Wednesday, April 16, 2025

VAIDYARASAVADA ASOOTHRANA SILPASALA

 വൈദ്യരസവാദ ശില്പശാല 

ആസൂത്രണം 


കഴിഞ്ഞവർഷം താൽക്കാലികമായി  നിറുത്തിവെച്ച വൈദ്യരസവാദ ശില്പശാല പരിപാടി തുടരുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. പാരമ്പര്യവഴിയിൽ ദീർഘകാലാടിസ്ഥാനത്തിൽ നടത്തിവരുന്ന തമിഴ് മരുത്തുവ പരിശീലനത്തിന്റെ ഭാഗമായാണ് ഈ പരിപാടി.  വൈദ്യരസവാദ വിഷയത്തിന്റെ ഗൗരവത്തോടെ തുടർപരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരുടെ സൗകര്യങ്ങൾക്കനുസരിച്ചാകും 
ശില്പശാലകൾ സംഘടിപ്പിക്കുന്നത്. ആ നിലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒത്തുചേർന്നുള്ള രണ്ടുനാൾ ആസൂത്രണ ശില്പശാലയാണ് ആദ്യം നടത്തുന്നത്. 


വിഷയത്തിൽ തുടക്കക്കാർ,  മുൻപരിചയമുള്ളവർ, ഗവേഷകർ, പൊതുതാൽപ്പര്യക്കാർ എന്നിങ്ങനെയുള്ളവരുടെ പ്രത്യേക ആവശ്യത്തിനനുസരിച്ചുള്ള ശിൽപ്പിശാലകളാകും ആസൂത്രണം ചെയ്യുന്നത്. ആവശ്യമായ വിധത്തിൽ ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധർ പങ്കെടുക്കുന്നതാണ്. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള  പാരമ്പര്യഗുരുക്കന്മാരുടെ തസ്ഥലങ്ങളിലും   പരിപാടികൾ നടത്താനുള്ള ആലോചനയുണ്ട്. തമിഴ് ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള വിദ്യാവിനിമയ പരിപാടിയായതുകൊണ്ട് തമിൾമൊഴി പരിശീലനവും ഇതിന്റെ ഭാഗമായുണ്ടാകും. 

2025 മെയ് അവസാനവാരത്തിലാകും ആസൂത്രണ ശില്പശാല പരിപാടി. 

വിശദവിവരങ്ങൾക്ക്:

9447262817

തമിൾ വൈദ്യരസവാദ സംവാദം

Follow this link to join my WhatsApp group: https://chat.whatsapp.com/HQmeYgXo4URLqIBWWbL9Z6

No comments:

Post a Comment