Sunday, October 9, 2022

വിഷവൈദ്യ ശില്പശാല

               വിഷവൈദ്യ ശില്പശാല

               22-23 ഒക്ടോബർ 2022

                           ...................

                      പിള്ളതാങ്ങി

            (അതിജീവന വിദ്യാകേന്ദ്രം), 

                മാണിക്കമംഗലം, കാലടി.

                              ...........

ഇന്ന് നമ്മുടെ നാട്ടിൽനിന്ന് അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഒരു ജനവിദ്യാ പാരമ്പര്യമാണല്ലോ വിഷചികിത്സയുടേത്. 

വിഷവൈദ്യത്തെ പാമ്പ്കടിയുമായിമാത്രം ബന്ധപ്പെടുത്തിക്കൊണ്ടാണ് പ്രധാനമായും കാണുന്നത്.

 പാമ്പും മറ്റ് വിഷജീവികളും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് എന്തിന് ഇങ്ങനെയൊരു ചികിത്സയെന്ന ചോദ്യവുമുണ്ടായേക്കാം. എന്നാൽ വായു, ജലം, മണ്ണ്, മരുന്നുകൾ, ആഹാരം, പാനീയം എന്നിവയെല്ലാം തികച്ചും വിഷമയമാക്കപ്പെട്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ വിഷചികിത്സയുടെ മറ്റുവിധത്തിലുള്ള പ്രാധാന്യം വളരെയേറെയാണ്.

 പലവിധ വിഷബാധയെ തുടർന്നുണ്ടാകുന്ന തൊക്കുരോഗ ചികിത്സകൾ വിഷവൈദ്യ പാരമ്പര്യത്തിന്റെ ഭാഗമായുണ്ട്. 

 വിഷപ്രധാനങ്ങളായ സസ്യധാതുക്കളെ ശുദ്ധിചെയ്തെടുത്ത് ജീവദായകമായ മരുന്നുകളും ആഹാരങ്ങളും ഉണ്ടാക്കുന്ന അതിസമ്പന്നമായ പാരമ്പര്യ ആരോഗ്യരക്ഷാ വിദ്യകൾ ഇവിടെ ഉണ്ടായിരുന്നു. വളരെ അപൂർവ്വമായി അവശേഷിക്കുന്ന അത്തരം വിദ്യകളെ പുതിയ കാലത്തിന്റെ ആവശ്യത്തിനൊത്ത് വീണ്ടെടുക്കേണ്ടതിനെ മുൻനിറുത്തിയുള്ള ആലോചനകളിൽ ഏർപ്പെടാനാണ്  ഈ ശില്പശാലയിൽ ഉദ്ദേശിക്കുന്നത്.

 ദൂതലക്ഷണം പോലുള്ള വളരെ സങ്കീർണ്ണമായ രീതികൾ അവലംബിച്ചുള്ള ചികിത്സാക്രമങ്ങൾ ഉൾപ്പെടുന്ന ഈ വൈദ്യവിദ്യയുടെ പരിശീലനത്തിന് ഗൗരവമായ സമീപനം ആവശ്യമാണ്. 

 വൈദ്യൻമാരും മറ്റ് ബന്ധപ്പെട്ടവരും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടുള്ളആലോചനകൾ നടക്കുന്നതാണ്.

തിമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള  ചികിത്സകരും വിദഗ്ദരും പങ്കെടുക്കുന്നുണ്ട്.

അടുത്തുതന്നെ തുടങ്ങുന്ന  പാരമ്പര്യ വിഷചികിത്സയിൽ ദീർഘകാല പരിശീലന പരിപാടിയുടെ മുന്നോടിയായാണ് ഈ ശില്പശാല നടക്കുന്നത്.

പിള്ളതാങ്ങി പൊത്തകത്തിന്റെ ആഭിമുഖ്യത്തിൽ  ദീർഘകാല തമിഴ് സിദ്ധമരുത്വ പ്രായോഗിക പരിശീലനവും ആസൂത്രണം ചെയ്തുവരുന്നുണ്ട്.

വിശദവിവരങ്ങൾക്ക്:

www.pillathaangi.com

www.pillathaangi.blogspot.com

#9447262817

[ഇതിൽ പങ്കെടുക്കുന്ന വൈദ്യന്മാരിൽനിന്ന് പാമ്പുകടിക്ക് പുറമെയുള്ള മറ്റ് വിഷബാധകൾക്കും തൊക്ക് രോഗങ്ങൾക്കുമുള്ള വൈദ്യപരിശോധന, അഭിപ്രായമാരായൽ എന്നിവക്കുള്ള (ചികിത്സയല്ല) അവസരം ഉണ്ടാകുന്നതാണ്. അതിന് മുൻകൂട്ടി ബന്ധപ്പെടേണ്ടതാണ്]

.........

പിള്ളതാങ്ങി പൊത്തകം

ചോമ്പാല, വടകര.

സഹകരണം :

* മർമ്മസൂത്രം ട്രസ്റ്റ്‌,

** കോട്ടക്കൽ കണാരൻഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം.