Friday, April 10, 2026

മെയ്യ്ക്കണ്ണു ശില്പശാല

🌲മെയ്യ്ക്കണ്ണു ശില്പശാല🌲 25-26 ഏപ്രിൽ 2026 യോഗാ ഹാൾ സി വി എൻ കളര തിരുവനന്തപുരം https://www.facebook.com/share/p/1EGswqTtcq/ മെയ്യ്കണ്ണാകുക എന്ന അഭ്യാസലക്ഷ്യത്തെ കൂടുതൽ പ്രാധാന്യത്തോടെ മനസ്സിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. മെയ്യ്ക്കണ്ണ് എന്ന ആശയത്തെ സംബന്ധിച്ച അവ്യക്തതകൾ കാരണം പാരമ്പര്യത്തിന്റെ ക്ഷേമപരമായ നന്മകൾ പലതും ഇന്നത്തെ പൊതുസമൂഹത്തിന് തിരിച്ചറിയാനായിട്ടില്ല. ഒരു നാടൻ കലാപ്രകടനത്തിന്റെ വിസ്മയ ഭംഗിക്കുപിന്നാലെപോകുന്നതുവഴി അവഗണിക്കപ്പെടുന്ന മൂല്യങ്ങൾ വീണ്ടെടുക്കാനാകുമോ? ഈ വിഷയത്തെക്കുറിച്ച് കാൽ മണിക്കൂർ സംസാരിക്കാൻ കഴിയുന്നവരെ ക്ഷണിക്കുന്നു. (സാധാരണ യാത്രാ ചെലവുകൾ നൽകുന്നതാണ്) 🌹പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നവർ🌹 : കിഷോർ ഗുരുക്കൾ, രവീന്ദ്രൻ ആശാൻ, അജിത് ഗുരുക്കൾ, മുരുകൻ ഗുരുക്കൾ, മാനുവെൽ ആശാൻ, റീചാർഡ് ആശാൻ, ഷൈജു ഗുരുക്കൾ, സത്യനാരായണൻ ഗുരുക്കൾ, കൃഷ്ണമുത്തി ആശാൻ, പുഷ്പരാജ് ആശാൻ, അമ്പരീഷ് ഗുരുക്കൾ...... താല്പര്യമുള്ളവർക്ക് സ്വാഗതം. https://www.facebook.com/share/p/1AhEmvGBW6/ വിശദവിവരങ്ങൾക്ക് : 9447262817 https://pillathaangi.blogspot.com/?m=1

BODYMIND WORKSHOP - responses

🌲മെയ്യ്ക്കണ്ണ് ശിൽപ്പിശാലയോടുള്ള പ്രതികരണങ്ങൾ🌲 ഷാജി ഗുരുക്കൾ (കടുത്തുരുത്തി): കളരിവിദ്യ യുദ്ധമുറ മാത്രമാണ്. ബാക്കി മേൽപറഞ്ഞ കാര്യങ്ങൾ ഉണ്ടങ്കിൽ അല്ലെ യുദ്ധത്തിന് ഇറങ്ങാൻ പ്രാപ്തമാവുകയുള്ളൂ എന്ന സാമാന്യ ബോധം ആർക്കാണ്, ഇല്ലാത്തത് 😂ഏത് കളരി ഗുരുക്കൾക്കാണ് ഇല്ലാത്തത്. കളരി പഠിക്കാത്തവർക്ക് 😍❤️ എന്റെ പൊന്നു മാഷേ ഇത് കളരിപ്പയറ്റ് പഠനം നടത്തി കളരിയും നന്നായി നടത്തുന്നവർക്ക് എങ്ങിനെ ഉണ്ടാവുന്നു എന്ന് ആ അവർക്ക് അറിയാം ❤️👍 എന്നെ നോക്കണ്ട കളരി യുദ്ധമുറ മാത്രമാണ്. ശശി : നന്ദി ഗുരുക്കളേ. അറിയാത്തവരുണ്ടെങ്കിൽ അവരോട് പറയാമല്ലോ... മെയ്യ് കണ്ണാകുന്നതിന്റെ രീതികൾ എങ്ങനെയാകും? അതിലേക്കുള്ള പ്രക്രിയ എങ്ങനെയാകും? ഇങ്ങനെയുള്ള കാര്യളെക്കുറിച്ച് ആശയവിനിമയം പാടില്ലെന്നുണ്ടോ? കളരിക്കാർക്കുമാത്രം അറിഞ്ഞാൽമതിയോ? അഭിപ്രായം തുറന്നു പറഞ്ഞതിൽ സന്തോഷം. ഷാജി ഗുരുക്കൾ : (ശബ്ദം സന്ദേശത്തിൽ പറഞ്ഞത് ) കളരി യുദ്ധത്തിനുവേണ്ടിയുള്ളത് മാത്രമാണെന്നകാര്യം അത് പരിശീലിച്ച എല്ലാം അഭ്യസികൾക്കും അറിയാവുന്ന കാര്യമാണ്. പുറത്തുള്ളവർക്കൊന്നും അതിനെപ്പറ്റി അറിയില്ല. അഭ്യാസികൾക്ക് ചെയ്യാനേ പറ്റൂ. പറഞ്ഞറിയിക്കാൻ പറ്റില്ല. പുറത്തുള്ള ഗവേഷകർ സങ്കൽപ്പിച്ചുണ്ടാക്കി എഴുതുന്നതാണ്. പുസ്തകത്തിൽനിന്ന് പഠിച്ച് എഴുതുന്നതാണ്. ഗുരുക്കന്മാരും പുസ്തകമെഴുതിയിട്ടുണ്ട്. അവരനുഭവിച്ചതാണ് അവരെഴുതുന്നത്. അതെല്ലാത്തത് പറയുന്നത്, എഴുതുന്നത് കളരിയെ നശിപ്പിക്കുന്നതിനുവേണ്ടിയാണ്. നിങ്ങളെപ്പോലുള്ള പ്രൊഫസർമാർ അതാണ്‌ ചെയ്യുന്നത്. ദയവുചെയ്ത് പാരമ്പര്യത്തെ നശിപ്പിക്കരുത്. ഫിലിപ്പ് സറിള്ളിയെപ്പോലുള്ള ഗവേഷകർ കുറേക്കാലം തിരുവനന്തപുരത്തെ cvn കളരിയിൽ വന്ന് പഠിച്ച ശേഷമാണ് പുസ്തകമെഴുതിയത്. അതിൽ വെറുംകൈപയറ്റ് യുദ്ധമുറയെല്ലാന്നാണ് എഴുതിയിട്ടുള്ളത്. അത് ശരിയല്ല. കടുത്തുരുത്തി വാസുദേവൻ ഗുരുക്കളും പുസ്തകമെഴുതിയിട്ടുണ്ട്. അതിൽ കളരി യോഗ, നൃത്തകല, യുദ്ധമുറ എന്നീ നിലകളിൽ എങ്ങനെയാണെന്ന് എഴുതിയിട്ടുണ്ട്. അതല്ലാതെ വേറൊന്നും ഫിലോസഫിക്കലായി കളരിയിലില്ല. പ്രകാശൻ ഗുരുക്കളുടെ ചൂണ്ടുമർമ്മത്തേക്കുറിച്ചുള്ള ചർച്ചയിൽ മുൻപ് ഞാനത് വ്യക്തമാക്കിയതാണ്. ആത്മീയവിദ്യായൊന്നുമല്ല കളരി. കൊല്ലുക, കൊല്ലപ്പെടാതിരിക്കുക. അതുമാത്രമാണ് ഇവിടുത്തേക്കാര്യം. വാളും പരിചയുമൊക്കെ അതിനുവേണ്ടിമാത്രമാണ്. ഇല്ലാത്തത് ഉണ്ടാക്കി പറയേണ്ടതില്ല. കായികമായി പഠിച്ചവർക്ക് അതിനനുസരിച്ച് പ്രവർത്തിക്കാനറിയാം. അതവരുടെ അറിവാണ്. അവർ പറഞ്ഞുനടക്കില്ല. പ്രയോഗിക്കാനേ അറിയൂ. ശശി : ഗുരുക്കന്മാർ അവരുടെ അനുഭവങ്ങൾ എഴുതണം. അങ്ങനെയുള്ളവരുടെ അനുഭവത്തെക്കുറിച്ച് അറിഞ്ഞു മനസ്സിലാക്കിയവരും എഴുതണം. സംവാദവും എഴുത്തിന്റെയും , ആശയവിനിമയത്തിന്റെയും ഭാഗമാണല്ലോ.. ഒരാളുടെ അനുഭവമായിരിക്കില്ലല്ലോ, അറിവായിരിക്കില്ലല്ലോ മറ്റൊരാളുടേത്. അപ്പോൾ ഒരാൾ, ചിലർ എഴുതുന്നത് മാത്രമാണ് ശരി, മറ്റുള്ളവർ അനുഭവിച്ചത്, മനസ്സിലാക്കിയത് മഹാ അബദ്ധം, ഇല്ലാത്തത് എഴുതിപ്പിടിപ്പിക്കുന്നത് എന്നൊക്കെ പറയുന്ന രീതി എന്തുഗുണമാണ് ചെയ്യുക. മറ്റൊരു ചിന്തയെ, ആശയത്തെ പേടിക്കുന്നതെന്തിനാണ്. അത് അപകടകാരമാണ്. അതിനെ സഹിഷ്ണുതയോടെ, ആശയവിനിമയത്തിന്റെ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു പകരം വെല്ലുവിളിച്ചും കായികമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുതിന്റെ യുക്തിയെന്താണ്? ആര് പറയുന്നതാണ് യുക്തി, അയുക്തി എന്ന് സമൂഹം തീരുമാനിക്കട്ടെ. അല്ലാതെ ഒരാൾ പറയുന്നതുമാത്രം സമൂഹം മൊത്തം വിഴുങ്ങിയാൽ മതിയെന്ന് പറയുന്നതിനെ എന്താണ് പറയേണ്ടതെന്നറിയാമല്ലോ... ഷാജി ഗുരുക്കൾ : പൊതുസമൂഹത്തോട് ഗവേഷണം നടത്തി പറയേണ്ടതില്ല. ഒരു വിദ്യാഭ്യാസവുമില്ലാത്ത നാട്ടിലെ സാധാരണക്കാരോട് പോയി ചോദിച്ചാൽമതി, കളരിയെന്താണെന്ന്? അവരെല്ലാം പറയും അത് യുദ്ധമാണെന്ന്. അവരെ ആരും പഠിപ്പിക്കേണ്ടതില്ല. ശശി : അതുശരി. പഠിച്ചവർക്കുതന്നെ, ഗുരുക്കന്മാർക്കുതന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത കാര്യങ്ങൾ അങ്ങനെയല്ലാത്ത സാധാരണക്കാർക്കും അറിയാൻ കഴിയുന്നുണ്ടെങ്കിൽ അത് എങ്ങനെയാണെന്ന് പഠിക്കേണ്ടതാണ്. അഭ്യാസികളുടെ മാത്രം കുത്തകയല്ല അത്തരം അറിവുകളെന്ന് ഇവിടെ പറഞ്ഞത് പ്രത്യേകം പരിഗണിക്കേണ്ടതാണ്.. ഷാജി ഗുരുക്കൾ : വളപ്പിൽ കരുണൻ ഗുരുക്കൾ കഴിഞ്ഞദിവസം എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു : "എന്റെ പിന്നിലൂടെ ഒരാൾ അടിക്കാൻ വന്നാൽ എനിക്കതറിയാം. പക്ഷേ അതെങ്ങനെയാണ് അറിയുന്നതെന്ന് പറഞ്ഞറിയിക്കാനാകില്ല" ശശി : അവസാനത്തെ രണ്ട് ശബ്ദസന്ദേശങ്ങൾ ഒഴിച്ച് മറ്റേതെല്ലാം (4) കേട്ടിരുന്നു. ആശയവിനിമയത്തെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട കാര്യങ്ങളാണ് അതിലുണ്ടായിരുന്നത്. വളരെ നന്ദി. അതെല്ലാം കളഞ്ഞത് മോശമായി. ഇനിയത് ഓർത്ത്തെടുത്ത് വേണം അതിനെക്കുറിച്ച് ആലോചിക്കേണ്ടത്. കായികമായ യുദ്ധം മാത്രമേ അഭ്യാസികൾക്ക് ചെയ്യാൻ കഴിയൂ എന്നുണ്ടോ? ആശയപരമായ യുദ്ധം സാധ്യമല്ലന്നാണോ? അതിൽ പങ്കെടുക്കില്ലന്നാണോ? അത് നടത്തിക്കില്ലന്നാണോ?

Saturday, April 4, 2026

WORKSHOP ON BODYMIND മെയ്യ്ക്കണ്ണ് ശിൽപ്പശാല

https://www.facebook.com/share/p/1AhEmvGBW6/ മെയ്യ്ക്കണ്ണുശില്പശാല (ആസൂത്രണം) 2026 ഏപ്രിൽ രണ്ടാംവരാം കോട്ടക്കൽ കണാരൻഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം, ചോമ്പാല 'മെയ്യ്കണ്ണാകുക' എന്നതാണ് കളരിവിദ്യയുടെ അഭ്യാസലക്ഷ്യമായി പാരമ്പര്യത്തിൽ പറഞ്ഞുവന്നത്. കായസിദ്ധി, വജ്രകായം, കായവിദ്യ, കായമനം, കായബുദ്ധി, കായതന്ത്ര എന്നിങ്ങനെയുള്ള ആശയങ്ങളെ മെയ്യ്ക്കണ്ണുമായി ബന്ധപ്പെടുത്തി കണ്ടുവരുന്നുണ്ട്. കായസിദ്ധി ആത്മീയതയുടെ കാര്യം കൂടിയാണിത്. കളരിവിദ്യയെ വെറും യുദ്ധമുറമാത്രമാക്കി ചരിത്രവൽക്കരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരംകാര്യങ്ങൾ പാടേ അവഗണിക്കപ്പെട്ടിരിക്കുകയാണ്. കളരിപാരമ്പര്യത്തെ ഒരു നാടൻ വിനോദകലാ പ്രദർശന പരിപാടിയായി പുഷ്ഠിപ്പെടുത്തുന്ന ആഗോളതല "കളരിപ്പയറ്റ് വ്യവസായ"ത്തിന്റെ സന്ദർഭത്തിൽ അദൃശ്യമാക്കപ്പെടുന്ന വിദ്യകളെ വീണ്ടെടുന്നതിനുള്ള സാധ്യതകളെക്കുറിച്ചാകും ഈ ശില്പശാലയിൽ അന്വേഷിക്കുന്നത്. കളരിയാവിരൈ പാരമ്പര്യത്തേക്കുറിച്ച് അടുത്തകാലത്തുണ്ടായ കണ്ടെത്തലുകളുകലുകളുടെ വെളിച്ചത്തിലുള്ള അന്വേഷണംകൂടിയാണിത്. കളരിവിദ്യയുടെ യുദ്ധമുറാവ്യാഖ്യാനത്തിന്റെപരിമിതികളെ മറികടക്കാനുള്ള അന്വേഷണമേക്കണ്ടതണിത്. ബന്ധപ്പെട്ടവിഷയത്തിൽ 15 നിമിഷം സംസാരിക്കാൻ കഴിയുന്നവരെ പ്രത്യേകം ക്ഷണിക്കുന്നു (അങ്ങനെ യുള്ളവർക്ക് സാധാരണ യാത്രാ ചെലവുകൾ നൽകുന്നതാണ്. സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു പുറത്തിലുള്ള കുറിപ്പ് മുൻകൂട്ടി അയക്കേണ്ടതാണ്) വിശദവിവരങ്ങൾക്ക് : 9447262817 https://pillathaangi.blogspot.com/?m=1