Thursday, May 21, 2026
പ്രകൃതിജീവനവും പാരമ്പര്യവൈദ്യവും ശില്പശാല
🌹അതിജീവനവിദ്യാ ശില്പശാല🌹
പ്രകൃതിജീവനവും പാരമ്പര്യവൈദ്യവും
30 മെയ് 2026
ജനകീയ ആരോഗ്യോപദേശ കേന്ദ്രം (ആരോഗ്യരക്ഷാ വിചാരാകേന്ദ്രം) ഉണ്ടാക്കുന്നതിനെ മുൻനിറുത്തിയുള്ള ആലോചനകൾ. പ്രകൃതി ചികിത്സകരും പാരമ്പര്യവൈദ്യന്മാരും സമ്മേലിക്കുന്നു.
കളരിവിദ്യാപഠനകേന്ദ്രം
ഹാർബർ റോഡ്
ചോമ്പാല
🌹രാവണമരുത്തുവ ശില്പശാല🌹
ചിന്താമണിവൈദ്യത്തിലെ സുഖാധാരവഴികൾ
മെയ് 31- ജൂൺ 1
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
ആരോഗ്യരക്ഷാ വിചാരാകേന്ദ്രം
(ജനകീയ ആരോഗ്യോപദേശ കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച്)
🌹ശില്പശാല🌹
(draft)
ആരോഗ്യരക്ഷയെ രോഗാവസ്‌ഥ മാത്രമായിക്കണ്ട് ആലോചിക്കേണ്ട ഒരു സാഹചര്യമല്ല ഇന്നുള്ളത്.
രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യമെന്ന നിർവ്വചനം പൂർണ്ണമല്ലന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണെങ്കിലും നമ്മുടെ ആരോഗ്യരക്ഷാചിന്തയും പദ്ധതികളും ഇപ്പോഴും പ്രധാനമായി രോഗത്തെയും വൈദ്യത്തെയും മുൻനിർത്തിയാണ് നിലനിന്നുവരുന്നത്.
അനാരോഗ്യം അല്ലെങ്കിൽ അസുഖാവസ്ഥ രോഗേതരമായ അല്ലെങ്കിൽ മാരകമായ രോഗങ്ങളിലേക്ക് നയിക്കപ്പെടുന്ന ദൈന്യതയായി കാണാവുന്നതാണ്. പ്രത്യക്ഷമായ രോഗമില്ലാത്തപ്പോഴും വ്യക്തികളുടെയും സമൂഹത്തിന്റെയാകത്തന്നെയും കർമ്മനിരതയെ തളർത്തുന്ന അവസ്ഥയാണത്.
അതുകൊണ്ട്, അനാരോഗ്യത്തിന്റെ അല്ലെങ്കിൽ അസുഖാവസ്ഥയുടെ ആകുലതകൾ പ്രകടമായ ദൈന്യതകൾ രോഗത്തെക്കുറിച്ചുമാത്രമായുണ്ടാകേണ്ടതല്ല.
അതുപോലെ, ആരോഗ്യപരിചരണം രോഗചികിത്സയുടേതുമാത്രമായ കാര്യവുമല്ല.
അതായത്, ആരോഗ്യരക്ഷയെന്നത് രോഗമുണ്ടാകുമ്പോൾമാത്രം ചെയ്യേണ്ടതുമല്ല. ആരോഗ്യരക്ഷയെ രോഗം, ആശുപത്രി, വൈദ്യശാസ്ത്രം, വൈദ്യക്കാർ, മരുന്നുനിർമ്മാണക്കാർ, രോഗപരിശോധന തുടങ്ങിയ സവിശേഷമായ സാങ്കേതികവിദ്യകളുടെയും സ്ഥാപനസംവിധാനങ്ങളുടെയും മാത്രമായ കാര്യങ്ങളായി കാണാനാകില്ല.
പ്രത്യക്ഷമായും പരോക്ഷമായും വിവിധ വൈദ്യവ്യവസായ സംവിധാനങ്ങൾക്ക് വിധേയപ്പെട്ട് ജീവിക്കേണ്ട ഗതികേടിലേക്കാണ് ജനങ്ങൾ മുഴുവൻ എത്തപ്പെട്ടിട്ടുള്ളത്.
സാർവ്വത്രീകരിക്കപ്പെട്ട രോഗാതുരതയുടെ പിടിയിൽനിന്നും ബാധ്യതകളിൽനിന്നും മുക്തമാകനാകുന്ന (അതിന്റെ കടന്നാക്രമങ്ങളെ ചെറുതായി പ്രതിരോധിക്കാനെങ്കിലുമാകുന്ന) ഒരു ആരോഗ്യ സ്വാതന്ത്ര്യ ചിന്തയാണ് ഇപ്പോൾ ഏറെ പ്രസക്തമാകുന്നത്.
ഇത്തരം ബോധ്യങ്ങളെ മുൻനിർത്തിക്കൊണ്ട് ആളുകൾക്ക് വ്യക്തിഗതമായ ആരോഗ്യരക്ഷക്കുതകുന്ന വൈദ്യ, വൈദ്യേതരമായ പരിശോധനകളെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചുമുള്ള പ്രാഥമിക
വിവരങ്ങളും സഹായങ്ങളും ലഭ്യമാകുന്ന ആരോഗ്യോപദേശ കേന്ദ്രങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇതിനെ ഈ കാലഘട്ടത്തിന്റെ അതിജീവനപരമായ ഒരാവശ്യകതയായിക്കണ്ടുള്ള ജനകീയ മുൻകൈ പ്രവർത്തനങ്ങൾ ആവശ്യമാകുന്നുണ്ട്.
വിഷമയമായ പരിസ്ഥിതി, സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങൾ, കൃഷി-ആഹാരരീതികൾ തുടങ്ങി കുട്ടികളുടെയും സ്ത്രീകളുടെയും കായികക്ഷമത ഉൾപ്പെടെയുള്ള പ്രാഥമികമായ ആരോഗ്യരക്ഷാ ഉപാധികളെക്കുറിച്ചാണ് ആലോചിക്കേണ്ടിവരുന്നത്.
പ്രകൃതി ജീവനം, പ്രകൃതി ചികിത്സ, പ്രകൃതി കൃഷി, പാരമ്പര്യ വൈദ്യം, ഗ്രാമീണ സാംസ്‌കാരിക-ഉപജീവന മാർഗ്ഗങ്ങൾ തുടങ്ങിയ ദിശയിലുള്ള ശ്രമങ്ങളെ ഉപയോഗപ്പെടുത്താനാകുന്ന ആരോഗ്യരക്ഷാ വിചാരാകേന്ദ്രങ്ങൾ സാധ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് ഗുണകരമയേക്കും.
ആരോഗ്യ ദായകമായ ആഹാരം രീതികളെയും ജീവിതശൈലികളെയും പൊതുവായ ആരോഗ്യരക്ഷാ മാർഗ്ഗങ്ങളായി നിർദേശിക്കപ്പെടുന്നത് ഇവിടുത്തെ പാരമ്പര്യ വൈദ്യക്രമങ്ങളിലും ബന്ധപ്പെട്ട ഗ്രന്ഥങ്ങളിലും ധാരാളം കാണുന്നുണ്ട്. എന്നാൽ വാണിജ്യ നോട്ടത്തോടെമാത്രം അവ കൈകാര്യം ചെയ്യപ്പെടുന്നതുവഴി അത്തരം കാര്യങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാകാതെ പോകുന്നുണ്ട്.
ഇക്കാലത്ത് പ്രകൃതി ചികിത്സ (പ്രകൃതിജീവനം) എന്ന് വിളിക്കപ്പെടുന്ന ആരോഗ്യപരിചരണരീതിയുടെ ഭാഗമായി വരുന്ന പലകാര്യങ്ങളും അങ്ങനെയുള്ളതാണെന്ന്കാണാം.
ആ നിലക്കുനോക്കുമ്പോൾ പല പാരമ്പര്യ വൈദ്യങ്ങളിലെയും ആരോഗ്യരക്ഷാ രീതികളുടെ തുടർച്ച പ്രധാനമായും നിലനിർത്തിവരുന്നത് പ്രകൃതിജീവന പ്രസ്ഥാനങ്ങളിലൂടെയാണെന്ന് പറയാനാകുമെന്ന് തോനുന്നു.
അതിന്റെ വെളിച്ചത്തിൽ, ആഹാരം, വിശ്രമം, വ്യായാമം, വിനോദം, സംസാരം തുടങ്ങിയ പ്രാഥമിക തലത്തിലുള്ള ആരോഗ്യസ്ഥിതി-വിശകലനങ്ങൾ സാധ്യമാകുന്ന കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്..
ഇങ്ങനെയോരു സംരംഭത്തെക്കുറിച്ച് ആലോചിക്കാൻ താല്പര്യമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നു.
നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
Wednesday, May 13, 2026
On Socio-Cultural Rights of Community Knowledge Practices
ജനവിദ്യയുടെ സാമൂഹിക സാംസ്‌കാരിക
അവകാശങ്ങളെക്കുറിച്ച്
On Socio-Cultural Rights of Community Knowledge Practices
(സംഭാഷണ സംഗ്രഹം)
2026 മെയ് 13 ന്
അടിസ്ഥാനതല ഉദ്പാദന പ്രക്രിയകളിലുള്ള ജനപങ്കാളിത്തത്തെയും അവരുടെ അറിവ് പാരമ്പര്യങ്ങളെയും തുടച്ചുമാറ്റിക്കൊണ്ട് അടിച്ചേൽപ്പിക്കപ്പെടുന്നതാണ് ഇന്നത്തെ ശാസ്ത്ര -സാങ്കേതികാധിഷ്ഠിതമായ വികസന പദ്ധതികളും വിദ്യാഭ്യാസ പരിപാടികളും.
അതിന്റെ പ്രത്യക്ഷ ഇരകളായിത്തീരുന്നത്
പരമ്പരാഗത ഉദ്പാദന മേഖലയിലുള്ളവരാണ്. ആധുനികതയുടെ ചവറ്റുകൊട്ട സിദ്ധാന്തപ്രകാരം ഉന്മൂലനം ചെയ്യപ്പെടേണ്ട ജനവിദ്യകൾ ഏറെ വികൃതമായ നിലകളിലെങ്കിലും നിലനിന്നുവരുന്ന ഒരു സമൂഹമാണ് നമ്മുടേത്. എന്നാൽ അത്തരം അറിവുപാരമ്പര്യങ്ങൾക്ക് അവയുടേതായ നിലയിൽ നിലനിൽക്കാനും വികസിക്കാനും കഴിയാത്ത നിയമപരമായ വിലക്കുകളും അടിച്ചമർത്തലുകളും ശക്തമായി തുടരുന്നുണ്ട്. ഒപ്പംതന്നെ അവയിൽ പലതിനെയും ചൂഷണത്തിനുവേണ്ട അസംസ്കൃതമായി ഉപയോഗപ്പെടുത്തുന്ന വൈജ്ഞാനിക, വികസന പദ്ധതികൾക്ക് വലിയ മാന്യതയും പരിഗണനയും കൽപ്പിക്കപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായി ജനവിദ്യയെ ശാസ്ത്രീയമാക്കി ന്യായീകരിക്കുന്നതിനുവേണ്ട ഗവേഷണ-വ്യാഖ്യാനങ്ങളും ചരിത്രനിർമ്മിതികളുമാണ് വിദ്യാഭ്യാസ, സാംസ്‌കാരികമേഖലകളിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഇവിടെ പഠനവിഷയങ്ങളും ഗവേഷകരും തമ്മിലുണ്ടാകേണ്ട സമർപ്പണബന്ധമല്ല കാണാനാകുന്നത്. അതിനെ അസാധ്യമാക്കുന്ന "രീതിശാസ്ത്ര പദ്ധതികളുടെ" അധീശത്വമാണ് നമ്മുടെ ബൗദ്ധികതയിലുള്ളത്. അതിജീവനത്തിന്റെ ജനകീയ സ്രോതസ്സുകളായ ജനവിദ്യാപാരമ്പര്യളുടെ മൗലികമായ വ്യക്തിത്വത്തെ നിരാകരിക്കുന്ന ആശയലോക-സമ്പദ്ഘടനയെ തിരിച്ചറിയേണ്ടതുണ്ട്. അത്തരം അറിവധികാരഘടനകൾ
അറിവവകാശബോധത്തിൽ നിന്നുകൊണ്ട് പ്രതിരോധിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
പരിഷ്കാരത്തിന്റെയും പുരോഗമനത്തിന്റെയും പേരിൽ അമർച്ചചെയ്യപ്പെടുന്ന ഉദ്പാദനവിദ്യകളെ തന്നെയാണ് ജനവിദ്യകളായി കാണാവുന്നത്.
അതുകൊണ്ട്,
ജനവിദ്യ ഉപജീവനമായി സ്വീകരിച്ചുവരുന്ന അറിവുജീവിത സമൂഹങ്ങളുടെ അതിജീവനം സാധ്യമാക്കുന്ന
ആശയസംവാദങ്ങളും പ്രവർത്തനങ്ങളും
വികസിപ്പിക്കപ്പെടേണ്ടതുമുണ്ട്.
പി കെ ശശിധരൻ
9447262817
Tuesday, May 5, 2026
WORKSHOP ON HEALTH CARE CONSULTATIONS
ആരോഗ്യരക്ഷാ വിചാരാകേന്ദ്രം
(ജനകീയ ആരോഗ്യോപദേശ കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച്)
🌹ശില്പശാല ആസൂത്രണം🌹
(draft)
ആരോഗ്യരക്ഷയെ രോഗാവസ്‌ഥ മാത്രമായിക്കണ്ട് ആലോചിക്കേണ്ട ഒരു സാഹചര്യമല്ല ഇന്നുള്ളത്.
രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യമെന്ന നിർവ്വചനം പൂർണ്ണമല്ലന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണെങ്കിലും നമ്മുടെ ആരോഗ്യരക്ഷാചിന്തയും പദ്ധതികളും ഇപ്പോഴും പ്രധാനമായി രോഗത്തെയും വൈദ്യത്തെയും മുൻനിർത്തിയാണ് നിലനിന്നുവരുന്നത്.
അനാരോഗ്യം അല്ലെങ്കിൽ അസുഖാവസ്ഥ രോഗേതരമായ അല്ലെങ്കിൽ മാരകമായ രോഗങ്ങളിലേക്ക് നയിക്കപ്പെടുന്ന ദൈന്യതയായി കാണാവുന്നതാണ്. പ്രത്യക്ഷമായ രോഗമില്ലാത്തപ്പോഴും വ്യക്തികളുടെയും സമൂഹത്തിന്റെയാകത്തന്നെയും കർമ്മനിരതയെ തളർത്തുന്ന അവസ്ഥയാണത്.
അതുകൊണ്ട്, അനാരോഗ്യത്തിന്റെ അല്ലെങ്കിൽ അസുഖാവസ്ഥയുടെ ആകുലതകൾ പ്രകടമായ ദൈന്യതകൾ രോഗത്തെക്കുറിച്ചുമാത്രമായുണ്ടാകേണ്ടതല്ല.
അതുപോലെ, ആരോഗ്യപരിചരണം രോഗചികിത്സയുടേതുമാത്രമായ കാര്യവുമല്ല.
അതായത്, ആരോഗ്യരക്ഷയെന്നത് രോഗമുണ്ടാകുമ്പോൾമാത്രം ചെയ്യേണ്ടതുമല്ല. ആരോഗ്യരക്ഷയെ രോഗം, ആശുപത്രി, വൈദ്യശാസ്ത്രം, വൈദ്യക്കാർ, മരുന്നുനിർമ്മാണക്കാർ, രോഗപരിശോധന തുടങ്ങിയ സവിശേഷമായ സാങ്കേതികവിദ്യകളുടെയും സ്ഥാപനസംവിധാനങ്ങളുടെയും മാത്രമായ കാര്യങ്ങളായി കാണാനാകില്ല.
പ്രത്യക്ഷമായും പരോക്ഷമായും വിവിധ വൈദ്യവ്യവസായ സംവിധാനങ്ങൾക്ക് വിധേയപ്പെട്ട് ജീവിക്കേണ്ട ഗതികേടിലേക്കാണ് ജനങ്ങൾ മുഴുവൻ എത്തപ്പെട്ടിട്ടുള്ളത്.
സാർവ്വത്രീകരിക്കപ്പെട്ട രോഗാതുരതയുടെ പിടിയിൽനിന്നും ബാധ്യതകളിൽനിന്നും മുക്തമാകനാകുന്ന (അതിന്റെ കടന്നാക്രമങ്ങളെ ചെറുതായി പ്രതിരോധിക്കാനെങ്കിലുമാകുന്ന) ഒരു ആരോഗ്യ സ്വാതന്ത്ര്യ ചിന്തയാണ് ഇപ്പോൾ ഏറെ പ്രസക്തമാകുന്നത്.
ഇത്തരം ബോധ്യങ്ങളെ മുൻനിർത്തിക്കൊണ്ട് ആളുകൾക്ക് വ്യക്തിഗതമായ ആരോഗ്യരക്ഷക്കുതകുന്ന വൈദ്യ, വൈദ്യേതരമായ പരിശോധനകളെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചുമുള്ള പ്രാഥമിക
വിവരങ്ങളും സഹായങ്ങളും ലഭ്യമാകുന്ന ആരോഗ്യോപദേശ കേന്ദ്രങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇതിനെ ഈ കാലഘട്ടത്തിന്റെ അതിജീവനപരമായ ഒരാവശ്യകതയായിക്കണ്ടുള്ള ജനകീയ മുൻകൈ പ്രവർത്തനങ്ങൾ ആവശ്യമാകുന്നുണ്ട്.
വിഷമയമായ പരിസ്ഥിതി, സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങൾ, കൃഷി-ആഹാരരീതികൾ തുടങ്ങി കുട്ടികളുടെയും സ്ത്രീകളുടെയും കായികക്ഷമത ഉൾപ്പെടെയുള്ള പ്രാഥമികമായ ആരോഗ്യരക്ഷാ ഉപാധികളെക്കുറിച്ചാണ് ആലോചിക്കേണ്ടിവരുന്നത്.
പ്രകൃതി ജീവനം, പ്രകൃതി ചികിത്സ, പ്രകൃതി കൃഷി, പാരമ്പര്യ വൈദ്യം, ഗ്രാമീണ സാംസ്‌കാരിക-ഉപജീവന മാർഗ്ഗങ്ങൾ തുടങ്ങിയ ദിശയിലുള്ള ശ്രമങ്ങളെ ഉപയോഗപ്പെടുത്താനാകുന്ന ആരോഗ്യരക്ഷാ വിചാരാകേന്ദ്രങ്ങൾ സാധ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് ഗുണകരമയേക്കും.
ആരോഗ്യ ദായകമായ ആഹാരം രീതികളെയും ജീവിതശൈലികളെയും പൊതുവായ ആരോഗ്യരക്ഷാ മാർഗ്ഗങ്ങളായി നിർദേശിക്കപ്പെടുന്നത് ഇവിടുത്തെ പാരമ്പര്യ വൈദ്യക്രമങ്ങളിലും ബന്ധപ്പെട്ട ഗ്രന്ഥങ്ങളിലും ധാരാളം കാണുന്നുണ്ട്. എന്നാൽ വാണിജ്യ നോട്ടത്തോടെമാത്രം അവ കൈകാര്യം ചെയ്യപ്പെടുന്നതുവഴി അത്തരം കാര്യങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാകാതെ പോകുന്നുണ്ട്.
ഇക്കാലത്ത് പ്രകൃതി ചികിത്സ (പ്രകൃതിജീവനം) എന്ന് വിളിക്കപ്പെടുന്ന ആരോഗ്യപരിചരണരീതിയുടെ ഭാഗമായി വരുന്ന പലകാര്യങ്ങളും അങ്ങനെയുള്ളതാണെന്ന്കാണാം.
ആ നിലക്കുനോക്കുമ്പോൾ പല പാരമ്പര്യ വൈദ്യങ്ങളിലെയും ആരോഗ്യരക്ഷാ രീതികളുടെ തുടർച്ച പ്രധാനമായും നിലനിർത്തിവരുന്നത് പ്രകൃതിജീവന പ്രസ്ഥാനങ്ങളിലൂടെയാണെന്ന് പറയാനാകുമെന്ന് തോനുന്നു.
അതിന്റെ വെളിച്ചത്തിൽ, ആഹാരം, വിശ്രമം, വ്യായാമം, വിനോദം, സംസാരം തുടങ്ങിയ പ്രാഥമിക തലത്തിലുള്ള ആരോഗ്യസ്ഥിതി-വിശകലനങ്ങൾ സാധ്യമാകുന്ന കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
ആരോഗ്യരക്ഷയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപങ്ങങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള പങ്കാളിത്തത്തോടെ മാത്രമേ ഇത്തരമൊരു പ്രവർത്തനം ഫലപ്രദമായി നടത്താനാവുകയുള്ളൂ.
വെറുമൊരു സേവനസംരംഭമെന്നതിലുപരി പൊതുജനാരോഗ്യ കാഴ്ചപ്പാടുകളും പ്രായോഗിക രീതികളും ആവശ്യമായേക്കാം.
ഇങ്ങനെയോരു സംരംഭത്തെക്കുറിച്ച് ആലോചിക്കാൻ താല്പര്യമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നു.
നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
Saturday, May 2, 2026
BODYMIND WORKSHOP - topics for discussion
മെയ്യ്ക്കണ്ണു
ശില്പശാല
25-26 ഏപ്രിൽ 2026
ആലോചനാ വിഷയങ്ങൾ
* കളരിവിദ്യാ പാരമ്പര്യത്തിലുള്ള ഒരു മൊഴിവഴക്കമായ
'മെയ്യ് കണ്ണാകുക' എന്നതിന്റെ അർത്ഥ, ആശയ, പ്രയോഗ പരിസരങ്ങൾ എന്തോയാണ്?
* 'മെയ്യ് കണ്ണാകുക' എന്ന ആശയത്തെ
മനസ്സിലാക്കിവരുന്ന വിവിധ രീതികൾ എന്തോയാണ്?
* കളരിവിദ്യാ പാരമ്പര്യത്തിൽ അതിനെക്കുറിച്ചുള്ള അറിവുകൾ (വായ്മൊഴികൾ, ഐതിഹ്യങ്ങൾ, സിദ്ധാന്തങ്ങൾ, അനുഭവങ്ങൾ, ചരിത്രവസ്തുതകൾ) എന്തെല്ലാമാണ്?
* കായികാഭ്യാസ പരിശീലനത്തിന്റെ ലക്ഷ്യബോധത്തെ സൂചിപ്പിക്കുന്ന, ഒരു നിഷ്കർഷയായ ഈ മൊഴിവഴക്കത്തിന് മുമ്പുള്ളത്ര പ്രാധാന്യം ഇപ്പോൾ കൽപ്പിക്കപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ എപ്പോഴൊക്കെയാണ് അതിനെക്കുറിച്ച് പറയാറുള്ളത്? പ്രാധാന്യം കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണമെന്താകും?
* കളരി പാരമ്പര്യത്തിൽപ്പെടാത്ത മറ്റേതെങ്കിലും കായികഭ്യാസത്തിൽ, കായിക പരിശീലനത്തിൽ ഇങ്ങനെയോ, അല്ലെങ്കിൽ സമാനമായതോ ആയ നിഷ്കർഷയുണ്ടോ?
* മെയ്യ് കണ്ണാകുകയെന്ന് പറയുന്നതിൽ 'മെയ്യ്ക്കണ്ണ്' എന്ന ആശയം ഉള്ളടങ്ങുന്നുണ്ടോ? അതായത്, മെയ്യ് കണ്ണാകുകയെന്ന് പറയുന്നതും മെയ്യ്ക്കണ്ണ് എന്നുപറയുന്നതും വ്യത്യസ്തമാണോ?
* മെയ്യ്ക്കണ്ണ് എന്നതിനെ മനക്കണ്ണ് എന്നനിലക്കാണോ കാണാവുന്നത്? ഒരു ഇന്ദ്രിയ സമാനമായാണോ അല്ല ഒരു മാനസികാവസ്ഥയായാണോ അതിനെ കാണുന്നത്?
* മെയ്യ്ക്കണ്ണ് എന്ന് പറയുമ്പോൾ 'ശരീരം', 'മനസ്സ്' എന്ന രീതിയിൽ വേർതിരിച്ചുകാണുന്ന പതിവുരീതിക്ക് ഉപരിയാകുന്നുണ്ടോ? ശരീരത്തിനുതന്നെ മനസ്സാകനാകയാണെങ്കിൽ അവതമ്മിൽ മൗലികമായ വേർതിരിവില്ലന്നാണോ സൂചന?
* മെയ്യ് കണ്ണാകുകയെന്നത് കായികഭ്യാസംകൊണ്ടുമാത്രം സ്വായത്തമാകുന്ന ഒരു സിദ്ധിയാണെന്നാണോ ഉദ്ദേശിക്കപ്പെടുന്നത്?
* അഭ്യാസ ശേഷിയല്ലാതെ മറ്റെന്തെങ്കിലും സിദ്ധി അതുകൊണ്ടുണ്ടാകുന്നുണ്ടോ?
* അഭ്യാസ പാരമ്പര്യത്തിലല്ലാതെ മറ്റെവിടെയെങ്കിലും സമാനമായ ആശയത്തെക്കുറിച്ച്, ലക്ഷ്യത്തെക്കുറിച്ച് പറയുന്നുണ്ടോ?
* ഇത് വടക്കൻ കളരിസമ്പ്രദായവുമായി ബന്ധപ്പെട്ടുവരുന്നതാണെന്ന ഒരു കാഴ്ച്ചപ്പാടുണ്ട്. അത് അങ്ങനെതന്നെയാണോ? മറ്റുസമ്പ്രദായങ്ങളിൽ ഉണ്ടെങ്കിൽ ഏതൊക്കെ രീതികളിലാണ് അതിനെ കാണുന്നത്?
* 'കയ്യടക്കം വരിക', 'മെയ്യ് വഴക്കം ഉണ്ടാവുക', 'മെയ്യൊതുക്കം ഉണ്ടാവുക', 'പയറ്റിത്തെളിയുക' എന്നൊക്കെയുള്ള അവസ്ഥകളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറയുന്നുണ്ട്. അങ്ങനെതന്നെയാണോ?
* ഇതിനെ ഉന്നതമായ യുദ്ധശേഷിയുടെ കാര്യമായിക്കാണുന്നുണ്ട്. അങ്ങനെയെങ്കിൽ മറ്റുയുദ്ധ സംബ്രദായങ്ങളിൽ ഇതുപോലുള്ള തത്വങ്ങൾ ഉണ്ടോ?
* ശരീരത്തിൽ അന്തർലീനമായ സംവേദനശേഷിയായി ഇതിനെ കാണുന്നവരുണ്ട്. അതുപ്രകാരം അഭ്യാസത്തിലൂടെയല്ലാതെയും ഈ സിദ്ധി കൈവരിക്കാനാകുമെന്ന സൂചനയാണോ?
* മെയ്യ് കണ്ണാകുന്നത് ശരീരത്തിന്റെ നൈസർഗികമായ സംവേദനത്വത്തിന്റെ ഉണർവാണെങ്കിൽ അത് സാധ്യമാകുന്ന പ്രക്രിയകൾ, മുന്നുപാധികൾ എന്തൊക്കെയാകും?
* ഭൗതികശരീരം ഒരു ദർശനേന്ദ്രിയമായി പരിവർത്തനപ്പെടുന്നത് സംബന്ധിച്ച ഏതെങ്കിലും ചിന്താപദ്ധതിയുമായോ ശാസ്ത്ര സിദ്ധാന്തവുമായോ ബന്ധം അല്ലെങ്കിൽ സമാനതയുണ്ടോ?
* മെയ്യ്കണ്ണാകൽ എന്നതിന് ആത്മീയചിന്തകളിൽ വരുന്ന മനക്കണ്ണ്, നെറ്റിക്കണ്ണ്, തൃക്കണ്ണ്, ദിവ്യദൃഷ്ടി, ദിവ്യജ്ഞാനം എന്നിങ്ങനെയുള്ള കാര്യങ്ങളുമായി ബന്ധമുണ്ടോ?
* മെയ്യ്കണ്ണാകുക എന്നതിലെ 'കണ്ണ്' മനസ്സിന്റെയോ ആത്മാവിന്റെയോ തലങ്ങളുമായി ബന്ധപ്പെടുന്നതായി കാണാനാകുമോ?
* ശരീരമെന്നത് ആത്മാവിൽ നിന്ന് ഭിന്നമായതായും, അതിനെ ആത്മീയസാക്ഷാത്കാരത്തിന് തടസ്സമാകുന്നതായും കാണുന്ന ആത്മീയ പദ്ധതികൾക്ക് നിരക്കാത്ത ഒരുരീതിയാണ്
മെയ്യ്ക്കണ്ണാകലിന്റേതെന്ന് പറയാനാകുമോ?
*മെയ്യ് കണ്ണാകുക എന്നത് ശരീരകേന്ദ്രിതമായ ഒരു ബദൽ ആത്മീയതയുടെ സാധ്യതയെയാണോ കാണിക്കുന്നത്?
*വജ്രകായം, കായസിദ്ധി, കായതന്ത്ര, യോഗതന്ത്ര, തന്ത്രയോഗ എന്നിങ്ങനെയുള്ള ശരീരോന്മുഖ തത്വങ്ങളുമായി മെയ്യ്ക്കണ്ണിനെ ബന്ധപ്പെടുത്തിക്കാണാനാകുമോ?
* ഭൗതിക ശരീരത്തിന് മുഴുവൻ ജ്ഞാനാത്മക സംവേദനത്വത്തിലേക്ക് പരിവർത്തിക്കപ്പെടാൻ കഴിയുന്ന പ്രക്രിയയെ ഒരു ബുദ്ധിപരവും മാനസികവുമായ വികാസമായി കാണാനാകുമോ?
* അങ്ങനെയെങ്കിൽ മെയ്യ്കണ്ണാകലിനെ ജൈവതത്വത്തിന്റെ ഒരു പരിണാമ സാധ്യതയായി കാണാനാകുമോ?
* ഇത്തരം തത്വങ്ങൾ മാനസിക, ബുദ്ധിക്ഷയരോഗങ്ങൾക്കും പഠനവൈകല്യങ്ങൾക്കുമുള്ള പരിചരണത്തിനായി ഉപയോഗപ്പെടുത്താനാകുമോ?
* മെയ്യ്ക്കണ്ണ് എന്ന ആശയത്തെ സംബന്ധിച്ച അവ്യക്തതകൾ കാരണം പാരമ്പര്യത്തിന്റെ ക്ഷേമപരമായ നന്മകൾ പലതും ഇന്നത്തെ പൊതുസമൂഹത്തിന് തിരിച്ചറിയാനാകാത്ത അവസ്ഥയുണ്ടാകുന്നുണ്ടോ?
* ഇന്ന് ഒരു നാടൻ കലാപ്രകടനത്തിന്റെ വിസ്മയ ഭംഗിക്കുവേണ്ടിയുള്ള അഭ്യാസപരിശീലനംകൊണ്ട് അവഗണിക്കപ്പെടുന്ന മൂല്യങ്ങൾ വീണ്ടെടുക്കാനാകുമോ?
pksasidharan1@gmail.com
9447262817
Subscribe to:
Posts (Atom)