Thursday, April 18, 2024

ആദിവാസിവൈദ്യ ശില്പശാല Workshop on Adivasi vaidyam

ആദിവാസി സംസ്കൃതികളെ അടുത്തറിയാൻ...

ശില്പശാല 

ആദിവാസി വൈദ്യം, സംസ്കാരം, അറിവ്പാരമ്പര്യങ്ങൾ 

 2024 മെയ്  (അന്തിമ തീരുമാനമായില്ല) 

പിള്ളതാങ്ങി: അതിജീവനവിദ്യാകേന്ദ്രം

 കാലടി, മാണിക്കമംഗലം 

(സ്ഥലം : പുളിയേലിപ്പടി കുമാരനാശാൻ സ്മാരക മന്ദിര സമീപം)

 പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന  മുഖ്യധാരാ പൊതു സമൂഹങ്ങളെന്നും ആദിമ നിവാസികളെ  ചൂഷണ താൽപ്പര്യങ്ങളോടെ മാത്രമാണ് സമീപിക്കാറുള്ളത്. അതിജീവനത്തിനായി പോരാടിക്കൊണ്ട് അപൂർവ്വം ആദിവാസി സമൂഹങ്ങളേ ഇന്ന് ലോകത്ത് അവശേഷിക്കുന്നുള്ളൂ. നഗരവാസികളുടെ അധിനിവേശത്തിനും സ്വാധീനത്തിനും വഴങ്ങിക്കൊണ്ടുള്ള ഒരു പരാശ്രിത ജീവിതംമാത്രണ് ഇന്നവരുടെ ഗതി.  അതേസമയം ഇന്നത്തെ പുരോഗമന വികസനത്തിന്റെ പൊള്ളത്തരങ്ങൾക്കും  ദുരന്തങ്ങൾക്കും പരിഹാരം ആദിമ സംസ്കൃതികളെ പിൻപറ്റലാണെന്ന തിരിച്ചറിവുകൾ വ്യാപകമായിക്കൊണ്ടിരിക്കു ന്നുമുണ്ട്. പ്രത്യേകിച്ച് ആരോഗ്യപ്രതിസന്ധികളുടെ കാര്യത്തിൽ. പാരമ്പര്യ വൈദ്യത്തിന്റെയും മറ്റ് ജനവിദ്യകളുടെയും അതിജീവനം വർത്തമാനകാല സാമൂഹിക നീതിയുടെ ഒരു മുന്നുപാധികൂടിയായി കാണേണ്ടി വരുന്നുണ്ട്. 

അടിമാലിയിലെ ആദിവാസി വൈദ്യൻ ശ്രീ. സുദേവൻ വെള്ളമുത്ത്, പിള്ളതാങ്ങി കാലടി കേന്ദ്രത്തിൽ രോഗികളെ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ ശില്പശാല നടത്തുന്നത്. ആദിവാസി സംസ്കാരങ്ങളെക്കുറിച്ചും പശ്ചിമഘട്ട അറിവ് പാരമ്പര്യങ്ങളെക്കുറിച്ചും അന്വേഷിക്കുന്നവരുടെ ഒരു ഒത്തുചേരൽ കൂടിയാണിത്.  

വിശദവിവരങ്ങൾക്ക്:

http://pillathaangi.blogspot.com


# 9447262817

🌹🌹🌹🌹🌹🌹🌹🌹🌹🌹

ആദിവാസി വൈദ്യൻ 

സുദേവൻ വെള്ളമുത്ത് 

(വാളറ, അടിമാലി) 

പിള്ളതാങ്ങി: അതിജീവനവിദ്യാകേന്ദ്രത്തിൽ (കാലടി, മണിക്കമംഗലം) തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രോഗികളെ പരിശോധിക്കുന്നു. 

സ്ഥലം : പുളിയേലിപ്പടി കുമാരനാശാൻ സ്മാരക മന്ദിര സമീപം 

ഫോൺ : 8281622871

വിശദവിവരങ്ങൾക്ക് :http://pillathaangi.blogspot.com

# 9447262817


ആദിവാസി വൈദ്യശില്പശാല - പ്രതികരണങ്ങൾ
ഉണ്ണികൃഷ്ണൻ പി എൻ :
It is wonderful that U R progressively zooming in on basic material. All the best. Hope a linguisting association is also somewhere on the cards between pre-Sanskrit northern languages & the Kerala Adivasi Language spectrum (almost extinct).
കെ. പി. ഗിരിജ :
ആദിവാസി വൈദ്യം പഠനക്ലാസ്സ് ആവുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകാം. Knowledge ചൂഷണം, who are we to coordinate and conduct/organize classes മാതിരിയുള്ള ആരോപണങ്ങൾ വരാം. ആ കമ്മ്യൂണിറ്റിയിൽ നിന്നും ഉണ്ടാകും സംശയങ്ങൾ. തുടക്കം ചികിത്സയും ശില്പശാലയും ആകാം എന്ന് തോന്നുന്നു. Common elements or diversity എന്തൊക്കെ എന്നും philosophical base എന്താണെന്നും ഒക്കെ ആലോചിക്കമല്ലോ. അത് കുഴപ്പമില്ലാതെ പോകുമ്പോൾ പഠനപരിപാടിയും മുന്നോട്ട് കൊണ്ടുപോവാമല്ലോ. ആരായിരിക്കും പഠിതാക്കൾ എന്നതും ആലോചിക്കണം. അറിവിന് വേലി കെട്ടണം എന്നല്ല. When we can't prevent exploitation of their knowledge, how can we assure them the positive utilization or dissemination of their knowledge. ആയുർവേദ ഡോക്ടർമാരടക്കം ആദിവാസി വൈദ്യ കൂട്ടുകൾ അടിച്ച് മാറ്റുന്നുണ്ടല്ലോ. This is my thoughts on the subject.
ശശി :
ആദിവാസി വൈദ്യത്തെ അവരുടെ സാംസ്‌കാരിക പശ്ചാത്തലത്തിൽ മനസിലാക്കുന്നതിന് വേണ്ട ഒരു ശ്രമം ആവശ്യമാണെന്ന് തോനുന്നു. ഇന്ന് ചുരുങ്ങിയത് ആരോഗ്യരക്ഷക്കുവേണ്ടി പൊതുസമൂഹത്തിലെ ചിലരെങ്കിലും ആദിവാസികളെ ശരണം പ്രാപിക്കുന്നത് ഒട്ടും ഒരപൂർവ്വതയല്ല. അതിന് വേണ്ടിയുള്ള സഹായങ്ങളൊരുക്കാൻ സർക്കാർ സംവിധാനങ്ങളുമുണ്ട്.
ആദിവാസികളെ ഉന്മൂലനം ചെയ്തുകൊണ്ട് സമ്പന്നരായവർ തന്നെയാകും ഒരുപക്ഷേ അവരുടെ 'പ്രാകൃത വൈദ്യവിദ്യ'കൊണ്ട് ജീവൻ രക്ഷിക്കാനോടിയെത്തുന്നത്. അതൊരു വിരോധാഭാസം തന്നെയാണ്. ആധുനിക, പരിഷ്കൃത, പുരോഗമന, ശാസ്ത്രീയ, യുക്തിവാദ, വരേണ്യ, വികസനവാദ, നാഗരിക പ്രമാണിവർഗ്ഗത്തിന്റെ (ആദിവാസി ഉന്മൂലനക്കാരുടെ) ആദിവാസിപ്രേമ നാടകത്തിന്റെ ചതിക്കുഴികളെക്കുറിച്ച് ആദിവാസികൾ ബോധവാന്മാരാണോ എന്നറിയില്ല. അറിഞ്ഞാൽത്തന്നെ നിലനിൽപ്പിന്റെ സമ്മർദ്ദങ്ങളെയും പ്രേരണകളെയും തടുക്കാനായെന്ന് വരില്ല. അതും മറ്റൊരു വിരോധാഭാസം തന്നെയാണ്. രക്ഷാകർതൃത്വത്തിന്റെയും സാഹോദര്യ സഹവർത്തനത്തിന്റെയും ഉദാരവഴികളിലും ചതിക്കുഴികൾ കാണാം.
ഇങ്ങനെയുള്ള അപകട സാധ്യതകളെ മറികടന്നുകൊണ്ട് ആദിവാസി സംസ്കൃതിയെ അറിയാനും പരിഗണിക്കാനും കഴിയുന്നതിന്റെ മാർഗ്ഗങ്ങളെന്താകും?
ആദിവാസി അവശതകളെയും
ഗതികേടുകളെയും കുറിച്ച് പറഞ്ഞ് അവരെ ഉപയോഗപ്പെടുത്തി ചൂഷണം ചെയ്തുകൊണ്ടുള്ള ജീവകാരുണ്യ പ്രവർത്തനത്തിന്റെതല്ലാത്ത വഴികളെന്താണ്?
ഇങ്ങനെയുള്ള പ്രശ്നങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു സ്വയം വിമർശനാത്മകമായ രീതിയിൽ ആദിവാസികളുമായുള്ള സമ്പർക്കവും ഇടപഴകലുകളും സാധ്യമാണോ?
കേരളത്തിന്റെ സവിശേഷമായ ആദിവാസി മേഖലയായ പശ്ചിമഘട്ട പശ്ചാത്തലത്തിൽ പാരിസ്ഥിതിക ദുർബലതയും അധിവേശ, കുടിയേറ്റ സാംസ്‌കാരിക വ്യപസ്ഥാപനവും ഉണ്ടാക്കിയ പ്രതിസന്ധികളുമുണ്ട്. അവിടുത്തെ പാരിസ്ഥിതിക തകർച്ചയുടെ ഭീഷണികളെക്കുറിച്ചുള്ള ബോധവും പ്രതിരോധ പ്രവർത്തനങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ പശ്ചിമഘട്ട സംസ്കൃതിയുടെയും വിദ്യാപാരമ്പര്യങ്ങളുടെയും തകർച്ചകൊണ്ടുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് കാര്യമായ ആലോചനകളൊന്നും ഉണ്ടായിട്ടില്ലെന്ന്തന്നെ പറയാം. ആ നിലയിൽ പശ്ചിമഘട്ടവിദ്യകളുടെ സാമൂഹിക സാംസ്‌കാരിക ചരിത്ര പശ്ചാത്തലങ്ങൾ
മനസ്സിലാക്കുന്നതിന്റെ ഭാഗമായി ആദിവാസി വൈദ്യത്തെ കൂടുതൽ
അടുത്തറിയാനുള്ള ശ്രമങ്ങളും ആവശ്യമാകുന്നുണ്ട്.
സാവിത്രി രാജീവൻ :
ആദിവാസികളുടെ ജീവിതോപാധികൾ മാത്രമല്ല അവരുടെ പൈതൃക ങ്ങളും ചൂഷണം ചെയ്യപ്പെടുന്നു. അവരുടെ ഇടയില് നിന്നു തന്നെ അതിനെ ചെറുക്കുന്നവരും സ്വന്തം സംസ്കാരത്തെ respect ചെയ്യുന്നവരും ഉണ്ടായി വരണം. മുഖ്യധാരയിലേക്ക് ലേക്ക് absorbed ആവുക എന്ന ലക്ഷ്യ ത്തി ല് ആകൃഷ്ടരായി പോകാത്ത വര്.
സുരേഷ് കെ.പി:
കേരളത്തിലെ ആദിവാസി വൈദ്യം ആദ്യകാലങ്ങളിൽ അവരുടെ ഊരുകളിൽ മാത്രം നടത്തിയിരുന്നതാണ്. മരുന്നും മന്ത്രവാദവും എന്ന രീതിയിൽ ആയിരുന്നു അത്. പിന്നീട് ഒരു ചികിത്സ എന്ന രീതിയിൽ അത് രൂപപ്പെട്ടു. പക്ഷേ കേരളത്തിലെ ആദിവാസി ഗോത്രങ്ങളുടെ ചികിത്സ രീതിയും മരുന്നിനെ കുറിച്ചുള്ള അറിവു കളും വ്യത്യസ്തമാണ്. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ഗോത്രങ്ങളുടെ ചികിത്സ പലപ്പോഴും ഒറ്റ മൂലി എന്ന രീതിയിലാണ്. എന്നാൽ കാർഷിക വ്യവസ്ഥ അടിസ്ഥാനമാക്കി ജീവിക്കുന്ന കുറിച്ചർ, കുറുമർ എന്നീ വിഭാഗങ്ങളുടെ ചികിത്സാ രീതി നാട്ടുവൈദ്യത്തോട് അടുത്ത് നിൽക്കുന്നതാണ്.
ആദിവാസി അറിവാണോ പ്രയോഗമാണ് എന്ന സംശയം അക്കാദമിക തലത്തിൽ നിലനിൽക്കുന്നു.
ഇന്ന് ആദിവാസി വൈദ്യം പല പ്രതിസന്ധികളിലൂടെ കടന്നു പോകുന്നു. വൈദ്യൻമാരുടെ സംസ്ഥാന തലത്തിലുള്ള ഒരു കോഡിനേഷൻ ഉണ്ട്. അവർ സമൂഹത്തിലെ ചൂഷണങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിട്ടുണ്ട്. പക്ഷെ ആദിവാസിവൈദ്യം സംബന്ധിച്ച് ഗോത്ര സമൂഹത്തിന് അകത്തും പുറത്തും നിന്നുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നു. സർക്കാർ തലത്തിലുള്ള ചില ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. എന്നാൽ അവ വൈദ്യ ക്യാമ്പ്, ചർച്ച എന്നിവയിൽ ഒതുങ്ങി പോകുന്നു.
ആദിവാസി അറിവ് പാരമ്പര്യങ്ങളെക്കുറിച്ചുള്ള ശില്പശാല ഈ മേഖലയിലെ അന്വേഷണങ്ങൾക്ക് ഒരു തുടക്കമാവട്ടെ.
രമേശ്‌ ചെറുകുന്ന് :
ആദിവാസി ചികിത്സാക്യാമ്പ് എന്ന പേരിൽ കണ്ണൂർ ജില്ലയുടെ പല ഗ്രാമങ്ങളിലും അപ്പച്ചൻ വൈദ്യരെ എഴുന്നെള്ളിച്ച് കാശു പിടുങ്ങിയ വിപ്ലവ നേതാക്കളേറെയുണ്ടായിരുന്നു ഇടക്കാലത്ത്. ആരോഗ്യപ്പച്ച പരിചയപ്പെടുത്തിയ ആദിവാസി മൂപ്പനെപ്പോലെ ചൂഷണവിധേയനാക്കാതെ നോക്കാനുള്ള കരുതലെടുത്ത ശേഷേമെ ഇത്തരം നടപടികളിലേക്കെടുത്തു ചാടാവൂ.
ശശി :
തീർച്ചയായും. അതുതന്നെയാകണം പുതിയ ആലോചനാവിഷയം.
ഇങ്ങനെയുള്ള ഓർമ്മപ്പെടുത്തലുകൾകൾക്ക് വളരെ പ്രാധാന്യമുണ്ട്. ആദിവാസികൾ, പാരമ്പര്യവിദ്യക്കാർ നിരന്തരം ചതിക്കപ്പെടുകയാണല്ലോ?
ആദിവാസികളുമായി ഇടപെടുന്നതിന്റെ
പ്രശ്നങ്ങളെക്കുറിച്ചാണ് നമുക്കിവിടെ ആലോചിക്കാനുള്ളത്.
അത് അവർക്ക് എത്രത്തോളം (പ്രത്യക്ഷത്തിലും വിദൂരതയിലും) അപകടരഹിതമാകുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള പരിശോധനയാണ്‌ പ്രധാനം.
ഇപ്പോൾ അവരെ അങ്ങോട്ടുപോയി കൊണ്ടുവന്നതല്ല. നഗരത്തിൽ ഒരു ചികിത്സാകേന്ദ്രം തുടങ്ങാൻ വാടക സ്ഥലം നോക്കിവന്നതാണ്. വാടകക്ക് തരില്ല, സ്ഥലം ഉപയോഗിക്കാമെന്നു പറഞ്ഞു. അങ്ങനെയാണ്‌ ആഴ്ചയിൽ മൂന്ന് ദിവസം രോഗികളെ പരിശോധിക്കുന്നതിന് വേണ്ട സൗകര്യം കാലടിയിൽ ഇരിക്കുന്നത്. എന്തുകൊണ്ടാണവർക്ക് നഗരത്തിലേക്ക് വരേണ്ടിവന്നത്?
മുമ്പ് നഗരക്കാർ അങ്ങോട്ടുപോയി തട്ടിയെടുക്കുകയായിരുന്നല്ലോ? അറിവ് ചോരണമെന്ന വിഷയത്തേക്കാൾ അവർ നേരിടുന്ന ഗതികേടിന്റെ കാര്യങ്ങളുണ്ട്.
അവിടെ എന്ത്, എങ്ങിനെ?
എ. മോഹൻകുമാർ :
എത്ര തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലും താഴേക്ക് താഴേക്ക് പോകാൻ വിധിക്കപ്പെട്ടവർ. നിരന്തരം ചതികൾക്ക് വിധേയമായവർ.കുട്ടികൾ പഠിക്കാൻ സാഹചര്യമുണ്ടായാൽ ചിലപ്പോൾ സ്വന്തം കാര്യം നോക്കാൻ പ്രാപ്തരായേക്കും. ഗീതാനന്ദൻ ആ വഴിക്ക് മുൻകൈ എടുത്തു ചിലതു ചെയ്യുന്നുണ്ട് എന്നു തോന്നുന്നു.
ശശി:
അതെ, അവരുടെ രക്ഷകരെന്ന നിലക്കുള്ള ആലോചനകൾക്ക് കാര്യമില്ല.
നഗരത്തിലേക്ക് കുടിയേറാൻ നിർബന്ധിക്കപ്പെടുന്നവർക്ക്, അപരിചിതത്വം, ഭയപ്പാട്, ചൂഷണം ചെയ്യപ്പെടുന്ന തോന്നൽ, അസ്വസ്ഥത, സംഘർഷം എന്നിവയൊന്നും ഇല്ലാതെ അവരുടെ സ്ഥലത്ത് ജീവിക്കുന്ന ലാഘവത്തോടെ, സ്വന്തം തീരുമാനത്തോടെ ജീവിക്കാൻ, പ്രവർത്തിക്കാൻ കഴിയുന്ന എന്തെങ്കിലും സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൊണ്ട് കാര്യമുണ്ടാകുമോ?
രാധ മാലാട്ടിരി :
ഗതൃന്തരമില്ലാതെ കാട്ടിലെ ആനകൾ നാട്ടിലേക്ക് വരുന്നതിന് സമാനമാണ് ആദിവാസി സമൂഹത്തിൻറെ നഗരവാസികളുടെ സ്‌വാധീനത്തിന് അടിമപ്പെടലും. ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന അവരുടെ വൈദൃം കാത്ത് സൂക്ഷിക്കാൻ വേണ്ട പ്രകൃതി വിഭവങ്ങൾ പോലും ഇന്നനൃമാണ്. അവരുടെ സംസ്കാരവും വൈദൃവും അവർ അനുഭവിക്കുന്ന ചൂഷണവും സമ്മർദങ്ങളും നിസ്സഹായാവസ്ഥയും അവരിൽ നിന്നറിയാനുള്ള ശ്രമങ്ങൾ ആവശൃവും പ്രശംസ അർഹിക്കുന്നതുമാണ്.
ഡോ സൂരജ് :
ലഭ്യമായ അറിവുകളുടെ സമാഹരണം എത്രയും പ്രധാനം തന്നെ.
ശശി :
ആദിവാസികളുടെ അറിവ് സമാഹരിക്കുന്നതിനേക്കാൾ അവർക്ക് അവരുടെ അറിവുകൾ ഉപയോഗിച്ച് നിലനിർത്താനുള്ള സാഹചര്യം ഉണ്ടാവേണ്ടതുണ്ടെന്ന് തോനുന്നു.
ഡോ സൂരജ് :
വൈദ്യത്തിന്റെ ഒരുവിധ അറിവും നഷ്ടപ്പെട്ടുപോകാതെ പൊതുസമൂഹത്തിന് ഉപകാരപ്പെടേണ്ടതാണ്. ഒരു ആയുർവേദ ഡോക്ടർ എന്നനിലക്കാണ് അങ്ങിനെ പറഞ്ഞത്. ശരിയാണ്, ഒരു സാമൂഹിക പ്രവർത്തകന്റെ കാഴചപ്പാടിൽ നിന്ന് നോക്കുമ്പോൾ ആദിവാസി സമൂഹത്തിന്റെ നിലനിൽപിന് അവരുടെ അറിവുകൾ അവർക്കിടയിൽത്തന്നെ സംരക്ഷിക്കപ്പെടേണ്ടതാണ്. അതിന് അവർ ശാക്തീകരിക്കപ്പെടേണ്ടതുണ്ട്. എല്ലാം കാലത്തും അവർ സംരക്ഷിക്കപ്പെടേണ്ടവരായി കാണാനാവില്ല. അതിന് അവർക്ക് സ്വയം ശാക്തീകരിക്കപ്പെടാൻ പുറത്തുള്ളവർക്ക് കഴിഞ്ഞേക്കും. അതേ സമയം ഇന്നത്തെ ഏകലോക അധിപത്യത്തിന്റെ കാലത്ത് അതിനെതിരായിട്ട് തദ്ദേശീയമായ ആയുർവേദ, സിദ്ധ, ആദിവാസി വൈദ്യ അറിവുകൾ സംരക്ഷിക്കപ്പെടുകയും വേണം. ആ നിലയിലാണ് അറിവിന്റെ സംരക്ഷണത്തെ പ്രധാനമായി കാണണമെന്ന് പറഞ്ഞത്. വലിയ വലിയ ആഗോള കുത്തകകളാണ് ഇന്ന് ആഹാരം, ആരോഗ്യം, വൈദ്യം തുടങ്ങിയ അറിവുകളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നത്. സൂക്ഷ്മതലത്തിൽ അഭിപ്രായവ്യത്യാസങ്ങൾ കാണാമെങ്കിലും പൊതുവായ ധാരാളം യോജിപ്പുകൾ ഉള്ളവർക്കും ഒരുമിച്ചുകൊണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് പ്രവർത്തിക്കാവുന്നതാണ്. ആ നിലയിൽ ഇപ്പോഴത്തെ ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാവട്ടെ എന്ന് ആശംസിക്കുന്നു.
Sajay Jose:
Its positive but also ironic that adivasi vaidyam is drawing attention, and perhaps even enjoying a revival of sorts on social media etc. This venturing out of an adivasi vaidyan into an urban space to set up practice may be seen in this context. Regarding the workshop, as with any traditional knowledge system practiced in conformity to certain rules and taboos, which may seem unnecessarily rigid or outdated to us, as outsiders intervening in such a tradition, we must look in to the possibility of (and be mindful of) something being lost or damaged in the process of such an exposure, and not reject such concerns, if any, out of hand.
വിശദവിവരങ്ങൾക്ക് :
#9447262817