https://m.facebook.com/story.php?story_fbid=5177306055660834&id=100001444718031
കളരിയാവിരൈ ശില്പശാല
കളരിവിദ്യയും തമിഴ് സിദ്ധപാരമ്പര്യവും
പിള്ളതാങ്ങി പോത്തകം എന്നപേരിൽ ജനവിദ്യയുടെ പ്രചാരണത്തിന് വേണ്ടിമാത്രമായി ഒരു പ്രസിദ്ധീകരണശാല ആരംഭിക്കുക്കയാണ്. അതിന്റെ ഭാഗമായി അടുത്തുതന്നെ തമിഴ് സിദ്ധപരമ്പരയിൽപ്പെടുന്ന വൈദ്യ, മർമ്മ, അഭ്യാസാദി വിദ്യകളെക്കുറിച്ചുള്ള നൂറോളം പുസ്തകങ്ങൾ തമിഴ്ൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റംചെയ്ത് (കളരിയാവിരൈ പരമ്പര എന്ന നിലയിൽ) പ്രസിദ്ധീകരക്കാൻ പോകുന്നു. ജനാവിദ്യയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങങ്ങളും തയ്യാറായിവരുന്നു. ഇവക്കുവേണ്ടിയുള്ള ഒരു പത്രിക (ദ്വൈമാസിക)യും തുടങ്ങുകയാണ്. ഇതിന്റെയെല്ലാം ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇപ്പോൾ തയ്യാറായിട്ടുള്ള പത്ത് പുസ്തങ്ങങ്ങളുടെ വിതരണം ഉടൻ ആരംഭിക്കും. അതിന്റെ ഭാഗമായാണ് ഈ ശില്പശാലസംഘടിപ്പിക്കുന്നത്. തമിഴ്സിദ്ധ, കളരിവിദ്യാ പാരമ്പര്യങ്ങളെ പുതുതലമുറക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. 25വയസ്സിന് താഴെയുള്ള 50പഠിതാക്കൾക്കാണ് പ്രവേശനം . ഈ മേഖലയിലെ മുതിർന്ന ഗുരുക്കമാരുമായി തുടക്കക്കാർക്ക് ആശയവിനിമയം നടത്താനും പ്രായോഗിക വിദ്യകൾ പരിശീലിക്കാനുമുള്ള അവസരമുണ്ടാകും. ശ്വാസപ്പനി രോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ രണ്ടുമൂന്നു ഭാഗങ്ങളിൽവെച്ച് പ്രാദേശിക സംഘടകളുമായി സഹകരിച്ചുകൊണ്ട്ശില്പശാലകൾ നടത്താനും ഉദ്ദേശിക്കുന്നുണ്ട്.
വിശദവിവരങ്ങൾക്ക്:
www.pillathaangi.blogspot.com
Email: pillathaangi@gmail.com
#8281525817