അഭ്യർത്ഥന
പിള്ളതാങ്ങി പൊത്തകം, കളരിയാവിരൈയെക്കുറിച്ച് പ്രസിദ്ധീകരിക്കുന്ന ഒരു പുസ്തകത്തിന്റെ പേരിനെക്കുറിച്ചുള്ള അഭിപ്രായങ്ങളറിയാൻ താല്പര്യപ്പെടുന്നു.
"കളരിയാവിരൈ പല ശകലങ്ങൾ അഥവാ കളരിവിദ്യയുടെ നാനാത്വം"
എന്ന പേരാണ് ഇപ്പോഴിട്ടിരിക്കുന്നത്. പുസ്തകത്തിന്റെ രണ്ടാമത്തെ പേരിൽ ചെറിയ മാറ്റം ആയാലോ എന്നാലോചിക്കുന്നു.
ഇതിൽ 'നാനാത്വം' എന്നതിനോട് ചില സുഹൃത്തുക്കൾ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
'വൈവിധ്യം' എന്നതാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. അത് ഒഴിവാക്കാനായിരുന്നു നാനാത്വം എന്നുവെച്ചത്.
കളരിവിദ്യയെന്നാൽ അയോധനമുറമാത്രമായി കാണുന്ന/പറയുന്ന ന്യൂനീകാരണ യുക്തിയെ മറികടക്കാനായിരുന്നു നാനാത്വം എന്നുപയോഗിച്ചത്. അതിന് പകരം മെച്ചപ്പെട്ട മറ്റെന്താവാം?
'കളരിവിദ്യയുടെ പലമയും പയമയും' എന്നരീതിയിൽ ആയാലോ എന്നാലോചിക്കുന്നു.
'കളരിയാവിരൈ'യെന്നും 'കളരിവിദ്യ'യെന്നും തലക്കെട്ടിൽ ഉണ്ടാകേണ്ടതുണ്ട്.
നഷ്ടപ്പെട്ടെന്ന് പറയപ്പെടുന്ന കളരിയാവിരൈ എന്ന ഗ്രന്ഥവും അറിവു പാരമ്പര്യവും നഷ്ടപ്പെട്ടപ്പെട്ടിട്ടില്ലെന്നും വിവിധ കളരിവിദ്യാ, മർമ്മാശാസ്ത്ര, സിദ്ധവിദ്യാ പാരമ്പര്യങ്ങളിൽ അത് നിലനിൽക്കുന്നുണ്ട് (അയോധനവിദ്യയെന്ന് തെറ്റായിപ്പറയുന്ന കളരിപ്പയറ്റിൽ മാത്രമല്ല) എന്നും പറയാനാണ് ഉദ്ദേശിക്കുന്നത്. കളരിവിദ്യയുടെ പയമ പന്ത്രണ്ടാം നൂറ്റാണ്ടിലെ നാട്ടു രാജ്യങ്ങളുടെ യുദ്ധങ്ങളിൽ നിന്നല്ല തുടങ്ങുന്നത് എന്നാണ് സംഘസാഹിത്യ ശബ്ദമായ കളരിയാവിരൈയുടെ ആശയലോകത്തിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കാനാകുന്നത്.
ചിതറിപ്പോയ കളരിയാവിരൈ പാരമ്പര്യത്തിന്റെ ശകലങ്ങൾ കാണിക്കാൻ പറ്റുന്ന വിവരങ്ങൾ വിവിധ എഴുത്തുകൾ, രേഖകൾ, വായ്മൊഴി സാഹിത്യങ്ങൾ, പാരമ്പര്യ വഴക്കങ്ങൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന ഒരു പദ്ധതിയായിട്ടാണ് ഈ പുസ്തകത്തെ കാണുന്നത്. കേരളത്തിന്റെ തമിഴക പശ്ചാത്തലത്തിലേക്ക് പോയിക്കൊണ്ടുള്ള തമിഴ് വിദ്യകളുടെ ശകലങ്ങളാണ് ഒന്നാംഭാഗത്ത് പ്രധാനമായും ഉള്ളത്. .
ഒരു പരമ്പരയായി ശേഖരിച്ചു പ്രസിദ്ധീകരിക്കേണ്ടുന്ന ഈ വലിയ പദ്ധതിയുടെ മറ്റുഭാഗങ്ങൾ ഇനിയും തയ്യാറാക്കേണ്ടതുണ്ട്. തുടർന്നുള്ള ഭാഗങ്ങളിൽ ഉൾപ്പെടുത്താവുന്ന വിവരങ്ങളും അവക്കുവേണ്ട വിശദീകരണകുറിപ്പുകളും നൽകാൻ താല്പര്യമുള്ളവരെക്കൂടി പങ്കെടുപ്പിക്കാവുന്ന ഒരു കൂട്ടുസംരംഭമായി ഇതിനെ മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്.
എത്ര ചെറിയ വിവരങ്ങളായാലും അവ നൽകുന്നവരോടുള്ള കടപ്പാട് രേഖപ്പെടുത്തിക്കൊണ്ടായിരിക്കും പുസ്തകത്തിൽ ഉൾപ്പെടുത്തുക. ഇങ്ങനെയൊരു സമാഹരണ പരമ്പര തയ്യാറാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് സ്വാഗതം.
അഭിപ്രായ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.
പിള്ളതാങ്ങി പൊത്തകം
9447262817
https://pillathaangi.blogspot.com/?m=1
www.pillathaangi.com