Wednesday, April 16, 2025

KALARIYAVIRAI PALASAKALANGAL - ON BOOK RELEASING

 🌹ഉടൻ പ്രസിദ്ധീകരിക്കുന്നു...🌹

കളരിയാവിരൈ പലശകലങ്ങൾ
അഥവാ
കളരിവിദ്യയുടെ പലമയും പയമയും
(ഒന്നാംഭാഗം)

സമ്പാദകൻ:
പി. കെ. ശശിധരൻ
...............
https://www.facebook.com/share/p/18NVGNTHDy/

കളരിവിദ്യയെക്കുറിച്ച് നിലവിലുള്ള ചരിത്ര, സാംസ്‌കാരിക ധാരണകൾ തിരുത്തിയെഴുതാൻ സഹായിക്കുന്ന  സമഗ്രമായ ഗവേഷണത്തെളിവുകളും മറ്റ് വിവരങ്ങളും സമാഹരിച്ചിട്ടുള്ള ഒരു പുസ്തകമാണിത്.

കളരിവിദ്യയെപ്പറ്റി രാജശാസനങ്ങളും ഐതിഹ്യങ്ങളും മാത്രം വെച്ചുകൊണ്ടുള്ള  ഭാഗികമായ കഥകളാണിപ്പോൾ  പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അതിനുപരി പാരമ്പര്യത്തിനുള്ളിൽനിന്നുള്ള വിവരങ്ങളാണിവിടെ ശേഖരിച്ചിട്ടുള്ളത്.

ഒന്നാം തമിഴ്സംഘകാലത്തെ (കി. മു. 400-300) നഷ്ടപ്പെട്ടതെന്നനിലക്കാണ്  കളരിയാവിരൈയെക്കുറിച്ച് പറഞ്ഞുവരുന്നത്.

കളരിയാവിരൈ 'ഒരു ദ്രാവിഡ
വൈദ്യശാസ്ത്ര ഗ്രന്ഥ'മാണെന്ന് (ആരോഗ്യരക്ഷാവിദ്യയാണെന്ന്) ചില സംഘസാഹിത്യ ചരിത്രത്തിൽ കാണുന്നുണ്ട്.

പാരമ്പര്യ അറിവുരൂപങ്ങളെ,  പ്രയോഗമുറകളായാണ് കണ്ടുവന്നിരുന്നത്.  'മുറൈ', 'വിരൈ', 'നൂൽ' എന്നിങ്ങനെയായിരുന്നു
പ്രാചീന തമിഴ് ശാസ്ത്രവിദ്യകളെ കണ്ടിരുന്നത്.

അങ്ങനെയുള്ള പ്രയോഗവഴക്കങ്ങളും മൊഴിവഴക്കങ്ങളും
ഇന്നും പ്രചാരത്തിലിക്കുന്നുണ്ടെന്ന് കാണിക്കുകയാണിവിടെ.  ചിതറിപ്പോയ
കളരിയാവിരൈ പാരമ്പര്യത്തിന്റെ പലശകലങ്ങളാണ് ഇതിൽ സമാഹരിക്കുന്നത്.  .

പാരമ്പര്യക്കാരുടെ  അനുഭവങ്ങളും തെളിവുകളും ശേഖരിച്ചുകൊണ്ടുള്ള ഒരു പുസ്തക പരമ്പരയാണിത്..

ജനങ്ങൾക്ക്‌ കളരിപ്പയമയെക്കുറിച്ചെഴുതാനുള്ള ഒരവസരംകൂടിയാണ് ഇതിലൂടെയുണ്ടാക്കുന്നത്.

ഏകദേശം 500നടുത്ത പുറങ്ങളാണുണ്ടാവുക...
₹900/- വില പ്രതീക്ഷിക്കുന്നു ₹200/- മുൻകൂട്ടിയടക്കുന്നവർക്ക് 20% കിഴിവുണ്ടാകും.

ഇതിലെ വിവിധ അധ്യായങ്ങൾ ചെറിയ പുസ്തകങ്ങളായും പ്രസിദ്ധീകരിക്കുന്നുണ്ട്...

വിശദവിവരങ്ങൾക്ക്:

കളരിയാവിരൈ വാട്സാപ്പ് കൂട്ടായ്മയിൽ അംഗങ്ങളാവുക...

https://chat.whatsapp.com/ExVZEkDcX3V4AC7AddAaL9

പിള്ളതാങ്ങി പൊത്തകം
Gpay no- 8281525817@okbizaxis

http://pillathaangi.blogspot.com/
www.pillathaangi.com
9447262817

No comments:

Post a Comment