Tuesday, January 31, 2023
VAIDYAVIDYA SAMVADAM വിഷ വൈദ്യവിദ്യാ സംവാദം
പാരമ്പര്യ വൈദ്യവിദ്യാ സംവാദം
പ്രമുഖ വിഷചികിത്സകൻ
ശ്രീ മന്മഥൻ വൈദ്യനുമായി അനൗപചാരിക
വർത്തമാനത്തിനായി നിലമ്പൂരിലേക്ക്.
2023 ഫെബു 11ന്
സ്ഥലം: അഗസ്ത്യാശ്രമം, നെല്ലിക്കുത്ത് ബസ്സ് സ്റ്റോപ്പ്, വഴിക്കടവ്
സമയം: 9 മുതൽ 4 വരെ
ഗുരുക്കന്മാരെ തേടിപ്പോകൽ പരിപാടിയുടെ ഭാഗമായാണ് ഈ സംവാദയാത്ര.മുൻമ്പ് നമ്മുടെ ഓരോ ഗ്രാമത്തിലും വിഷാരികൾ ഉണ്ടായിരുന്നത് ഇന്ന് അപൂർവ്വമായ കാഴ്ചയായിട്ടുണ്ട്. അങ്ങനെയൊരു ഗുരുവിനെ നേരിൽ കണ്ട് വർത്തമാനം പറയാൻ ഒരവസരം ഒരുക്കുകയാണ്.
(പ്രവേശനം നിയന്ത്രിതം)
വിശദവിവരങ്ങൾക്ക്:
# 9495008151
ഇന്ന് നമ്മുടെ നാട്ടിൽനിന്ന് അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഒരു ജനവിദ്യാ പാരമ്പര്യമാണല്ലോ വിഷചികിത്സയുടേത്.
വിഷവൈദ്യത്തെ പാമ്പ്കടിയുമായിമാത്രം ബന്ധപ്പെടുത്തിക്കൊണ്ടാണ് പ്രധാനമായും കാണുന്നത്.
പാമ്പും മറ്റ് വിഷജീവികളും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് എന്തിന് ഇങ്ങനെയൊരു ചികിത്സയെന്ന ചോദ്യവുമുണ്ടായേക്കാം. എന്നാൽ വായു, ജലം, മണ്ണ്, മരുന്നുകൾ, ആഹാരം, പാനീയം എന്നിവയെല്ലാം തികച്ചും വിഷമയമാക്കപ്പെട്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ വിഷചികിത്സയുടെ മറ്റുവിധത്തിലുള്ള പ്രാധാന്യം വളരെയേറെയാണ്.
പലവിധ വിഷബാധയെ തുടർന്നുണ്ടാകുന്ന തൊക്കുരോഗ ചികിത്സകൾ വിഷവൈദ്യ പാരമ്പര്യത്തിന്റെ ഭാഗമായുണ്ട്.
വിഷപ്രധാനങ്ങളായ സസ്യധാതുക്കളെ ശുദ്ധിചെയ്തെടുത്ത് ജീവദായകമായ മരുന്നുകളും ആഹാരങ്ങളും ഉണ്ടാക്കുന്ന അതിസമ്പന്നമായ പാരമ്പര്യ ആരോഗ്യരക്ഷാ വിദ്യകൾ ഇവിടെ ഉണ്ടായിരുന്നു. വളരെ അപൂർവ്വമായി അവശേഷിക്കുന്ന അത്തരം വിദ്യകളെ പുതിയ കാലത്തിന്റെ ആവശ്യത്തിനൊത്ത് വീണ്ടെടുക്കേണ്ടതിനെ മുൻനിറുത്തിയുള്ള ആലോചനകളിൽ ഏർപ്പെടാനാണ് ഈ ശില്പശാലയിൽ ഉദ്ദേശിക്കുന്നത്.
ദൂതലക്ഷണം പോലുള്ള വളരെ സങ്കീർണ്ണമായ രീതികൾ അവലംബിച്ചുള്ള ചികിത്സാക്രമങ്ങൾ ഉൾപ്പെടുന്ന ഈ വൈദ്യവിദ്യയുടെ പരിശീലനത്തിന് ഗൗരവമായ സമീപനം ആവശ്യമാണ്.
വൈദ്യൻമാരും മറ്റ് ബന്ധപ്പെട്ടവരും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടുള്ളആലോചനകൾ നടക്കുന്നതാണ്.
തിമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ചികിത്സകരും വിദഗ്ദരും പങ്കെടുക്കുന്നുണ്ട്.
അടുത്തുതന്നെ തുടങ്ങുന്ന പാരമ്പര്യ വിഷചികിത്സയിൽ ദീർഘകാല പരിശീലന പരിപാടിയുടെ മുന്നോടിയായാണ് ഈ ശില്പശാല നടക്കുന്നത്.
പിള്ളതാങ്ങി പൊത്തകത്തിന്റെ ആഭിമുഖ്യത്തിൽ ദീർഘകാല തമിഴ് സിദ്ധമരുത്വ പ്രായോഗിക പരിശീലനവും ആസൂത്രണം ചെയ്തുവരുന്നുണ്ട്.
.........
പിള്ളതാങ്ങി പൊത്തകം
ചോമ്പാല, വടകര.
www.pillathaangi.blogspot.com
www.pillathaangi.com
# 9447262817
Subscribe to:
Posts (Atom)