

2022 മെയ് 28, 29 കോഴിക്കോട് ഹോട്ടൽ നളന്ദയിൽ നടക്കുന്ന കളരിയാവിരൈശില്പശാലയിലാണ് (കളരിവിദ്യയും സിദ്ധപാരമ്പര്യവും എന്ന വിഷയത്തേക്കുറിച്ചുള്ള) പ്രകാശനം നടക്കുന്നത്.

വിശദവിവരങ്ങൾ:

www.pillathaangi.blogspot.com

www.pillathaangi.com

#9447262817, 8281525817

പിള്ളതാങ്ങി പൊത്തകം,

ചോമ്പാല, വടകര.

















 

No comments:

Post a Comment