Sunday, February 1, 2026
WORKSHOP ON PARAMPARYA VAIDYAM
❤️അടുത്ത പരിപാടി ആസൂത്രണം ❤️
🌲പാരമ്പര്യ വൈദ്യസംഗമം🌲
വിവിധ പാരമ്പര്യ വൈദ്യരീതികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ ഒരു അനൗപചാരികമായ, ചെറിയ രീതിയിലുള്ള ഒരു ഒത്തുചേരൽ പരിപാടി തിരുവനന്തപുരപത്ത് വെച്ച് നടത്താനുദ്ദേശിക്കുകയാണ്.
🌿ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും കൂടിയിരിക്കാവുന്ന നിലക്കാണ് ഉദ്ദേശിക്കുന്നത്.
🌿ഒട്ടും സംഘടനപരമോ വിദ്യാവിനിമയപരോമോ ചികിത്സാ, മരുന്നു നിർമ്മാണ പരിശീലനപരമോ അല്ലാത്ത ആശയവിനിമയമാണ് പ്രതീക്ഷിക്കുന്നത്.
🌿പാരമ്പര്യവൈദ്യമെന്ന് പറഞ്ഞുവരുന്ന എല്ലാം സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട
പൊതുവായ വിഷയങ്ങളെന്തും ആലോചനക്ക് കൊണ്ടുവരാവുന്നതാണ്.
🌿സാമൂഹിക സാംസ്‌കാരിക മേഖലകളിലോ ആരോഗ്യ, വൈജ്ഞാനിക രംഗത്തോ പ്രവർത്തിക്കുന്ന ആർക്കും പങ്കെടുക്കാവുന്ന രീതിയാണുദ്ദേശിക്കുന്നത്.
🌿സിദ്ധവൈദ്യം, ചിന്താമണി വൈദ്യം, നാട്ടുവൈദ്യം, ആദിവാസി വൈദ്യം, ആയുർവ്വേദം, വിഷവൈദ്യം, രാവണ വൈദ്യം, ബാലവൈദ്യം, കണ്ണ് വൈദ്യം, കളരിവൈദ്യം, മർമ്മവൈദ്യം, സമാന്തരവൈദ്യം, ബദൽവൈദ്യം, പ്രകൃതി ചികിത്സ എന്നിങ്ങനെയൊക്കെ പറഞ്ഞുവരുന്ന ആരോഗ്യരക്ഷാ രീതികളെക്കുറിച്ച് പൊതുവായകാര്യങ്ങൾ, കൂട്ടമായിരുന്ന് സല്ലപിക്കാനാകുമോ എന്നാണ് നോക്കുന്നത്.
🌿വർത്തമാനകാല ആരോഗ്യ, വൈദ്യവിദ്യാ
പ്രതിസന്ധികളെ മുൻനിറുത്തിയുള്ള ആലോചനകളുമാണ് ലക്ഷ്യമാക്കുന്നത്.
ഇങ്ങനെയൊരു പരിപാടിയുടെ ആസൂത്രണത്തിൽ, നടത്തിപ്പിൽ സഹകരിക്കാനും പങ്കാളികളാകാനും താല്പര്യമുള്ളവർക്ക് മുൻകൂട്ടി ബന്ധപ്പെടാപെടാവുന്നതാണ്.
🌿അഭിപ്രായ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
4-1-2026
Subscribe to:
Post Comments (Atom)
No comments:
Post a Comment